പ്രവാസി മലയാളിയെ ജോലിസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

പ്രവാസി മലയാളിയെ ജോലിസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
പ്രവാസി മലയാളിയെ ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം നോര്‍ത്ത് പറവൂരിലെ നെടുംപറമ്പില്‍ പരേതരായ ജോസഫ് ത്രേസ്യ ദമ്പതികളുടെ മകന്‍ ജോണി ജോസഫിനെ (58) യാണ് ഒമാനിലെ സലാലയില്‍ ജോലിസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

20 വര്‍ഷമായി മസ്‌കത്തിലെ നിര്‍മാണ മേഖലയിലുള്ള കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. ജോലി ആവശ്യാര്‍ഥമായിരുന്നു സലാലയില്‍ എത്തിയത്. ഭാര്യ: സീന ജോണി. മക്കള്‍: അബിന്‍, അഖില്‍. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഭൗതിക ശരീരം നാട്ടിലേക്കുകൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Other News in this category



4malayalees Recommends