ബി.ജെ.പി എം.പി പ്രഗ്യ സിംഗ് താക്കൂറിന് വീട്ടിലെത്തി കോവിഡ് വാക്‌സിന്‍ നല്‍കിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു

ബി.ജെ.പി എം.പി പ്രഗ്യ സിംഗ് താക്കൂറിന് വീട്ടിലെത്തി കോവിഡ് വാക്‌സിന്‍ നല്‍കിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു
ബി.ജെ.പി എം.പി പ്രഗ്യ സിംഗ് താക്കൂറിന് വീട്ടിലെത്തി കോവിഡ് വാക്‌സിന്‍ നല്‍കിയതിനെതിരെ പ്രതിഷേധം വ്യാപകമാവുന്നു.

ആഴ്ചകള്‍ക്ക് മുമ്പ് പ്രഗ്യ സിംഗ് ബാസ്‌ക്കറ്റ് ബോള്‍ കളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതോടെ പ്രഗ്യയ്ക്ക് വീട്ടിലെത്തി വാക്‌സിന്‍ നല്‍കിയതിനെതിരെ നിരവധി പേര്‍ രംഗത്തെത്തി.

പ്രായമായവര്‍ക്കും അംഗപരിമിതര്‍ക്കും മാത്രമാണ് നിലവില്‍ വീട്ടിലെത്തി വാക്‌സിന്‍ കൊടുക്കാന്‍ അനുവാദമുള്ളത്. എന്നാല്‍ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് നടപടിയെന്നാണ് മധ്യപ്രദേശ് സര്‍ക്കാര്‍ പറഞ്ഞത്.

പ്രഗ്യയുടെ നടപടിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ എന്നിവരുള്‍പ്പെടെ എല്ലാ ബിജെപി നേതാക്കളും ആശുപത്രിയിലെത്തിയാണ് കുത്തിവയ്പ്പ് സ്വീകരിച്ചതെന്നും എന്തിനാണ് താക്കൂറിന് മാത്രം ഒരു പ്രത്യേക പരിഗണനയെന്നും കോണ്‍ഗ്രസ് വക്താവ് നരേന്ദ്ര സലൂജ ചോദിച്ചു.

അതേസമയം മധ്യപ്രദേശില്‍ വാക്‌സിന്‍ സെന്ററുകളില്‍ വാക്‌സിനെടുക്കാനായി എത്തുന്നവരുടെ നീണ്ട നിര ദേശീയ മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായിരുന്നു.

Other News in this category



4malayalees Recommends