കാറപകടത്തിന് ശേഷമാണ് എന്റെ അഭിമുഖങ്ങള്‍ക്ക് വ്യൂസ് കൂടിയത്, എല്ലാവരും എന്നെ അറിഞ്ഞുതുടങ്ങി: ഗായത്രി സുരേഷ്

കാറപകടത്തിന് ശേഷമാണ് എന്റെ അഭിമുഖങ്ങള്‍ക്ക് വ്യൂസ് കൂടിയത്, എല്ലാവരും എന്നെ അറിഞ്ഞുതുടങ്ങി: ഗായത്രി സുരേഷ്
കാറപകടം ഉണ്ടായതിന് ശേഷമാണ് തന്റെ അഭിമുഖങ്ങള്‍ക്ക് വ്യൂസ് കൂടാനും കൂടുതല്‍ ആളുകള്‍ക്കിടയില്‍ അറിയപ്പെടാന്‍ തുടങ്ങിയതെന്നും നടി ഗായത്രി സുരേഷ്. അതിന് മുമ്പും താന്‍ നിരവധി തവണ അഭിമുഖങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും അന്നൊന്നും ആരും കാണാറാല്ലിയിരുന്നെന്നും ഗായത്രി പറഞ്ഞു. കാറപകടം ഉണ്ടായതിന് ശേഷം എന്ത് ചെയ്യുന്ന കാര്യങ്ങളും ട്രോളാവാനും വൈറല്‍ ആവാനും ആളുകളിലെത്താനും തുടങ്ങി. അവര്‍ പറഞ്ഞു.

അപകടം ഉണ്ടായതിന് ശേഷം ട്രോള്‍ നിരോധിക്കണമെന്ന് പറഞ്ഞ് കൊണ്ട് മുഖ്യമന്ത്രിക്ക് അയച്ച കത്ത് വൈറലായതായും ഗായത്രി പറയുന്നു. 'ഞാന്‍ ഭയങ്കര ഫാന്റസിയില്‍ ജീവിക്കുന്നയാളാണ്. അങ്ങനെ സിനിമയില്‍ നായകനും നായികയും പോരാടുന്നതൊക്കെ കണ്ട് അതുപോലെ ആവണമെന്ന് കരുതി.

അങ്ങനെയാണ് ഞാന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്' ഗായത്രി സുരേഷ് പറയുന്നു.

Other News in this category



4malayalees Recommends