യുകെയ്ക്കും, അയര്‍ലണ്ടിനും കൂടുതല്‍ നഴ്‌സുമാരെ വേണം; നഴ്‌സുമാരുടെ ക്ഷാമം പരിഹരിക്കാന്‍ വിദേശ നഴ്‌സുമാര്‍ തന്നെ ആശ്രയം; നഴ്‌സുമാര്‍ വന്‍തോതില്‍ റിട്ടയറായി പോകുന്നുവെന്ന് മുന്നറിയിപ്പ്

യുകെയ്ക്കും, അയര്‍ലണ്ടിനും കൂടുതല്‍ നഴ്‌സുമാരെ വേണം; നഴ്‌സുമാരുടെ ക്ഷാമം പരിഹരിക്കാന്‍ വിദേശ നഴ്‌സുമാര്‍ തന്നെ ആശ്രയം; നഴ്‌സുമാര്‍ വന്‍തോതില്‍ റിട്ടയറായി പോകുന്നുവെന്ന് മുന്നറിയിപ്പ്

കോവിഡ്-19 മഹാമാരിയാണ് ആഗോള തലത്തില്‍ നഴ്‌സുമാരുടെ പ്രാധാന്യം ഒരുവട്ടം കൂടി ഓര്‍മ്മിപ്പിച്ചത്. ആരോഗ്യ മേഖല പിടിച്ചുനില്‍ക്കാന്‍ യോഗ്യരായ ഡോക്ടര്‍മാര്‍ മാത്രമല്ല, യോഗ്യതയും അനുഭവപരിചയവുമുള്ള നഴ്‌സുമാരും വേണമെന്ന് ലോകം മനസ്സിലാക്കി. എന്‍എച്ച്എസും ഈ പ്രാധാന്യം തിരിച്ചറിഞ്ഞതോടെ വിദേശ നഴ്‌സുമാരെ ഉള്‍പ്പെടെ ആകര്‍ഷിക്കാന്‍ പദ്ധതികള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്.


നഴ്‌സുമാരുടെ ക്ഷാമം എന്‍എച്ച്എസിന് സമ്മര്‍ദം നല്‍കുകയും, ബ്രിട്ടീഷ് ഗവണ്‍മെന്റിന് തലവേദനയും സമ്മാനിക്കുന്ന വിഷയമാണ്. പ്രായമായ നഴ്‌സുമാര്‍ വന്‍തോതില്‍ വിരമിക്കുന്നത് ആരോഗ്യ മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ്. ഇതുമൂലം വലിയ തോതില്‍ പുതിയ രജിസ്റ്റേഡ് നഴ്‌സുമാരെ നിയോഗിക്കാതെ മറ്റ് വഴികളുമില്ലാത്ത അവസ്ഥയാണ്.

നഴ്‌സിംഗ് ക്ഷാമത്തിന്റെ ദുരിതം അനുഭവിക്കുന്ന യുകെയില്‍ നഴ്‌സിംഗ് ജോലിക്ക് നിരവധി അവസരങ്ങളാണ് നിലവിലുള്ളത്. എന്‍എച്ച്എസ് ഡിജിറ്റല്‍ അടുത്തിടെ പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം ഇംഗ്ലണ്ടിലെ ഹെല്‍ത്ത് സര്‍വ്വീസുകളില്‍ 39,652 നഴ്‌സിംഗ് പോസ്റ്റുകളിലേക്ക് അടിയന്തരമായി ജോലിക്കാരെ ആവശ്യമുണ്ട്.

രാജ്യത്തെ ഹെല്‍ത്ത്‌കെയര്‍ മേഖലയിലുള്ള കുറവ് പരിഹരിക്കാന്‍ യുകെ വിദേശ നഴ്‌സിംഗ് പ്രാക്ടീഷനേഴ്‌സിനുള്ള റിക്രൂട്ട്‌മെന്റിന് തുടക്കമിട്ടിരുന്നു. ഫ്‌ളെക്‌സിബിലായ വര്‍ക്ക് ഷെഡ്യൂള്‍, പെന്‍ഷന്‍ സ്‌കീം, ഉയര്‍ന്ന തൊഴില്‍ സുരക്ഷ എന്നിവയാണ് യുകെയിലേക്ക് നഴ്‌സുമാരെ ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങള്‍.

അയര്‍ലണ്ടിലും നഴ്‌സുമാര്‍ക്ക് വലിയ തോതില്‍ ആവശ്യം ഉയരുന്നുണ്ട്. സ്വകാര്യ, പബ്ലിക് മേഖലകളില്‍ വേക്കന്‍സികള്‍ ലഭ്യമാണ്. അയര്‍ലണ്ടില്‍ വിദേശ നഴ്‌സുമാര്‍ക്ക് പൗരത്വത്തിനായി അപേക്ഷിക്കാനും കഴിയും. പൗരത്വം ലഭിച്ചാല്‍ പെന്‍ഷന്‍ സ്‌കീം പോലുള്ള ആനുകൂല്യങ്ങളും ലഭിക്കും. സ്റ്റാഫ് നഴ്‌സിംഗ് 31,109 പൗണ്ട് മുതല്‍ 46,521 യൂറോ വരെയും, സീനിയര്‍ സ്റ്റാഫ് നഴ്‌സിന് 50,211 യൂറോ വരെയും നേടാം.
Other News in this category



4malayalees Recommends