ഈശ്വരന് നന്ദി, ബ്ലെസ്സിക്കും ബെന്യാമിനും നന്ദി; വൈകാരിക കുറിപ്പുമായി മല്ലിക സുകുമാരന്‍

ഈശ്വരന് നന്ദി, ബ്ലെസ്സിക്കും ബെന്യാമിനും നന്ദി; വൈകാരിക കുറിപ്പുമായി മല്ലിക സുകുമാരന്‍
കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് 'ആടുജീവിതം' തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ബ്ലെസ്സിയുടെയും പൃഥ്വിരാജിന്റെയും പതിനാറ് വര്‍ഷത്തെ പ്രയത്‌നങ്ങള്‍ക്കുള്ള ഫലം കൂടിയാണ് ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്ന പോസറ്റീവ് റെസ്‌പോണ്‍സ്.

ആദ്യ ദിനം വേള്‍ഡ് വൈഡ് കളക്ഷനായി ആടുജീവിതം 15 കോടി രൂപ നേടിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പൃഥ്വിരാജിന്റെ മികച്ച പ്രകടനത്തിന് എല്ലായിടത്തു നിന്നും പ്രശംസകള്‍ കിട്ടുമ്പോള്‍ വൈകാരികമായ കുറിപ്പുമായി പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരന്‍.

സുകുമാരന്റെ ചിത്രമുള്ള വീഡിയോയോടൊപ്പമാണ് മല്ലിക സുകുമാരന്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. 'പൃഥ്വിയിലൂടെ നജീബിനെ കണ്ട് വിങ്ങുന്ന ഹൃദയവുമായി എന്നെ വിളിക്കുന്ന സഹോദരികളും പെണ്‍കുട്ടികളും… കണ്ഠമിടറി എന്റെ മോനെ അഭിനന്ദിച്ചു കൊണ്ട് സംസാരിച്ച തീയേറ്റര്‍ ഉടമകള്‍….. മല്ലികച്ചേച്ചി ഇതെങ്ങിനെ കാണും എന്ന് സ്‌നേഹത്തോടെ ചോദിക്കുന്ന കലാ സ്‌നേഹികള്‍…. എന്തു പറയണം എന്നറിയില്ല പ്രിയപ്പെട്ടവരേ…. ഈശ്വരന് നന്ദി .. ബ്ലെസ്സിക്കും ബെന്യാമിനും നന്ദി…' എന്നാണ് മല്ലിക സുകുമാരന്‍ കുറിച്ചത്.

Other News in this category



4malayalees Recommends