മാളവിക മോഹനന്റെ 'ക്രിസ്റ്റി' ഒ.ടി.ടിയിലേക്ക്

മാളവിക മോഹനന്റെ 'ക്രിസ്റ്റി' ഒ.ടി.ടിയിലേക്ക്
മാളവിക മോഹനനും മാത്യുവും ഒന്നിച്ച 'ക്രിസ്റ്റി' ഉടന്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ സ്ട്രീമിംഗ് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി 17ന് ആണ് ചിത്രം തിയേറ്ററുകളിലെത്തിയത്. മാര്‍ച്ചില്‍ തന്നെ ചിത്രം ഒ.ടി.ടിയില്‍ എത്തുമെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

സോണി ലിവ് ആണ് ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ലെറ്റ്‌സ് സിനിമ ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. നവാഗതനായ ആല്‍വിന്‍ ഹെന്റി ആണ് ചിത്രം സംവിധാനം ചെയ്തത്.

Other News in this category



4malayalees Recommends