ദുര്‍മന്ത്രവാദത്തിനായി മൂന്ന് വയസ്സുള്ള ആണ്‍കുട്ടിയെ കൊലപ്പെടുത്തിയതായി പരാതി. ഉത്തര്‍പ്രദേശിലെ ആഗ്രയിലെ ഗ്രാമത്തിലാണ് സംഭവം. ഗ്രാമവാസികളാണ് കുഞ്ഞിന്റെ മരണത്തില്‍ സംശയം ഉന്നയിച്ച് പൊലീസിനെ സമീപിച്ചത്. ദുര്‍മന്ത്രവാദത്തിന് വേണ്ടി കുഞ്ഞിനെ ബലികഴിച്ചെന്നാണ് പരാതി.
'ഗുരുപൂര്‍ണിമ' ദിവസം നാല് പുരുഷന്മാരും ഒരു സ്ത്രീയും ചേര്‍ന്ന് പൂജ നടത്തിയെന്നും ഇതിനുശേഷമാണ് കുഞ്ഞിന്റെ മൃതദേഹം മറവ് ചെയ്തതെന്നുമാണ് പരാതി. സ്ഥലത്ത് നിന്ന് മന്ത്രവാദം നടത്തിയതിന്റെ ലക്ഷണങ്ങളും കൈക്കോട്ടും കത്തിയുമെല്ലാം കണ്ടെത്തിയതോടെയാണ് മനുഷ്യബലി നടന്നതായി സംശയം ഉയര്‍ന്നത്.
മരിച്ച കുഞ്ഞ് ഏതാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. കുഞ്ഞിനെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ പൊലീസ് തുടരുകയാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.