ഇംഗ്ലണ്ടില്‍ കെയര്‍ ഹോം സന്ദര്‍ശനത്തിന് ഇനി പണം ചെലവാകും; കോവിഡ് ടെസ്റ്റുകളുടെ ചെലവ് സന്ദര്‍ശകര്‍ വഹിക്കണം; എന്‍എച്ച്എസ്, കെയര്‍ ജീവനക്കാര്‍ക്ക് ടെസ്റ്റ് സൗജന്യമാക്കാന്‍ ലക്ഷണങ്ങള്‍ വേണം

ഇംഗ്ലണ്ടില്‍ കെയര്‍ ഹോം സന്ദര്‍ശനത്തിന് ഇനി പണം ചെലവാകും; കോവിഡ് ടെസ്റ്റുകളുടെ ചെലവ് സന്ദര്‍ശകര്‍ വഹിക്കണം; എന്‍എച്ച്എസ്, കെയര്‍ ജീവനക്കാര്‍ക്ക് ടെസ്റ്റ് സൗജന്യമാക്കാന്‍ ലക്ഷണങ്ങള്‍ വേണം

ഏപ്രില്‍ മുതല്‍ ഇംഗ്ലണ്ടിലെ കെയര്‍ ഹോമുകളില്‍ സന്ദര്‍ശനത്തിന് എത്തുന്നവര്‍ കോവിഡ് ടെസ്റ്റിനുള്ള ചെലവ് വഹിക്കണമെന്ന് ഡൗണിംഗ് സ്ട്രീറ്റ്. ഓരോ മൂന്ന് ദിവസത്തിലും ഒരു പാക്ക് മാത്രമാണ് ഓര്‍ഡര്‍ ചെയ്യാന്‍ കഴിയുക. കിറ്റുകള്‍ വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കാനാണ് ഈ നീക്കം.


ഏപ്രില്‍ 1 മുതല്‍ ചാര്‍ജ്ജ് ഈടാക്കുന്നതിന് മുന്‍പായി ലാറ്ററല്‍ ഫ്‌ളോ ടെസ്റ്റുകള്‍ നടത്താനുള്ള കിറ്റുകള്‍ ആളുകള്‍ വാങ്ങി സ്‌റ്റോക്ക് ചെയ്‌തേക്കുമെന്ന് ഫാര്‍മസി സംഘടനകള്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. ടെസ്റ്റ് ഓര്‍ഡര്‍ ചെയ്യാനുള്ള വെബ്‌സൈറ്റില്‍ ഓരോ മൂന്ന് ദിവസത്തിലും ഏഴ് ടെസ്റ്റുകളുടെ ഒരു പാക്ക് ഓര്‍ഡര്‍ ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് അപ്‌ഡേഷന്‍ വരുത്തിയിരിക്കുന്നത്.

പരിമിതമായ വിഭാഗങ്ങള്‍ക്കാണ് സൗജന്യ ടെസ്റ്റിംഗിന് യോഗ്യതയുള്ളത്. 80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, പ്രതിരോധശേഷി തകരാറിലായവര്‍, കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന എന്‍എച്ച്എസ്, കെയര്‍ ജീവനക്കാര്‍ എന്നിവര്‍ക്കാണ് ഈ ഇളവുള്ളത്.

എന്നാല്‍ കെയര്‍ ഹോം സന്ദര്‍ശകരെ ഇതില്‍ ഉള്‍പ്പെടുത്തില്ലെന്ന് ബോറിസ് ജോണ്‍സന്റെ വക്താവ് സ്ഥരീകരിച്ചു. രോഗസാധ്യത അധികമുള്ളവരെയും, ഫ്രണ്ട്‌ലൈന്‍ ജീവനക്കാരെയുമാണ് സൗജന്യ ടെസ്റ്റിംഗ് കേന്ദ്രീകരിച്ചിരിക്കുന്നത്. എന്‍എച്ച്എസ്, കെയര്‍ സ്റ്റാഫിന് കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുമ്പോഴാണ് ടെസ്റ്റിന് അവകാശമുള്ളത്. ലക്ഷണങ്ങളില്ലാത്തവരുടെ ടെസ്റ്റ് സംബന്ധിച്ച് ആരോഗ്യ വകുപ്പും, എന്‍എച്ച്എസ് ഇംഗ്ലണ്ടും ആലോചിച്ച് വരികയാണ്, വക്താവ് കൂട്ടിച്ചേര്‍ത്തു.
Other News in this category



4malayalees Recommends