തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിനായി ഓ ഐ സി സി യുകെ യുടെ പ്രതിനിധി യോഗം നടന്നു.റിപ്പോര്‍ട്ട് കെ പി സി സി ക്ക് കൈമാറും

തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിനായി ഓ ഐ സി സി യുകെ യുടെ പ്രതിനിധി യോഗം നടന്നു.റിപ്പോര്‍ട്ട് കെ പി സി സി ക്ക് കൈമാറും
ആസന്നമായ നിയമ സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഓ ഐ സി സി യു കെ വെബ്മിനാര്‍ സങ്കടിപ്പിച്ചു.ഓ ഐ സിസി യുടെ നാഷണല്‍ കമ്മിറ്റി അംഗങ്ങളും വിവിധറീജിയനുകളില്‍ നിന്നുള്ള പ്രതിനിധികളുമാണ് സൂം മീറ്റിങ്വഴി യോഗത്തില്‍ പങ്കെടുത്തത്.

കഴിഞ്ഞ കോവിഡ് കാലത്ത് ഓ ഐ സി സി വിവിധ റീജിയനുകളില്‍ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍കമ്മിറ്റി വിലയിരുത്തി.കേരളത്തില്‍ സര്‍ക്കാര്‍ പിഎസ് സി യെനോക്കുകുത്തിയാക്കി നടത്തുന്ന പിന്‍വാതില്‍നിയമങ്ങള്‍ക്കെതിരെ നടക്കുന്ന യൂത്ത്‌കോണ്‍ഗ്രസ്സ് പ്രതിഷേധങ്ങള്‍ക്കു യോഗം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.യുഡി എഫ് നെ അധികാരത്തില്‍ തിരികെയെത്തിക്കുന്നതിനുവേണ്ടി നേതാക്കള്‍ മാര്‍ഗരേഖ സമര്‍പ്പിച്ചു.പ്രസ്തുതമാര്‍ഗരേഖകള്‍ ക്രോഡീകരിച്ചു കൊണ്ടുള്ള വിശദമായറിപ്പോര്‍ട്ട് ഉടന്‍ തന്നെ കെപിസിസി ക്ക് കൈമാറുന്നതാണ്.

മണ്ഡലങ്ങള്‍ തിരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഒഐസിസിതുടക്കം കുറിക്കുവാനും യോഗം തീരുമാനിച്ചു.യോഗത്തിന്കണ്‍വീനര്‍ ഹരിദാസ്, മുതിര്‍ന്ന നേതാവ് ബേബിക്കുട്ടിജോര്‍ജ്ജ് തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു.ജോയിന്റ്കണ്‍വീനര്‍ കെ കെ മോഹന്‍ദാസ് അധ്യക്ഷത വഹിച്ചയോഗത്തില്‍ സുജു കെ ഡാനിയല്‍ സ്വാഗതംആശംസിച്ചു.രാജേഷ് വി പാട്ടീല്‍ മോഡറേറ്റ് ചെയ്തചര്‍ച്ചയില്‍ സന്തോഷ് ബെഞ്ചമിന്‍ (ലണ്ടന്റീജിയണ്‍)പുഷ്പരാജ്,ഷിനു മാത്യുസ് , (നോര്‍ത്ത് വെസ്റ്റ്‌റീജിയണ്‍ ) ബിനോ ഫിലിപ്പ് ,സുനില്‍ രവീന്ദ്രന്‍ (സൗത്ത്വെസ്റ്റ് റീജിയണ്‍ )മഹേഷ് (സറെ റീജിയണ്‍)അപ്പ ഗഫൂര്‍(സെന്‍ട്രല്‍ ലണ്ടന്‍ )സജു മണക്കുഴി (ഡോര്‍കിങ് )മറ്റുവിവിധ റീജിയനുകളില്‍ നിന്നും അന്‍സാര്‍ അലി ,ബേബിചെറിയാന്‍,മാത്യുസ്,ഡോക്ടര്‍ ബിജു ,ശ്യാംതോമസ്,അഞ്ചലീന,കിരണ്‍ രാജ് തുടങ്ങിയവര്‍ വിവിധനിര്‍ദ്ദേശങ്ങള്‍ പങ്കു വച്ചു.പ്രവാസികള്‍ നേരിടുന്നപ്രീശ്‌നങ്ങളെ മാനിഫെസ്റ്റോയില്‍ ഉള്‍പെപെടുത്തി പരിഹാരംകാണണമെന്നും യോഗം ആവശ്യപ്പെട്ടു

Other News in this category



4malayalees Recommends