മനുഷ്യാവകാശ ലംഘനങ്ങള്‍ വര്‍ധിക്കുന്നു ; ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി നിര്‍ത്തിവച്ച് കാനഡ

മനുഷ്യാവകാശ ലംഘനങ്ങള്‍ വര്‍ധിക്കുന്നു ; ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി നിര്‍ത്തിവച്ച് കാനഡ
ഗാസയിലെ പലസ്തീനികള്‍ക്കെതിരെയുള്ള ഇസ്രയേലിന്റെ ആക്രമണത്തില്‍ മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട് ആശങ്ക ഉയരുന്ന സാഹചര്യത്തില്‍ ഇസ്രയേലിലേക്കുള്ള ആയുധ കയറ്റുമതി കാനഡ നിര്‍ത്തിവച്ചതായി കനേഡിയന്‍ മാധ്യമമായ ടൊറന്റോ സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു.

രണ്ടു മാസം മുമ്പ് തന്നെ ഇസ്രയേലിലേക്കുള്ള സൈനിക ചരക്കുകളും ടെക്‌നോളജിയും കയറ്റുമതി ചെയ്യുന്നത് നിര്‍ത്തലാക്കിയെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം ഇസ്രയേലിലേക്ക് ആയുധം കയറ്റുമതി ചെയ്യുന്നതിനുള്ള അപേക്ഷകള്‍ ഇപ്പോഴും ലഭിച്ചികൊണ്ടിരിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഒക്ടോബറില്‍ ആരംഭിച്ച യുദ്ധത്തിന്റെ ആദ്യ രണ്ടു മാസങ്ങളില്‍ 28.5 മില്യണ്‍ ഡോളറിന്റെ ആയുധ കയറ്റുമതിക്ക് കാനഡ അനുമതി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

ആയുധങ്ങള്‍ കയറ്റുമതി ചെയ്യുന്നതില്‍ ലോകത്തു തന്നെ ഏറ്റവും കര്‍ക്കശമായ സംവിധാനമുള്ളത് കാനഡയിലാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞിരുന്നു. ഒക്ടോബര്‍ 7ന് ഗാസയില്‍ ഇസ്രയേല്‍ യുദ്ധം പ്രഖ്യാപിച്ചതിന് ശേഷം കാനഡ ആയുധം അവര്‍ക്കു നല്‍കിയിട്ടില്ലെന്നാണ് ട്രൂഡോ പറയുന്നത്.

കമ്പനികളെ ഇസ്രയേലിലേക്ക് ആയുധങ്ങളും ടെക്‌നോളജിയും കയറ്റുമതി ചെയ്യുന്നതിന് അനുവദിക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞാഴ്ച കനേഡിയന്‍ മനുഷ്യാവകാശ സംഘടനകള്‍ സര്‍ക്കാരിനെതിരെ കേസ് നല്‍കിയിരുന്നു.

Other News in this category



4malayalees Recommends