Cinema

ലഭിച്ച പണത്തിന്റെ നല്ലൊരു ഭാഗം കൊണ്ടുപോയി, പ്ലേ ബട്ടണ്‍ പോലും എനിക്ക് തന്നില്ല'; പറ്റിക്കപ്പെട്ടെന്ന് മീനാക്ഷി
മലയാളി പ്രേക്ഷകരുടെ പ്രിയ നടിയാണ് മീനാക്ഷി അനൂപ്. ചാനല്‍ റിയാലിറ്റി ഷോകളുടെ അവതാരികയായും മീനാക്ഷി തിളങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ യൂട്യൂബ് ചാനല്‍ കൈകാര്യം ചെയ്തവരില്‍ നിന്ന് തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചിരിക്കുകയാണ് അവര്‍. മീനാക്ഷി അനൂപ് എന്ന പേരിലുണ്ടായിരുന്ന യൂട്യൂബ് ചാനല്‍ കൈകാര്യം ചെയ്തിരുന്നവര്‍ അതില്‍ നിന്ന് ലഭിച്ച വരുമാനത്തിന്റെ നല്ലൊരുഭാഗവും എടുത്തെന്നും തന്റെ പേരില്‍ ലഭിച്ച പ്ലേ ബട്ടണ്‍ പോലും തന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു. ഇ.മെയില്‍ ഐഡിയും പാസ് വേര്‍ഡുമെല്ലാം അവര്‍ തന്നെയാണ് ക്രിയേറ്റ് ചെയ്തത്. രണ്ടു ലക്ഷത്തോളം ഫോളോവേഴ്‌സും ആയി. അവര്‍ തന്നെയാണ് വീഡിയോ എടുക്കുന്നതും എഡിറ്റ് ചെയ്യുന്നതും അപ്ലോഡ് ചെയ്യുന്നതും. കിട്ടിയ പ്ലേ ബട്ടന്‍ പോലും തന്നില്ല'. മീനാക്ഷിയും കുടുംബവും പറയുന്നു. ആദ്യമൊക്കെ സാരമില്ല എന്നുകരുതി നിന്നു.

More »

'ദാരിദ്ര്യം പിടിച്ച നടി' എന്ന പരാമര്‍ശം തന്നെ വേദനിപ്പിച്ചിട്ടില്ല,പത്ത് മാസത്തോളമായി ഞാന്‍ സിനിമ ചെയ്തിട്ട് ; നടി രമ്യ സുരേഷ്
'ദാരിദ്ര്യം പിടിച്ച നടി' എന്ന പരാമര്‍ശം തന്നെ വേദനിപ്പിച്ചിട്ടില്ലെന്ന് നടി രമ്യ സുരേഷ്. 'വെള്ളരിപട്ടണം' എന്ന സിനിമയുടെ പ്രസ് മീറ്റിനിടെയാണ് രമ്യ പ്രതികരിച്ചത്. ദാരിദ്രം പിടിച്ച കഥാപാത്രങ്ങള്‍ ചെയ്ത് രമ്യ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടു എന്ന് ഒരു സിനിമാ നിരൂപകന്‍ പറഞ്ഞിരുന്നു. രമ്യയെ അവഹേളിച്ചു എന്നാരോപിച്ച് സംവിധായകന്‍ അഖില്‍ മാരാര്‍ ഇയാള്‍ക്കെതിരെ പ്രതികരിക്കുകയും

More »

ഇന്ത്യന്‍ സ്ത്രീകള്‍ക്കിഷ്ടം പണമുള്ള പുരുഷന്മാരെ; ഒടുവില്‍ മാപ്പ് പറഞ്ഞ് നടി
ഇന്ത്യന്‍ സ്ത്രീകള്‍ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച് നടി സൊണാലി കുല്‍ക്കര്‍ണി. ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് സൊണാലി ഖേദം പ്രകടിപ്പിച്ചത്. ഞാനൊരു സ്ത്രീയാണ്, മറ്റുള്ള സ്ത്രീകളെ വേദനിപ്പിക്കുകയായിരുന്നില്ല ഉദ്ദേശമെന്നും നടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഞാനും ഒരു സ്ത്രീയാണ്, മറ്റ് സ്ത്രീകളെ വേദനിപ്പിക്കുകയായിരുന്നില്ല എന്റെ

More »

മിഷ്‌കിന്‍ ചിത്രത്തില്‍ നായകന്‍ വിജയ് സേതുപതി ?
മിഷ്‌കിന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകനായെത്തുന്നത് വിജയ് സേതുപതിയെന്ന് റിപ്പോര്‍ട്ട്. അസുരന്‍, കര്‍ണന്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച പ്രൊഡക്ഷന്‍ ഹൗസ് ആയിരിക്കും ചിത്രം നിര്‍മ്മിക്കുക എന്നും പറയപ്പെടുന്നു. ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

More »

പിറന്നാള്‍ ദിനത്തില്‍ മാളവികയെ ട്രോളി കാളിദാസ്
മാളവികയുടെ പിറന്നാള്‍ ദിനത്തില്‍ സഹോദരനായ കാളിദാസ് ജയറാം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ജയറാമിന്റെയും പാര്‍വതിയുടെയും പഴയൊരു അഭിമുഖത്തിനിടെ പകര്‍ത്തിയ വിഡിയോ ആണിത്. അഭിമുഖം നീണ്ടുപോവുന്നതിനു അനുസരിച്ച് അസ്വസ്ഥയാവുന്ന കുട്ടി മാളവികയുടെ മുഖഭാവങ്ങളാണ് വിഡിയോയുടെ ഹൈലൈറ്റ്. കാളിദാസിന്റെ രസകരമായ പിറന്നാള്‍ ആശംസ ഇങ്ങനെ:'ഇന്ന് നിന്റെ

More »

ലക്ഷങ്ങള്‍ വിലയുള്ള സ്വര്‍ണ്ണ, വജ്ര ആഭരണങ്ങള്‍ കാണാനില്ല; ജീവനക്കാര്‍ക്കെതിരെ പരാതിയുമായി ഐശ്വര്യ രജനീകാന്ത്
തന്റെ ലക്ഷങ്ങള്‍ വിലമതിക്കുന്ന ആഭരണങ്ങള്‍ നഷ്ടമായെന്ന പരാതിയുമായി രജനീകാന്തിന്റെ മകള്‍ ഐശ്വര്യ രജനീകാന്ത് രംഗത്ത് . വജ്ര, സ്വര്‍ണാഭരണങ്ങളും രത്‌നങ്ങളും കാണാതായെന്നാണ് ഐശ്വര്യ പരാതി നല്‍കിയിരിക്കുന്നത്. മൂന്ന് ജീവനക്കാര്‍ക്കെതിരെയാണ് ഇവരുടെ പരാതി. ആഭരണങ്ങള്‍ സൂക്ഷിച്ച ലോക്കറിന്റെ താക്കോല്‍ എവിടെയെന്ന് ജീവനക്കാര്‍ക്ക് അറിയാമായിരുന്നു. മൂന്ന് ജീവനക്കാരെ

More »

മീനയും ധനുഷും വിവാഹം കഴിച്ചേക്കാം, ലിവിംഗ് ടുഗദറായിട്ടും ജീവിച്ചേക്കാം ; വെളിപ്പെടുത്തലുമായി നടന്‍
മലയാളികള്‍ക്ക് വളരെ പ്രിയങ്കരിയായ നടിയാണ് മീന. അടുത്ത കാലത്താണ് മീനയുടെ ഭര്‍ത്താവ് അന്തരിച്ചത്. ഇപ്പോഴിതാ നടിയുടെ രണ്ടാം വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകളുയരുകയാണ്. ഇതിനിടയില്‍ ഗോസിപ്പുകളെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് തമിഴ്‌നടന്‍ ബയല്‍വാന്‍ രംഗനാഥന്‍. നടന്‍ ധനുഷും മീനയും തമ്മില്‍ വിവാഹിതരാവാന്‍ പോവുന്നു എന്നാണ് അദ്ദേഹം

More »

'കൃഷ്ണ സാറിന്റെ സിനിമകള്‍ കണ്ടാണ് വളര്‍ന്നത്, ഇപ്പോള്‍ അദ്ദേഹത്തിന്റെ മകനൊപ്പം'; ജയറാം വീണ്ടും തെലുങ്കിലേക്ക്
നിലവില്‍ മലയാളത്തിനേക്കാള്‍ മികച്ച സിനിമകള്‍ ജയറാമിന് ലഭിക്കുന്നത് അന്യഭാഷകളിലാണ്. മലയാളത്തില്‍ എത്തുന്ന താരത്തിന്റെ സിനിമകള്‍ പരാജയപ്പെടുമ്പോള്‍ താരത്തിന്റെ തമിഴ്, തെലുങ്ക് ചിത്രങ്ങള്‍ ബ്ലോക്ക്ബസ്റ്ററുകള്‍ ആകാറുണ്ട്. അതുകൊണ്ട് തന്നെ വീണ്ടുമൊരു തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് താരം. മഹേഷ് ബാബുവിനൊപ്പമാണ് ജയറാം അഭിനയിക്കാന്‍ ഒരുങ്ങുന്നത്. ഇനിയും

More »

മുന്‍നായികയെ സോഷ്യല്‍മീഡിയയില്‍ ബ്ലോക്ക് ചെയ്ത് അല്ലു അര്‍ജ്ജുന്‍, അമ്പരന്ന് ആരാധകര്‍
തന്റെ സഹതാരങ്ങളുമായും സഹപ്രവര്‍ത്തകരുമായും നല്ല ബന്ധം പുലര്‍ത്തുന്ന നടനാണ് അല്ലു അര്‍ജുന്‍. അടുത്തിടെ ലഭിച്ച ഓസ്‌കാര്‍ വിജയത്തില്‍ ജൂനിയര്‍ എന്‍ടിആറിനെയും രാം ചരണിനെയും ആര്‍ ആര്‍ ആറിന്റെ മുഴുവന്‍ അണിയറപ്രവര്‍ത്തകരെയും അഭിനന്ദിച്ച് അദ്ദേഹം രംഗത്ത് വന്നിരുന്നു. ഇവരെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പ് തന്നെയാണ് അദ്ദേഹം പങ്കിട്ടത്. എന്നാല്‍,

More »

സൂര്യ 'കങ്കുവയ്ക്കായി 200 ശതമാനം നല്‍കിയിട്ടുണ്ട് ; ജ്യോതിക

300 കോടി ബജറ്റില്‍ വമ്പന്‍ ദൃശ്യവിസ്മയമായാണ് സൂര്യയുടെ 'കങ്കുവ' ഒരുങ്ങുന്നത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവ സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ്. ഈ സിനിമയ്ക്കായി സൂര്യ അദ്ദേഹത്തിന്റെ 200 ശതമാനവും നല്‍കിയിട്ടുണ്ട് എന്ന് പറയുകയാണ് ജ്യോതിക ഇപ്പോള്‍. സിനിമയെ കുറിച്ചുള്ള

അഭിനയം നന്നായിട്ടുണ്ട്, പ്രീ റെക്കോര്‍ഡ് സ്റ്റേജ് നാടകം എന്തിനാണാവോ മലയാളികളുടെ മുന്നില്‍ ; മഞ്ജുവിനെതിരെ വിമര്‍ശനം

വനിത ഫിലിം അവാര്‍ഡ് പരിപാടിക്കിടെ മോഹന്‍ലാലിന്റെ ഡാന്‍സ് വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ പാട്ടുമായി വന്ന മഞ്ജു വാര്യര്‍ക്കെതിരെ നിരവധി വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. അവാര്‍ഡ് പരിപാടിക്കിടെ ഡാന്‍സിന് പകരം പെട്ടെന്നാണ് പാട്ടുമായി മഞ്ജു

മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയോ? ; ചര്‍ച്ചയായി സോഷ്യല്‍ മീഡിയ പോസ്റ്റ്

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രം 'മലയാളി ഫ്രം ഇന്ത്യ'ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കോപ്പിയടി ആരോപണം. ഇന്ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന്റെ തിരക്കഥ കോപ്പിയടി ആണെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കപ്പെട്ട ഒരു പോസ്റ്റില്‍ പറയുന്നത്. കുഞ്ചാക്കോ

ബിജെപിയില്‍ ചേര്‍ന്ന് നടി രൂപാലി ഗാംഗുലി

സിനിമ നടി രൂപാലി ഗാംഗുലി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെയുടെ നേതൃത്വത്തിലായിരുന്നു രുപാലിയുടെ പാര്‍ട്ടി പ്രവേശം. ടിവി ഷോകളിലൂടെ എല്ലാവരുടെയും പരിചിത മുഖമാണ് രൂപാലി ഗാംഗുലി രാജ്യത്തെ സേവിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര

'വര്‍ഷങ്ങള്‍ക്കു ശേഷം' 100 കോടി ക്ലബ്ബില്‍ ?

വിഷു റിലീസായി മോളിവുഡിലേക്ക് ഒരേ ദിവസം എത്തിയത് രണ്ട് ചിത്രങ്ങളായിരുന്നു. ഫഹദ് ഫാസില്‍ നായകനായ ആവേശവും വിനീത് ശ്രീനിവാസന്‍ സംവിധാനത്തിലൊരുങ്ങിയ വര്‍ഷങ്ങള്‍ക്കു ശേഷവും. രണ്ടു ചിത്രങ്ങളും ആദ്യ വാരം ഒരേപോലെ മികച്ചു നിന്നെങ്കിലും രണ്ടാം വാരം ആയപ്പോഴേക്കും വര്‍ഷങ്ങള്‍ക്കു ശേഷം

ബൈക്ക് ലവറിന് പുതിയ ഡുക്കാറ്റി; അജിത്തിന് ശാലിനിയുടെ പിറന്നാള്‍ സമ്മാനം

തമിഴകത്തിന്റെ സ്വന്തം തലയുടെ 53ാം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന് ആരാധകര്‍. പിറന്നാള്‍ ദിനത്തില്‍ താരത്തിന്റെ പ്രിയതമ ശാലിനി നല്‍കിയ സമ്മാനമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. യാത്ര ചെയ്യാന്‍, പ്രത്യേകിച്ച് ബൈക്ക് റൈഡ് ഇഷ്ടപ്പെടുന്ന അജിത്തിന് ഒരു ലക്ഷ്വറി ഡുക്കാറ്റി തന്നെ