മുരുഗപ്പന്റെ കുടുംബം ബിലോയിലയിലേക്ക് ; ബ്രിഡ്ജിങ് വിസ നല്‍കുമെന്ന് ആഭ്യന്തര മന്ത്രി ; തെരഞ്ഞെടുപ്പില്‍ നടത്തിയ പ്രഖ്യാപനം പാലിക്കുന്നു ; ആശ്വാസത്തോടെ കുടിയേറ്റ കുടുംബം

മുരുഗപ്പന്റെ കുടുംബം ബിലോയിലയിലേക്ക് ; ബ്രിഡ്ജിങ് വിസ നല്‍കുമെന്ന് ആഭ്യന്തര മന്ത്രി ; തെരഞ്ഞെടുപ്പില്‍ നടത്തിയ പ്രഖ്യാപനം പാലിക്കുന്നു ; ആശ്വാസത്തോടെ കുടിയേറ്റ കുടുംബം
വര്‍ഷങ്ങളായി നിലനില്‍ക്കുന്ന അനിശ്ചിതത്വം അവസാനിക്കുകയാണ് മുരുഗപ്പന്റെയും കുടുംബത്തിന്റെയും ജീവിതത്തില്‍. കമ്യൂണിറ്റി ഡിറ്റന്‍ഷനില്‍ നിന്ന് ക്വീന്‍സ്ലാന്‍ഡിലെ ബിലോലയിലെ കമ്മ്യൂണിറ്റിയിലേക്ക് ഇനി മടങ്ങാനാകും. വിശ്വസിക്കാനാകുന്നില്ലെന്നും സന്തോഷമുണ്ടെന്നും മുരുഗപ്പന്റെ കുടുംബം പറയുന്നു.

കുടുംബത്തിന്റെ ബ്രിഡ്ജിങ് വിസ നടപടികള്‍ പൂര്‍ത്തിയാക്കുകയാണെന്ന് ആഭ്യന്തര മന്ത്രി ജിം ചാല്‍മേഴ്‌സ് വ്യക്തമാക്കി.ജൂണ്‍ ആദ്യം അവര്‍ക്ക് മടങ്ങാനാകും.

Labor victory means Murugappan family set to return home to Biloela | Biloela  family | The Guardian

അഭയാര്‍ത്ഥികളെല്ലാം അതിജീവിക്കാന്‍ കഷ്ടപ്പെടുന്നവരാണ് അവര്‍ക്ക് പ്രതീക്ഷകളാവശ്യമാണ്. കുടുംബവും സമൂഹവും പിന്തുണ നല്‍കിയെന്നും ആശ്വാസത്തിലാണ് തങ്ങളെന്നും കുടുംബം പറഞ്ഞു. പെര്‍മനന്റ് റെസിഡന്‍സിയ്ക്കായി ഇനിയും കുടുംബം ശ്രമം തുടരേണ്ടിവരും. എന്നാല്‍ മാത്രമേ കുടുംബം സുരക്ഷിതമാകൂ. വാര്‍ത്ത പ്രിയയേയും നേഡ്‌സിനേയും ഏറെ സന്തോഷിപ്പിച്ചെന്ന് ഫ്രഡറിക്‌സ് വ്യക്തമാക്കി.

ഓസ്‌ട്രേലിയയില്‍ നിന്ന് നേരത്തെ നാടുകടത്തപ്പെട്ട ശ്രീലങ്കന്‍ തമിഴ് കുടുംബത്തിന് കോടതി ഇടപെട്ടാണ് സ്റ്റേ ലഭിച്ചത്.

ശ്രീലങ്കയില്‍ നിന്ന് ഏഴു വര്‍ഷം മുമ്പ് ബോട്ടിലെത്തിയ ശ്രീലങ്കന്‍ ദമ്പതികളെയും, ഓസ്‌ട്രേലിയയില്‍ ജനിച്ച ഇവരുടെ രണ്ടു പെണ്‍കുട്ടികളെയും ബ്രിഡ്ജിംഗ് വിസ കാലാവധി കഴിഞ്ഞതോടെയാണ് തിരിച്ചയക്കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പുതിയ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാന പ്രകാരം കുടുംബത്തെ തിരിച്ചുകൊണ്ടുവരികയാണ്. മന്ത്രിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് നടപടി. സോഷ്യല്‍മീഡിയയില്‍ വന്‍ പിന്തുണയാണ് കുടുംബത്തിന് ലഭിച്ചത്.

Other News in this category



4malayalees Recommends