നീലചിത്ര നായികയുമായി ബന്ധം, ബിസിനസ് രേഖകളില്‍ കൃത്രിമം: 34 കേസിലും ട്രംപ് കുറ്റക്കാരന്‍

ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടിയ കേസില്‍ ഡോണള്‍ഡ് ട്രംപ് കുറ്റക്കാരനെന്ന് ന്യുയോര്‍ക്ക് കോടതി. കൃത്രിമം കാട്ടിയെന്ന് ആരോപിക്കപ്പെട്ട 34 സംഭവങ്ങളിലും ട്രംപ് കുറ്റക്കാരനാണെന്നാണ് കോടതി കണ്ടെത്തിയത്. ജൂലൈ 11ന് ശിക്ഷ വിധിക്കും. പോണ്‍താരം സ്റ്റോമി ഡാനിയേല്‍സുമായുള്ള ബന്ധം മറച്ചുവയ്ക്കാന്‍ പണം നല്‍കിയെന്നും ഇതിനായി ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടിയെന്നുമാണ് കേസ്. ട്രംപുമായി 2006ല്‍ ഉണ്ടായ ലൈംഗിക ബന്ധത്തെക്കുറിച്ച് സ്റ്റോമി ഡാനിയല്‍സ് കോടതിയില്‍ നേരത്തേ വിശദീകരിച്ചിരുന്നു. ഈ ബന്ധം മറച്ചുവയ്ക്കാന്‍ !!ട്രംപ് 1.30 ലക്ഷം ഡോളര്‍ നല്‍കിയെന്നും, ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടിയെന്നുമാണ് കേസ്. 2016ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോഴാണ് പണം നല്‍കിയതെന്നാണ് കേസ്. തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ജോ ബൈഡനുമായി ഒരിക്കല്‍കൂടി ഏറ്റുമുട്ടാനിരിക്കുകയാണ് ട്രംപ്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് 5 മാസം ശേഷിക്കെയാണ് കോടതി നടപടി.യഥാര്‍ഥ വിധി നവംബര്‍ അഞ്ചിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പുറത്തുവരുമെന്ന് ട്രംപ് പ്രതികരിച്ചു. നിലവില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് ട്രംപിന് തടസമില്ല.  

Top Story

Latest News

എപ്പോഴും കൂടെ ഉണ്ടാകും, അറസ്റ്റിലായ കാമുകന് പിന്തുണയുമായി നടി ശാലിന്‍ സോയ

അശ്രദ്ധമായി വാഹനം ഓടിക്കുകയും വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ചതും ഉള്‍പ്പെടെയുള്ള കേസുകളില്‍ അറസ്റ്റിലായ യൂട്യൂബര്‍ ടിടിഎഫ് വാസന് പിന്തുണയുമായി നടി ശാലിന്‍ സോയ. ഏതു പ്രതിസന്ധിയിലും തളരാതെ ഇരിക്കണമെന്നും താന്‍ എപ്പോഴും കൂടെ ഉണ്ടാകുമെന്നും വാസന്റെ കൈ കോര്‍ത്ത് പിടിച്ചുള്ള ചിത്രം പങ്കുവച്ച് ശാലിന്‍ സോയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ടിടിഎഫ് വാസന്‍ തന്റെ യൂട്യൂബ് ചാനലിലൂടെ വീഡിയോ പങ്കുവെച്ച് അറിയിച്ചിരുന്നു. 'എനിക്ക് ഏറ്റവും പ്രിയപ്പെട്ടവനെ, നീ ധൈര്യമായിരിക്കുക. ഞാന്‍ എപ്പോഴും നിന്നോടൊപ്പമുണ്ടാകും. എനിക്കറിയാവുന്നവരില്‍ ഏറ്റവും നല്ല വ്യക്തി നീയാണ്. ഇപ്പോള്‍ സംഭവിക്കുന്നതിനൊന്നും നീ അര്‍ഹനല്ലെന്ന് എനിക്കറിയാം. പക്ഷേ എപ്പോഴും നീ പറയാറുള്ളത് പോലെ ഞാന്‍ നിന്നോട് പറയുന്നു 'നടപ്പതെല്ലാം നന്മക്ക്, വിടു പാത്തുക്കലാം' ശാലിന്‍ സോയ കുറിച്ചു. ഫോണില്‍ സംസാരിച്ചുകൊണ്ട് അപകടകരമാം വിധം കാര്‍ ഓടിച്ചതുള്‍പ്പടെ ആറ് വകുപ്പുകള്‍ ചുമത്തിയാണ് വാസനെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തത്. മധുര വഴി തൂത്തുക്കുടിയിലേക്ക് പോകുന്ന വഴി യൂട്യൂബര്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനമോടിച്ച് പൊതുജനങ്ങള്‍ക്ക് അപകടകരമാം വിധം വണ്ടി ഓടിക്കുകയും ആ വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കുകയും ചെയ്തു എന്നാണ് കേസ്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ ഷൂട്ട് ചെയ്യുന്നതിനായി നടത്തിയ അപകടകരമായ ബൈക്ക് സ്റ്റണ്ട് അപകടത്തില്‍ കലാശിച്ചതിനെ തുടര്‍ന്ന് 2023 സെപ്റ്റംബറില്‍ വാസനെ അറസ്റ്റ് ചെയ്ത് ഡ്രൈവിങ് ലൈസന്‍സ് കോടതി താല്‍ക്കാലികമായി റദ്ദാക്കിയിരുന്നു.      

Specials

Spiritual

ചിക്കാഗോ സെന്റ് മേരീസില്‍ ഓശാനതിരുനാളോടെ വിശുദ്ധവാരത്തിന് ഭക്തിനിര്‍ഭരമായ തുടക്കം
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ഭക്തിനിര്‍ഭരമായ ഓശാന ആചാരണത്തോടെ വിശുദ്ധവാരത്തിന് തുടക്കം കുറിച്ചു. വികാരി. ഫാ. സിജു മുടക്കോടിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തപ്പെട്ട ഓശാന ആചരണത്തിന്റെ ഭാഗമായി സെന്റ്

More »

Association

ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ വിവാ ഇല്‍ ഗോസ്പല്‍ ക്വിസ് മതസാരം സംഘടിപ്പിച്ചു
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു. ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ഇടവകയിലെ കഴിഞ്ഞ ഒരു വര്‍ഷത്തെ വിപുലമായ പ്രവര്‍ത്തനങ്ങളുടെ സമാപനം

More »

classified

എംഫാം പഠിച്ച മലങ്കര കത്തോലിക്കാ മലയാളി യുവതിയ്ക്ക് വരനെ തേടുന്നു
എംഫാം പഠിച്ച് കേരളത്തില്‍ ജോലി ചെയ്യുന്ന മലങ്കര കത്തോലിക്കാ യുവതിയ്ക്ക് (27 വയസ്സ്) ഇന്ത്യയിലോ വിദേശത്തോ ജോലി ചെയ്യുന്ന അനുയോജ്യരായ ക്രിസ്ത്യന്‍ യുവാക്കളുടെ മാതാപിതാക്കളില്‍ നിന്ന് വിവാഹ ആലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു കൂടുതല്‍

More »

Crime

മൂന്നുവയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, ഓടുന്ന ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞു; അമ്മയും കാമുകനും പിടിയില്‍
രാജസ്ഥാനില്‍ മൂന്നുവയസുകാരിയെ കൊലപ്പെടുത്തി ഓടുന്ന ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞ അമ്മയും കാമുകനും പിടിയില്‍. ശ്രീഗംഗാനഗറിലായിരുന്നു സംഭവം. രാജസ്ഥാന്‍ സ്വദേശികളായ സുനിത, സണ്ണി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സുനിതയാണ്

More »



Technology

ഫേസ്ബുക്ക് സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കുന്നു
ന്യൂയോര്‍ക്ക്: ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ (ഒ.എസ്) കമ്പനിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി സ്വന്തം പ്ലാറ്റ്‌ഫോമിനായി ഒരു പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മിക്കാനുള്ള ശ്രമത്തില്‍ ഫേസ്ബുക്ക് ചര്‍ച്ച

More »

Cinema

കാനിലെ വെള്ളി വെളിച്ചത്തില്‍ ഭ്രമിച്ച് സ്ഥിര ബുദ്ധി നഷ്ടപ്പെട്ടു: കനി കുസൃതിയെ വിമര്‍ശിച്ച് ഹരീഷ് പേരടി
'ബിരിയാണി' എന്ന സിനിമയുമായി ബന്ധപ്പെട്ട് നടി കനി കുസൃതി നടത്തിയ പ്രസ്താവനയെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. കാനിലെ വെള്ളി വെളിച്ചത്തില്‍ ഭ്രമിച്ച് സ്ഥിരബുദ്ധി നഷ്ടപ്പെട്ട് ബിരിയാണി എന്ന നല്ല സിനിമയേയും സംസ്ഥാന അവാര്‍ഡിനേയും

More »

Automotive

നിങ്ങള്‍ക്കും രൂപകല്‍പന ചെയ്യാം റോയല്‍ എന്‍ഫീല്‍ഡിന്റെ ബുള്ളറ്റുകള്‍
ഇന്ത്യയില്‍ രൂപകല്‍പന പരിസ്ഥിതി വളര്‍ത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി റോയല്‍ എന്‍ഫീല്‍ഡിന്റെ ബില്‍ഡ് യുവര്‍ ഓണ്‍ ലെജന്‍ഡ് എന്ന പദ്ധതി ഇതില്‍ താല്‍പര്യമുള്ളവരേയും വലിയ മോട്ടോര്‍സൈക്ലിങ് സമൂഹത്തേയും ബ്രാന്‍ഡിന്റെ

More »

Health

കുട്ടികള്‍ വീണ്ടും ഓഫ്‌ലൈനിലേക്ക്, കണ്ണുകളുടെ ആരോഗ്യം ഉറപ്പാക്കണം
കൊവിഡിന്റെ വരവോടെ ഡിജിറ്റല്‍ പഠനത്തിലേക്ക് മാറിയ കുട്ടികള്‍ വീണ്ടും ക്ലാസ് മുറികളിലേക്ക് എത്തിയിരിക്കുകയാണ്. ഓണ്‍ലൈന്‍ പഠനകാലത്ത് നിരന്തരം മൊബൈല്‍, ടാബ്, കമ്പ്യൂട്ടര്‍, ടിവി തുടങ്ങിയ വിവിധ തരത്തിലുള്ള ഡിജിറ്റല്‍ ഉപകരണങ്ങളുടെ

More »

Women

ഇറ്റലിയില്‍ പാര്‍ലമെന്റിനകത്ത് കുഞ്ഞിനെ മുലയൂട്ടി വനിതാ സഭാംഗം
ഇറ്റലിയില്‍ പാര്‍ലമെന്റിനകത്ത് കുഞ്ഞിനെ മുലയൂട്ടിക്കൊണ്ട് ചരിത്രത്തില്‍ തന്നെ ഇടം നേടുകയാണൊരു വനിതാ സഭാംഗം. ഗില്‍ഡ സ്‌പോര്‍ട്ടീല്ലോ എന്ന യുവതിയാണ് മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ പാര്‍ലമെന്റിനകത്ത് വച്ച് മുലയൂട്ടിയത്. ഇതിന്റെ

More »

Cuisine

അഞ്ചാമത്തെ ദേശീയ പുരസ്‌കാരത്തിന് അഭിനന്ദനങ്ങള്‍', തലൈവി കണ്ട ശേഷം അച്ഛനും അമ്മയും പറഞ്ഞത്: കങ്കണ

തലൈവി സിനിമ കണ്ട് അച്ഛനും അമ്മയും തന്നെ അഭിനന്ദിച്ചതിനെ കുറിച്ച് കങ്കണ റണാവത്ത്. 'അഞ്ചാമത്തെ ദേശീയ പുരസ്‌കാരത്തിന് അഭിനന്ദനങ്ങള്‍' എന്നാണ് സിനിമ കണ്ട ശേഷം അച്ഛനും അമ്മയും പറഞ്ഞത് എന്നാണ് താരം പറയുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രത്യേക

More »

Obituary

കെ ജി ജനാര്‍ദ്ദനന്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: ഹരിപ്പാട് സ്വദേശിയും അമേരിക്കയിലെ ആദ്യകാല മലയാളിയും, സാമൂഹ്യസാംസ്‌ക്കാരിക മേഖലകളില്‍ നിറസാന്നിധ്യവുമായിരുന്ന കെ ജി ജനാര്‍ദ്ദനന്‍ സെപ്തംബര്‍ 27ന് അന്തരിച്ചു. വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ സ്ഥാപക അംഗവും

More »

Sports

ജര്‍മ്മന്‍ ജഴ്‌സിയില്‍ നാസി ചിഹ്നം; കയ്യോടെ പിന്‍വലിച്ച് അഡിഡാസ്

യൂറോ കപ്പ് ടൂര്‍ണമെന്റിനായി ജര്‍മ്മന്‍ ഫുട്‌ബോള്‍ ടീമിന് തയ്യാറാക്കി നല്‍കിയ ജഴ്‌സി വിവാദത്തിലായി. ജഴ്‌സിയിലെ 44 എന്ന ചിഹ്നമാണ് വിവാദമുണ്ടാക്കിയത്. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി എസ്എസ് യൂണിറ്റുകള്‍ ഉപയോഗിച്ചിരുന്ന ചിഹ്നമാണ്

More »

കാനിലെ വെള്ളി വെളിച്ചത്തില്‍ ഭ്രമിച്ച് സ്ഥിര ബുദ്ധി നഷ്ടപ്പെട്ടു: കനി കുസൃതിയെ വിമര്‍ശിച്ച് ഹരീഷ് പേരടി

'ബിരിയാണി' എന്ന സിനിമയുമായി ബന്ധപ്പെട്ട് നടി കനി കുസൃതി നടത്തിയ പ്രസ്താവനയെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. കാനിലെ വെള്ളി വെളിച്ചത്തില്‍ ഭ്രമിച്ച് സ്ഥിരബുദ്ധി നഷ്ടപ്പെട്ട്

അവള്‍ കരഞ്ഞു കൊണ്ട് സിനിമ ചെയ്യുന്നില്ലെന്ന് പറഞ്ഞു...പ്രിയങ്കയുടെ ആദ്യ സിനിമയെ കുറിച്ച് അമ്മ

ബോളിവുഡും ഹോളിവുഡും കീഴടക്കിയ നായിക പ്രിയങ്ക ചോപ്രയുടെ സിനിമാ അരങ്ങേറ്റം 'തമിഴന്‍' എന്ന തമിഴ് ചിത്രത്തിലൂടെയാണ്. എന്നാല്‍ വിജയ് നായകനായ ഈ സിനിമയില്‍ അഭിനയിക്കാന്‍ പ്രിയങ്ക

ബാലകൃഷ്ണ പൊതുവേദിയില്‍ തള്ളിയ സംഭവം: 'വീഡിയോ സംഭവം' പങ്കിട്ട് നടി അഞ്ജലിയുടെ പ്രതികരണം പുറത്ത്

തെലുങ്ക് സൂപ്പര്‍ താരം ബാലകൃഷ്ണ  നടി അഞ്ജലിയെ തള്ളി നീക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം  വൈറലായിരുന്നു. വിശ്വക് സെന്നും നേഹ ഷെട്ടിയും പ്രധാനവേഷത്തില്‍ എത്തുന്ന അഞ്ജലി

എപ്പോഴും കൂടെ ഉണ്ടാകും, അറസ്റ്റിലായ കാമുകന് പിന്തുണയുമായി നടി ശാലിന്‍ സോയ

അശ്രദ്ധമായി വാഹനം ഓടിക്കുകയും വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ചതും ഉള്‍പ്പെടെയുള്ള കേസുകളില്‍ അറസ്റ്റിലായ യൂട്യൂബര്‍ ടിടിഎഫ് വാസന് പിന്തുണയുമായി നടി ശാലിന്‍

അത്തരത്തിലുള്ള കാര്യങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദിയല്ല; ബിരിയാണി വിവാദത്തില്‍ പ്രതികരണവുമായി കനി

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന് പിന്നാലെ സജിന്‍ ബാബു സംവിധാനം ചെയ്ത ഇസ്ലാമോഫോബിക് ആയ 'ബിരിയാണി' എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് കനി കുസൃതി

യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒമര്‍ ലുലുവിന് മുന്‍കൂര്‍ ജാമ്യം

യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ സംവിധായകന്‍ ഒമര്‍ ലുലുവിന് ഹൈക്കോടതിയുടെ ഇടക്കാല മുന്‍കൂര്‍ ജാമ്യം. ഒമര്‍ ലുലുവിനെ അറസ്റ്റ് ചെയ്താല്‍ 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തില്‍

അന്ന് മമ്മൂട്ടിയുടെ ഡയലോഗുകള്‍ക്ക് ഞാന്‍ കൂവിയിരുന്നു ; സൂരി

വെട്രിമാരന്‍ ചിത്രം 'വിടുതലൈ' എന്ന ചിത്രത്തിലൂടെ നായകനായി ഗംഭീര പ്രകടനം കാഴ്ചവെച്ച താരമാണ് സൂരി. വിടുതലൈക്ക് ശേഷം നിരവധി ഗംഭീര പ്രൊജക്ടുകളാണ് സൂരിയെ

മോദി ആകാന്‍ ഞാന്‍ തയ്യാര്‍, പക്ഷെ ഒരു കണ്ടീഷനുണ്ട്..; ഒടുവില്‍ നിലപാട് മാറ്റി സത്യരാജ്

പ്രധാനമന്ത്രി നരേന്ദ്രമോദിയായി അഭിനയിക്കില്ലെന്ന് വ്യക്തമാക്കിയ താരമാണ് സത്യരാജ്. മോദിയെ കുറിച്ചുള്ള സിനിമയില്‍ സത്യരാജ് പ്രധാന കഥാപാത്രമാകും എന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച്



Poll

ഡൊണാള്‍ഡ് ട്രം പ് ഇസ്ലാമിക തീവ്രവാദത്തെ ഇല്ലായ്മ ചെയ്യും എന്ന് കരുതുന്നുണ്ടോ