റൂം വാടക കുറയ്ക്കാന്‍ ആഴ്ചയില്‍ രണ്ടു തവണ വിമാന യാത്ര ; വിദ്യാര്‍ത്ഥിയുടെ യാത്ര വൈറല്‍

റൂം വാടക കുറയ്ക്കാന്‍ ആഴ്ചയില്‍ രണ്ടു തവണ വിമാന യാത്ര ; വിദ്യാര്‍ത്ഥിയുടെ യാത്ര വൈറല്‍
റൂം വാടക കൊടുക്കുന്ന ഒഴിവാക്കാനായി ആഴ്ചയില്‍ രണ്ടു തവണ വിമാന യാത്ര നടത്തുന്ന വിദ്യാര്‍ത്ഥി സോഷ്യല്‍മീഡിയയില്‍ വൈറലായി. ബ്രിട്ടീഷ് കൊളംബിയ വിദ്യാര്‍ത്ഥിയായ ടീം ചെന്‍ ആണ് ശ്രദ്ധ നേടുന്നത്. വാന്‍കൂവറില്‍ റൂം വാടക നല്‍കുന്നതിനേക്കാള്‍ ലാഭം ആഴ്ചയില്‍ രണ്ടുവണയുള്ള വിമാന യാ്രയാണെന്ന് കാനഡ കല്‍ഗാറി സ്വദേശിയായ ടീം ചെന്‍ പറയുന്നത്.

174358 രൂപയാണ് തനിക്ക് റൂം വാടകയ്ക്കായി നല്‍കേണ്ടിവരുന്നത്. എന്നാല്‍ വിമാന യാത്രയ്ക്ക് ഒരു മാസം 99631 രൂപയേ വരുന്നുള്ളൂവെന്നും ടീം പറയുന്നു. റെഡിറ്റിലൂടെയാണ് ടീം തന്റെ അനുഭവം പങ്കുവെച്ചത്. ആഴ്ചയില്‍ രണ്ടു ദിവസം മാത്രമാണ് ടീം ഇപ്പോള്‍ ക്ലാസില്‍ പോകുന്നത്.

ടിമ്മിന്റെ പോസ്റ്റിന് താഴെ യോജിച്ചും വിയോജിച്ചും മറുപടികള്‍ വരുന്നുണ്ട്. ടിമ്മിന്റെത് മികച്ച തീരുമാനമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. വിമാന യാത്ര സമയ നഷ്ടമാണെന്ന് പറയുന്നവരുമുണ്ട്.

Other News in this category



4malayalees Recommends