കാനഡയില്‍ കോവിഡ് കനേഡിയന്‍ കുടിയേറ്റക്കാര്‍ക്ക് മേല്‍ എത്ര വലിയ പ്രത്യാഘാതമുണ്ടാക്കി; സെപ്പറേറ്റഡ് ഫാമിലി മെമ്പര്‍മാര്‍, അപ്രൂവ്ഡ് പെര്‍മനന്റ് റെസിഡന്റുമാര്‍ തുടങ്ങിയവര്‍ക്ക് കാനഡയിലേക്ക് എത്താനായില്ലെന്ന് ഇമിഗ്രേഷന്‍ കമ്മിറ്റി

കാനഡയില്‍ കോവിഡ് കനേഡിയന്‍ കുടിയേറ്റക്കാര്‍ക്ക് മേല്‍ എത്ര വലിയ പ്രത്യാഘാതമുണ്ടാക്കി; സെപ്പറേറ്റഡ് ഫാമിലി മെമ്പര്‍മാര്‍, അപ്രൂവ്ഡ് പെര്‍മനന്റ് റെസിഡന്റുമാര്‍ തുടങ്ങിയവര്‍ക്ക് കാനഡയിലേക്ക് എത്താനായില്ലെന്ന് ഇമിഗ്രേഷന്‍ കമ്മിറ്റി
കാനഡയില്‍ കോവിഡ് കനേഡിയന്‍ കുടിയേറ്റക്കാര്‍ക്ക് മേല്‍ എത്ര വലിയ പ്രത്യാഘാതമാണുണ്ടാക്കിയിരിക്കുന്നതെന്ന് ഉയര്‍ത്തിക്കാട്ടി ഇമിഗ്രേഷന്‍ കമ്മിറ്റി രംഗത്തെത്തി. കോവിഡ് കാരണമേര്‍പ്പെടുത്തിയിരുന്ന കടുത്ത യാത്രാ നിയന്ത്രണങ്ങള്‍ മൂലം സെപ്പറേറ്റഡ് ഫാമിലി മെമ്പര്‍മാര്‍, അപ്രൂവ്ഡ് പെര്‍മനന്റ് റെസിഡന്റുമാര്‍ തുടങ്ങിയവര്‍ക്ക് കാനഡയിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായെന്ന് കമ്മിറ്റി വെളിപ്പെടുത്തുന്നു.

കനേഡിയന്‍ ഇമിഗ്രേഷന് മേല്‍ കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച പഠനത്തെ അടിസ്ഥാനമാക്കിയാണ് ഇമിഗ്രേഷന്‍ കമ്മിറ്റി ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. ഹൗസ് ഓഫ് കോമണ്‍സില്‍ ഇത് സംബന്ധിച്ച ചര്‍ച്ചയില്‍ നിരവധി അംഗങ്ങള്‍ ഇക്കാര്യത്തില്‍ തങ്ങള്‍ സാക്ഷ്യം വഹിച്ച നിരവധി ഉദാഹരണങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. കാനഡയിലെ ഇമിഗ്രേഷന്‍ കമ്മിറ്റിയായ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഓണ്‍ സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷനാണ് നിര്‍ണായകമായ ഈ പഠനം നടത്തി ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.

ഫാമിലി റീ യൂണിഫിക്കേഷന്റെ വ്യത്യസ്തമായ സ്ട്രീമുകളുടെ അപേക്ഷകള്‍ പരിഗണിക്കാനാവാതെ കുന്ന് കൂടിയതും പ്രൊസസിഗ് സമയമേറെ എടുത്തതും കോവിഡ് കാരണമുള്ള പ്രധാന വിഘ്‌നങ്ങളായി കമ്മിറ്റി എടുത്ത് കാട്ടുന്നു. ഇതിനെ തുടര്‍ന്ന് റീ യൂണിഫിക്കേഷന് അനുവാദം ലഭിച്ചിട്ടും നിരവധി പേര്‍ക്ക് വിദേശങ്ങളില്‍ നിന്നും കാനഡയിലെ തങ്ങളുടെ പ്രിയപ്പെട്ടവരുടെ അടുത്തെത്താനായില്ല. ടെപററി റെസിഡന്റ് വിസകള്‍ കോവിഡിനാല്‍ നിഷേധിച്ചത് റീ യൂണിഫിക്കേഷനില്‍ വന്‍ പ്രത്യാഘാതമുണ്ടാക്കി. ഇതിന് പുറമെ കനേഡിയന്‍ ഇമിഗ്രേഷന്റെ എല്ലാ പ്രോഗ്രാമുകളെയും കോവിഡ് തകിടം മറിച്ചുവെന്നും തല്‍ഫലമായി ഇമിഗ്രേഷന്‍ കുത്തനെ ഇടിഞ്ഞുവെന്നും കമ്മിറ്റി വെളിപ്പെടുത്തുന്നു.


Other News in this category



4malayalees Recommends