യൂണിവേഴ്‌സിറ്റി ഗ്രാജുവേറ്റ്‌സിന്റെ ശമ്പളം 25,000 പൗണ്ടിലെത്തിയാല്‍ സ്റ്റുഡന്റ് ലോണ്‍ റീപേയ്‌മെന്റ് തുടങ്ങണം; നിലവിലെ 27,000 പൗണ്ടില്‍ നിന്നും നിരക്ക് മാറ്റുന്നു; തിരിച്ചടവ് കാലാവധി 30ല്‍ നിന്നും 40 വര്‍ഷമായി വര്‍ദ്ധിപ്പിക്കും

യൂണിവേഴ്‌സിറ്റി ഗ്രാജുവേറ്റ്‌സിന്റെ ശമ്പളം 25,000 പൗണ്ടിലെത്തിയാല്‍ സ്റ്റുഡന്റ് ലോണ്‍ റീപേയ്‌മെന്റ് തുടങ്ങണം; നിലവിലെ 27,000 പൗണ്ടില്‍ നിന്നും നിരക്ക് മാറ്റുന്നു; തിരിച്ചടവ് കാലാവധി 30ല്‍ നിന്നും 40 വര്‍ഷമായി വര്‍ദ്ധിപ്പിക്കും

യൂണിവേഴ്‌സിറ്റി ഗ്രാജുവേറ്റ്‌സിന് ശമ്പളം 25,000 പൗണ്ടില്‍ തൊട്ടാല്‍ സ്റ്റുഡന്റ് ലോണുകള്‍ തിരിച്ചടയ്ക്കാന്‍ തുടങ്ങണം. നിലവിലെ ശമ്പള പരിധിയായ 27,295 പൗണ്ടില്‍ നിന്നുമാണ് സര്‍ക്കാര്‍ പരിധി താഴ്ത്താന്‍ ഒരുങ്ങുന്നതെന്ന് ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.


അതേസമയം കടം വാങ്ങിയ പണം ഗ്രാജുവേറ്റ്‌സിന് തിരിച്ചടയ്ക്കാനുള്ള സമയപരിധി വര്‍ദ്ധിപ്പിച്ച് 40 വര്‍ഷമാക്കി മാറ്റാനും സര്‍ക്കാര്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. നിലവിലെ രീതി പ്രകാരം വിദ്യാര്‍ത്ഥികള്‍ എടുത്ത കടങ്ങള്‍ 30 വര്‍ഷത്തിന് ശേഷം എഴുതിത്തളളുകയാണ് ചെയ്യുന്നത്.

മാറ്റം നിലവില്‍ വന്നതോടെ ഭാവി വിദ്യാര്‍ത്ഥികള്‍ റിട്ടയര്‍മെന്റ് കാലയളവ് വരെ ലോണ്‍ തിരിച്ചടയ്‌ക്കേണ്ടി വരും. യൂണിവേഴ്‌സിറ്റി പോളിസി പ്രഖ്യാപനത്തില്‍ ഈ മാറ്റങ്ങള്‍ അറിയിക്കും. അതേസമയം നയങ്ങള്‍ കണ്‍സള്‍ട്ടേഷന്‍ നടത്തിയ ശേഷമാകും നിയമമാകുക.

The length of time over which graduates have to keep paying back money they have borrowed is likely to be increased to 40 years

സ്റ്റുഡന്റ് ലോണുകള്‍ നല്‍കാനുള്ള ചെലവ് കുറയ്ക്കാനുള്ള ട്രഷറിയുടെ ശ്രമങ്ങളാണ് നടപടികള്‍ക്ക് പിന്നില്‍. നിലവില്‍ ഗ്രാജുവേഷന്‍ നേടിയ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും ലോണുകള്‍ പൂര്‍ണ്ണമായി തിരിച്ചടയ്ക്കാറില്ല. അടുത്ത മൂന്ന് വര്‍ഷത്തേക്ക് ട്യൂഷന്‍ ഫീസ് നിലവിലെ പരിധിയായ 9250 പൗണ്ടില്‍ മരവിപ്പിച്ച് നിര്‍ത്തുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

പണപ്പെരുപ്പം ഉയരുന്നതിനാല്‍ യൂണിവേഴ്‌സിറ്റികള്‍ക്കുള്ള ഫണ്ടിംഗില്‍ സുപ്രധാനമായ വെട്ടിക്കുറവ് വരാനും ഇടയാക്കും. ബ്ലെയര്‍ കാലത്തിന് ശേഷം യൂണിവേഴ്‌സിറ്റികള്‍ക്ക് മേല്‍ ഏറ്റവും വലിയ മാറ്റത്തിനാണ് തയ്യാറെടുപ്പ് നടക്കുന്നത്.
Other News in this category



4malayalees Recommends