ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളെ പിടിച്ചുകെട്ടാന്‍ കാനഡ; ഹാനികരമായ കണ്ടന്റുകള്‍ക്ക് കുടപിടിച്ചാല്‍ നടപടിയെടുക്കാന്‍ പുതിയ റെഗുലേറ്റര്‍

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളെ പിടിച്ചുകെട്ടാന്‍ കാനഡ; ഹാനികരമായ കണ്ടന്റുകള്‍ക്ക് കുടപിടിച്ചാല്‍ നടപടിയെടുക്കാന്‍ പുതിയ റെഗുലേറ്റര്‍
ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാന്‍ ഓണ്‍ലൈന്‍ ഹാംസ് ആക്ടുമായി ഫെഡറല്‍ ഗവണ്‍മെന്റ്. ഒരു പുതിയ റെഗുലേറ്ററെ സൃഷ്ടിച്ച് കൊണ്ട് ഹാനികരമായ കണ്ടന്റുകള്‍ക്ക് വേദിയൊരുക്കിയാല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളെ ഉത്തരവാദികളാക്കുന്നതാണ് നയം.

കനേഡിയന്‍ റേഡിയോ-ടെലിവിഷന്‍ & ടെലികമ്മ്യൂണിക്കേഷന്‍സ് കമ്മീഷനില്‍ നിന്നും വ്യത്യസ്തമായാണ് പുതിയ റെഗുലേറ്ററെ നിയോഗിക്കുക. ഓണ്‍ലൈന്‍ അപകടങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്.

കാനഡയിലെ വെബ്‌സൈറ്റുകള്‍ ഇത്തരം അപകടങ്ങള്‍ ചുരുക്കാനുള്ള നീക്കം ഉത്തരവാദിത്വമായി മാറ്റുകയും, ഫെഡറല്‍ നിയമം അനുസരിക്കുകയും വേണം. കാനഡയിലുള്ള വെബ്‌സൈറ്റുകളില്‍ മാത്രമാണോ, കാനഡക്കാര്‍ക്ക് ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍ക്ക് മേല്‍ മുഴുവനും അധികാരം നല്‍കുമോയെന്ന് വ്യക്തമായിട്ടില്ല.

യൂറോപ്യന്‍ യൂണിയന്റെ ഡിജിറ്റല്‍ സര്‍വ്വീസസ് ആക്ടിന്റഎ മാതൃകയിലാകും പുതിയ ബില്ലെന്നാണ് സൂചന. യൂറോപ്യന്‍ കമ്മീഷന്‍ നിയമം അനുസരിച്ച് മാര്‍ക്കറ്റ് പ്ലേസുകള്‍, സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍, കണ്ടന്റ് ഷെയറിംഗ് പ്ലാറ്റ്‌ഫോമുകള്‍, ആപ്പ് സ്റ്റോറുകള്‍, ഓണ്‍ലൈന്‍ ട്രാവല്‍, അക്കൊമഡേഷന്‍ പ്ലാറ്റ്‌ഫോം എന്നിവിയെല്ലാം നിയമത്തില്‍ പെടുന്നുണ്ട്.

Other News in this category



4malayalees Recommends