ഉക്രെയിനില്‍ റഷ്യന്‍ കടന്നുകയറ്റം; ഓസ്‌ട്രേലിയ ഏത് വിധത്തിലാകും പ്രതികരിക്കുക; അധിനിവേശത്തിന് എതിരെ നടപടികള്‍ എന്താകും; സൈനിക സഹായം നല്‍കുമോ?

ഉക്രെയിനില്‍ റഷ്യന്‍ കടന്നുകയറ്റം; ഓസ്‌ട്രേലിയ ഏത് വിധത്തിലാകും പ്രതികരിക്കുക; അധിനിവേശത്തിന് എതിരെ നടപടികള്‍ എന്താകും; സൈനിക സഹായം നല്‍കുമോ?

ഉക്രെയിനില്‍ യാതൊരു പ്രകോപനവും കൂടാതെ റഷ്യ അധിനിവേശം ആരംഭിച്ച് കഴിഞ്ഞു. എന്നാല്‍ ഏത് വിധത്തിലാണ് മറ്റ് രാജ്യങ്ങള്‍ക്ക് ഉക്രെയിനെ സഹായിക്കാന്‍ രംഗത്തിറങ്ങുകയെന്നത് ഏറെ ആകാംക്ഷ ഉയര്‍ത്തുന്ന വിഷയമാണ്. ഉക്രെയിന് സൈനിക ഉപകരണങ്ങളും, മറ്റ് വസ്തുക്കളും എത്തിച്ചിട്ടുണ്ടെങ്കിലും സംഘര്‍ഷത്തിലേക്ക് ഓസ്‌ട്രേലിയന്‍ സേനയെ അയയ്ക്കില്ലെന്ന നിലപാടിലാണ് ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ്.


ഓസ്‌ട്രേലിയന്‍ സൈന്യത്തെ യുദ്ധത്തിലേക്ക് അയയ്ക്കുന്ന കാര്യം പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും, പ്രതിരോധ മന്ത്രി പീറ്റര്‍ ഡട്ടണും തള്ളിക്കളഞ്ഞിട്ടുണ്ട്. ഏത് തരത്തിലുള്ള പിന്തുണ നല്‍കാനും തയ്യാറാണ്, എന്നാല്‍ കരസേനയെ ഇറക്കില്ലെന്ന കാര്യം ഉറപ്പാണ്, ഡട്ടണ്‍ വ്യക്തമാക്കി.

അടിസ്ഥാന ഉപകരണങ്ങള്‍ അയയ്ക്കുന്ന കാര്യം സര്‍ക്കാര്‍ തള്ളിയിട്ടില്ല. ഇതില്‍ ആയുധങ്ങള്‍ ഉള്‍പ്പെടുമോയെന്ന് വ്യക്തമല്ല. ഉക്രെയിന് സൈബര്‍ സുരക്ഷാ പിന്തുണ നല്‍കുകയാണ് ഓസ്‌ട്രേലിയയ്ക്ക് ചെയ്യാന്‍ കഴിയുന്ന മറ്റൊരു കാര്യം. ഉക്രെയിനിലെ പ്രധാന ബാങ്കുകളിലും, സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലും സൈബര്‍ അക്രമണം നടത്തുന്നതിന് പിന്നില്‍ റഷ്യയാണെന്നാണ് ആരോപണം.

ഭാവിയില്‍ സൈബര്‍ അക്രമണങ്ങള്‍ നടക്കുന്നതില്‍ നിന്നും സുരക്ഷയൊരുക്കാന്‍ ഓസ്‌ട്രേലിയ മറ്റ് സഖ്യരാജ്യങ്ങളുമായി ചേരുമെന്ന് ഓസ്‌ട്രേലിയയുടെ സൈബര്‍ അഫയേഴ്‌സ് അംബാസിഡര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
Other News in this category



4malayalees Recommends