കനേഡിയന്‍ പിആറുകള്‍ അനുവദിക്കുന്നതില്‍ കോവിഡ് തീര്‍ത്ത പ്രതിസന്ധി തുടരുന്നു; സെപ്റ്റംബറില്‍ അനുവദിച്ചത് വെറും 15,000ത്തോളം പിആറുകള്‍; 2019 ലേക്കാള്‍ 50 ശതമാനത്തിലധികം ഇടിവ്; 2020ല്‍ 3,41,000 പുതിയ കുടിയേറ്റക്കാരെന്ന ലക്ഷ്യത്തിലെത്താനാവില്ല

കനേഡിയന്‍ പിആറുകള്‍ അനുവദിക്കുന്നതില്‍ കോവിഡ് തീര്‍ത്ത പ്രതിസന്ധി തുടരുന്നു;  സെപ്റ്റംബറില്‍ അനുവദിച്ചത് വെറും 15,000ത്തോളം പിആറുകള്‍;  2019 ലേക്കാള്‍ 50 ശതമാനത്തിലധികം ഇടിവ്; 2020ല്‍ 3,41,000 പുതിയ കുടിയേറ്റക്കാരെന്ന ലക്ഷ്യത്തിലെത്താനാവില്ല
സെപ്റ്റംബറില്‍ 15,000 പേര്‍ക്ക് കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സ് ലഭിച്ചുവെന്ന് റിപ്പോര്‍ട്ട്. പുതിയ പിആറുകള്‍ അനുവദിക്കുന്നതില്‍ കോവിഡ് തീര്‍ത്ത പ്രതിസന്ധിയുടെ ആഘാതം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇമിഗ്രേഷന്‍, റെഫ്യൂജീസ്, ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം സെപ്റ്റംബറില്‍ കൃത്യമായി പറഞ്ഞാല്‍ 15,025 പേര്‍ക്കാണ് പുതുതായി പിആര്‍ ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 35,000 പേര്‍ക്ക് പിആര്‍ ലഭിച്ച സ്ഥാനത്താണ് ഈ ഇടിവുണ്ടായിരിക്കുന്നത്. ഈ വര്‍ഷം ജനുവരിക്കും സെപ്റ്റംബറിനുമിടയില്‍ കാനഡ മൊത്തത്തില്‍ 1,43,500 പേര്‍ക്കാണ് പിആര്‍ അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം അവസാനമാകുമ്പോഴേക്കും പിആര്‍ അനുവദിച്ചതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തിലുള്ള കുറവ് രണ്ട് ലക്ഷമാണ്. 2019ലെ ആദ്യത്തെ ഒമ്പത് മാസങ്ങളില്‍ കാനഡ 2,64,000 കുടിയേറ്റക്കാരെയായിരുന്നു സ്വീകരിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം സ്വീകരിച്ച മൊത്തം കുടിയേറ്റക്കാരുടെ എണ്ണം 3,41,000 ആണ്.

2020ല്‍ കാനഡ 3,41,000 പുതിയ കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ ലക്ഷ്യമിടുന്നുവെന്നായിരുന്നു ഈ വര്‍ഷം മാര്‍ച്ചില്‍ കോവിഡ് പ്രതിന്ധിയാല്‍ രാജ്യത്തിന്റെ അതിര്‍ത്തികളെല്ലാം ഇന്റര്‍നാഷണല്‍ ട്രാവലര്‍മാര്‍ക്ക് മുന്നില്‍ കൊട്ടിയടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ മാര്‍കോ മെന്‍ഡിസിനോ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ മൂന്ന് പ്രധാനപ്പെട്ട കാരണങ്ങളാല്‍ ഈ ലക്ഷ്യത്തിലെത്താന്‍ ഈ വര്‍ഷം കാനഡക്ക് സാധിക്കില്ല. കോവിഡ് രാജ്യത്തെ ഇമിഗ്രേഷന്‍ സിസ്റ്റത്തെ തകര്‍ത്തതാണ് ഒന്നാമത്തെ കാരണം.

കാനഡയിലെ യാത്രാ നിയന്ത്രണങ്ങളില്‍ നിന്ന് ഇളവ് ലഭിച്ചവരാണെങ്കിലും കണ്‍ഫര്‍മേഷന്‍ ഓഫ് പെര്‍മനന്റ് റെസിഡന്‍് (സിഒപിആര്‍) വിഭാഗത്തില്‍ പെട്ട ആയിരക്കണക്കിന് പേര്‍ക്ക് കോവിഡ് പ്രതിസന്ധി കാരണം കാനഡയിലെത്താന്‍ സാധിച്ചില്ലെന്നതാണ് രണ്ടാമത്തെ കാരണം. ഇത്തരക്കാര്‍ക്ക് യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും മാര്‍ച്ച് 18ന് ശേഷം സിഒപിആര്‍ ലഭിച്ചവരെ കാനഡയിലേക്ക് വരാന്‍ അധികൃതര്‍ അനുവദിച്ചിട്ടില്ല

Other News in this category



4malayalees Recommends