ഐഎസുമായി ബന്ധം ; മതം മാറിയ യുവതി കസ്റ്റഡിയില്‍ ; മലയാളി യുവാക്കളെ ആകര്‍ഷിക്കാന്‍ ശ്രമം നടത്തിയതായും റിപ്പോര്‍ട്ട്

ഐഎസുമായി ബന്ധം ; മതം മാറിയ യുവതി കസ്റ്റഡിയില്‍ ; മലയാളി യുവാക്കളെ ആകര്‍ഷിക്കാന്‍ ശ്രമം നടത്തിയതായും റിപ്പോര്‍ട്ട്
ഭീകര സംഘടനയായ ഐഎസുമായുള്ള ബന്ധത്തിന്റെ പേരില്‍ മതം മാറി വിവാഹം കഴിച്ച മംഗളൂരുവിലെ യുവതി എന്‍ഐഎ നിരീക്ഷണത്തില്‍. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതായി സൂചന. ബുധനാഴ്ച മംഗളൂരുവില്‍ അറസ്റ്റ് ചെയ്ത അമര്‍ അബ്ദുള്‍ റഹ്മാന്റെ സഹോദര ഭാര്യയാണ് നിരീക്ഷണത്തിലുള്ളത്. ബുധനാഴ്ച മംഗളൂരുവില്‍ നടന്ന റെയ്ഡിനെ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് കുടുംബ വൃത്തങ്ങളില്‍ നിന്നു ലഭിക്കുന്ന സൂചന.

എന്‍ഐഎ ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയിട്ടില്ല. കേരളത്തില്‍ നിന്നടക്കം യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യാന്‍ പദ്ധതിയിട്ടു എന്നത് അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് അമര്‍ അബ്ദുള്‍ റഹ്മാനേയും മറ്റു മൂന്ന് പേരെയും മംഗളൂരു, ബംഗളൂരു ,ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നായി ബുധനാഴ്ച അറസ്റ്റ് ചെയ്തത്. മുന്‍ ഉള്ളാള്‍ എംഎല്‍എ ബിഎം ഈദിനബ്ബയുടെ മകന്‍ ബിഎം ബാഷയുടെ മകനാണ് അമര്‍ അബ്ദുള്‍ റഹ്മാന്‍. ബാഷയുടെ മറ്റൊരു മകന്റെ ഭാര്യയായ വിരാജ്‌പേട്ട സ്വദേശിനിയാണ് കസ്റ്റഡിയിലുള്ളത്.

മംഗളൂരുവില്‍ ഡെന്റല്‍ കോളേജില്‍ പഠിക്കവേ ഹിന്ദു യുവതി ബാഷയുടെ മകനുമായി അടുപ്പത്തിലാവുകയും ആറു വര്‍ഷം മുമ്പ് മതം മാറി അയാളെ വിവാഹം കഴിക്കുകയായിരുന്നു. സോഷ്യല്‍മീഡിയയിലൂടെ യുവതി ഐഎസുമായി സ്ഥിരമായി ബന്ധം പുലര്‍ത്തിയിരുന്നതായി എന്‍ഐഎയ്ക്ക് സൂചന ലഭിച്ചു. കേരളം, കര്‍ണാടക, കശ്മീര്‍ എന്നിവിടങ്ങളിലെ യുവാക്കളെ ഐഎസിലേക്ക് ആകര്‍ഷിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നതായി സൂചനയുണ്ട്.

Other News in this category



4malayalees Recommends