Canada

കാനഡയേയും പറ്റിച്ച് ചൈന; നിലവാരമില്ലാത്തതായി കണ്ടെത്തിയത് എണ്‍പത് ലക്ഷം മെഡിക്കല്‍ ഗ്രേഡ് മാസ്‌കുകള്‍; നിലവാരമില്ലാത്ത മാസ്‌കുകള്‍ക്ക് പണം നല്‍കില്ലെന്ന് വ്യക്തമാക്കി കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ
 ചൈനയില്‍ നിന്നുള്ള നിലവാരമില്ലാത്ത മാസ്‌കുകള്‍ക്ക് പണം നല്‍കില്ലെന്ന് വ്യക്തമാക്കി കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. എണ്‍പത് ലക്ഷം മെഡിക്കല്‍ ഗ്രേഡ് മാസ്‌കുകളാണ് നിലവാരമില്ലാത്തതായി കണ്ടെത്തിയത്. പതിനൊന്ന് മില്യണ്‍ എന്‍ 95 മാസ്‌കുകളാണ് കാനഡ ചൈനയില്‍ നിന്ന് എത്തിച്ചത്. എന്നാല്‍ ഇവയില്‍ പത്ത് ലക്ഷം മാസ്‌കുകള്‍ മാത്രമാണ് നിലവാരമുള്ളതായി കണ്ടെത്തിയത്. 1.6 മില്യണ്‍ മാസ്‌കുകളുടെ നിലവാര പരിശോധന നടന്നുകൊണ്ടിരിക്കുകയാണെന്നും ജസ്റ്റിന്‍ ട്രൂഡോ വിശദമാക്കി. കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി എത്തിച്ച മാസ്‌കുകളാണ് നിലവാരമില്ലാത്തവയെന്ന് കണ്ടെത്തിയത്. മുന്‍നിരയില്‍ നിന്ന് മഹാമാരിക്കെതിരെ പോരാടുന്നവര്‍ക്ക് നിലവാരമില്ലാത്ത ഉപകരണങ്ങള്‍ നല്‍കാന്‍ സാധിക്കില്ലെന്ന് ജസ്റ്റിന്‍ ട്രൂഡോ

More »

കാനഡയില്‍ കോവിഡ് പ്രതിസന്ധിയിലും ടെക് കമ്പനികള്‍ ഹയറിംഗ് തുടരുന്നു; കുടിയേറ്റക്കാര്‍ക്ക് വന്‍ അവസരങ്ങള്‍; ഷോപിഫൈ, സൈക്ലിക,ടീല്‍ബുക്ക്,ഡയലോഗ് ടെക്‌നോളജീസ്, മൈന്‍ഡ് ബീകോണ്‍,ഓപ്പണ്‍ ടെക്സ്റ്റ്, എന്നിവയിലെ വിവിധ തസ്തികകള്‍ക്ക് അപേക്ഷിക്കാം
കാനഡയില്‍ കോവിഡ് പ്രതിസന്ധി തുടരുമ്പോഴും ആറ് ടെക് കമ്പനികള്‍ ഹയറിംഗ് തുടരുന്നുവെന്ന് റിപ്പോര്‍ട്ട്.ഇത് കുടിയേറ്റക്കാര്‍ക്ക് വന്‍ അവസരമാണേകുന്നത്.ഷോപിഫൈ, സൈക്ലിക,ടീല്‍ബുക്ക്,ഡയലോഗ് ടെക്‌നോളജീസ്, മൈന്‍ഡ് ബീകോണ്‍,ഓപ്പണ്‍ ടെക്സ്റ്റ്, എന്നീ ടെക് കമ്പനികളാണ് ഹയറിംഗ് നടത്തുന്നത്. ഒട്ടാവയിലും ഒന്റാറിയോവിലും ഹെഡ് ക്വാര്‍ട്ടേര്‍സുകളുള്ള ഷോപിഫൈക്ക് കാനഡയിലെ മറ്റിടങ്ങളിലും

More »

കാനഡയില്‍ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന കോഴിഫാമിലെ ജീവനക്കാരന്‍ കോവിഡ് പിടിപെട്ട് മരിച്ചു; 25 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; മരിച്ചത് മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ബ്രാംപ്ടണിലെ പ്ലാനിലെ ജീവനക്കാരന്‍
 കാനഡയിലെ മേപ്പിള്‍ ലീഫ് ഫാമിലെ ജീവനക്കാരനാണ് മരിച്ചത്. കൂടാതെ 25 പേര്‍ക്ക് പോസിറ്റീവും സ്ഥിതീകരിച്ചു. മരണം ഉയര്‍ന്നേക്കാം. മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ബ്രാംപ്ടണിലെ പ്ലാനിലെ ജീവനക്കാരനാണ് മരിച്ചത്. മലയാളികള്‍ ആശങ്കയിലാണ്. കിലോക്കണക്കിന് ചിക്കന്‍ മേടിച്ചു കൊണ്ടുപോകുന്ന കോഴി പ്ലാന്റില്‍ ആണ് ഈ സംഭവം നടന്നത്. വില കുറവായതുകൊണ്ട്. എല്ലാ ആളുകളും ഫാമില്‍ വന്നാണ്

More »

കാനഡയിലേക്ക് ഇന്റര്‍നാഷണല്‍ എക്‌സ്പീരിയന്‍സ് കാനഡ ഹോള്‍ഡര്‍മാര്‍ക്ക് ഇപ്പോള്‍ കാനഡയിലേക്ക് വരാം; കോവിഡ്-19 യാത്രാവിലക്കില്‍ നിന്നും ഐഇസിക്കാരെ ഒഴിവാക്കി; ജോബ് ഓഫറും ഇവിടെയെത്തിയാല്‍ 14 ദിവസം ക്വാറന്റൈനും നിര്‍ബന്ധം
ചില ഇന്റര്‍നാഷണല്‍ എക്‌സ്പീരിയന്‍സ് കാനഡ (ഐഇസി) വിസ ഹോള്‍ഡര്‍മാര്‍ക്ക് മേയ് എട്ട് മുതല്‍ കാനഡയിലേക്ക് വരാമെന്ന് റിപ്പോര്‍ട്ടു. കോവിഡ്-19 പ്രമാണിച്ച് നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന യാത്രാ നിരോധനത്തില്‍ നിന്നും ഇവരെ ഒഴിവാക്കിയതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് പച്ചക്കൊടി കാട്ടിയിരിക്കുന്നത്.ഇമിഗ്രേഷന്‍ ,റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) ഇക്കാര്യം

More »

നോര്‍ക്ക കാനഡയുടെ മുഴുവന്‍ സമയ ഹെല്‍പ്പ് ലൈന്‍ കാനഡയില്‍ പ്രവര്‍ത്തനം ആരംഭിച്ചു; കോവിഡ് രോഗബാധയില്‍ കാനഡയിലെ എല്ലാ സംസ്ഥാനങ്ങളിലും കഴിയുന്ന മലയാളികള്‍ക്കും ഒരുപോലെ സഹായം എത്തിക്കുക ലക്ഷ്യം
 നോര്‍ക്ക കാനഡയുടെ മുഴുവന്‍ സമയ ഹെല്‍പ്പ് ലൈന്‍ കാനഡയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. നോര്‍ക്കയുടെ ഡയറക്ടര്‍  ഡോ അനുരുദ്ധന്‍ മുന്‍കൈടുത്താണ് കാനഡയില്‍ ഈ ഹെല്പ് ലൈന്‍ ആരംഭിച്ചിരിക്കുന്നത്. കോവിഡ്  രോഗബാധയില്‍ കാനഡയിലെ എല്ലാ സംസ്ഥാനങ്ങളിലും കഴിയുന്ന മലയാളികള്‍ക്കും  ഒരുപോലെ സഹായം എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് ഈ ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചിരിക്കുന്നത്. പ്രമുഖ മലയാളി

More »

കാനഡ പോസ്റ്റ് പ്രൊസസിംഗ് പ്ലാന്റില്‍ കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടു;നോര്‍ത്ത് കാല്‍ഗറിയിലെ പ്ലാന്റില്‍ അഞ്ച് പേര്‍ക്ക് പോസിറ്റീവ് സ്ഥിരീകരിച്ചു; ഇവര്‍ക്ക് പുറത്ത് നിന്നാണ് രോഗബാധയുണ്ടായതെന്നും കേസുകള്‍ തമ്മില്‍ ബന്ധമില്ലെന്നും ഹെല്‍ത്ത് സര്‍വീസ്
നോര്‍ത്ത് കാല്‍ഗറിയിലെ കാനഡ പോസ്റ്റ് പ്രൊസസിംഗ് പ്ലാന്റില്‍ കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടിരിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ആല്‍ബര്‍ട്ടയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഓഫ് ഹെല്‍ത്തായ ഡോ.ഡീന ഹിന്‍ഷാ ആണ് ഇന്നലെ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.1100 49 Ave. N.E.യില്‍ സ്ഥിതി ചെയ്യുന്ന മെയിന്‍ സോര്‍ട്ടിംഗ് ഫെസിലിറ്റിയില്‍ ആറ് പോസിറ്റീവ് കേസുകള്‍ 

More »

കാനഡയില്‍ കൊറോണ വൈറസിനെതിരെ പോരാടുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ പോലുള്ള എസെന്‍ഷ്യല്‍ വര്‍ക്കര്‍മാര്‍ക്ക് ശമ്പളം വര്‍ധിപ്പിക്കുന്നു; രാജ്യത്ത് കൊറോണ മൂര്‍ധന്യത്തിലെത്തി മരണം 4280 ആയി; അഞ്ച് മില്യണ്‍ ഹൈഡ്രോക്സിക്ലോറോക്യുന്‍ കൊടുത്തയച്ച് ഇന്ത്യ
കാനഡയില്‍ കൊറോണ വൈറസിനെതിരായ പോരാട്ടത്തിലേര്‍പ്പെട്ട എസെന്‍ഷ്യല്‍ വര്‍ക്കര്‍മാര്‍ക്ക് അഥവാ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങിയവ പോലുളള തസ്തികകളില്‍ സേവനം ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം വര്‍ധിപ്പിക്കുമെന്ന മാതൃകാപരമായ പ്രഖ്യാപനവുമായി കാനഡ രംഗത്തെത്തി. ഇന്നലെയാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്ര്യൂഡ്യൂ ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയിരിക്കുന്നത്. തന്റെ

More »

കാനഡയില്‍ കോവിഡ്-19 ഭീഷണിയും യാത്രാ നിയന്ത്രണങ്ങളുമുണ്ടെങ്കിലും ഇവിടെ പഠിക്കാന്‍ താല്‍പര്യപ്പെട്ട് വിദേശ വിദ്യാര്‍ത്ഥികള്‍; നേരത്തെ നിശ്ചയിച്ച കാനഡയിലെ പോസ്റ്റ്-സെക്കന്‍ഡറി പഠനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഇന്ത്യക്കാരടക്കമുള്ള വിദ്യാര്‍ത്ഥികള്‍
കാനഡയില്‍ കൊറോണ ഭീഷണിയും അതുമായി  ബന്ധപ്പെട്ട യാത്രാ നിയന്ത്രണങ്ങളുമുണ്ടെങ്കിലും തങ്ങള്‍ കാനഡയില്‍ പഠിക്കാനെത്തുക തന്നെ ചെയ്യുമെന്ന ദൃഢനിശ്ചയം പ്രകടിപ്പിച്ച് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. അടുത്തിടെ നടത്തിയ ഒരു സര്‍വേയിലാണ് ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കൊറോണ ഭീഷണി ലോകമെമ്പാടും ഭീഷണി പരത്തുന്നുണ്ടെങ്കിലും

More »

കാനഡയിലേക്ക് കൊറോണക്ക് ശേഷവും കുടിയേറ്റക്കാര്‍ക്ക് സ്വാഗതം; കാനഡയുടെ വിജയത്തിനും സാമ്പത്തികമായ പുനരുജ്ജീവനത്തിനും കുടിയേറ്റം അനിവാര്യമെന്ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍; കോവിഡ്-19ന് കാനഡയുടെ കുടിയേറ്റ നയത്തില്‍ വ്യത്യാസം വരുത്താനാവില്ലെന്ന് മാര്‍കോ
കോവിഡ്-19ന് ശേഷവും കാനഡ കുടിയേററക്കാര്‍ക്ക് മുന്നില്‍ തുറന്ന വാതിലുമായി തന്നെ നിലകൊള്ളുമെന്ന സന്തോഷകരമായ വാര്‍ത്ത പുറത്ത് വിട്ട് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ മാര്‍കോ മെന്‍ഡിസിനോ രംഗത്തെത്തി.കൊറൊണ വരാനിരിക്കുന്ന മാസങ്ങളിലും വര്‍ഷങ്ങളിലും കാനഡയിലേക്കുള്ള കുടിയേറ്റത്തെ ഏത് വിധത്തിലാണ് ബാധിക്കുകയെന്നതുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ നടന്ന ചോദ്യോത്തര സെഷനില്‍ പങ്കെടുത്ത്

More »

കാനഡയില്‍ മലയാളി യുവതിയെ കൊലപ്പെടുത്തിയ സംഭവം ; ഭര്‍ത്താവ് ഇന്ത്യയിലേക്ക് എത്തിയതായി സംശയം

കാനഡയില്‍ മലയാളി യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് ഇന്ത്യയിലേക്ക് പോന്നെന്ന് സംശയം. 30 കാരിയായ ഡോണയെയാണ് ഒരാഴ്ച മുമ്പ് വീടുനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്നാണ് പൊലീസ് വീടിനുള്ളില്‍ കടന്നത്. മരണത്തില്‍

കാനഡയില്‍ മലയാളി യുവതി മരിച്ച സംഭവം കൊലപാതകം: ഭര്‍ത്താവിനായി തെരച്ചില്‍

ചാലക്കുടി സ്വദേശിനിയായ യുവതിയെ കാനഡയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പടിക്കല സാജന്റെയും ഫ്‌ലോറയുടെയും മകള്‍ ഡോണ സാജ (34)യുടെ മരണമാണ് കനേഡിയന്‍ പൊലീസ് കൊലപാതകമെന്ന് സംശയിക്കുന്നത്. ഇക്കാര്യം പൊലീസ് സാജയുടെ ബന്ധുക്കളെ അറിയിച്ചു. മേയ് ഏഴിനാണ്

സിആര്‍എസ് ഡ്രോ സ്‌കോര്‍ 529 തൊട്ടു; പിആര്‍ പ്രതീക്ഷിച്ചിരിക്കുന്ന നല്ലൊരു ശതമാനം പേര്‍ക്കും അപ്രാപ്യം; കുതിച്ചുയര്‍ന്ന് ഗവണ്‍മെന്റ് റാങ്കിംഗ് സിസ്റ്റം

കാനഡയുടെ കോംപ്രിഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം ഡ്രോ സ്‌കോറുകള്‍ തുടര്‍ച്ചയായി കുതിച്ചുയരുന്നത് പെര്‍മനന്റ് റസിഡന്‍സി അപേക്ഷകര്‍ക്ക് തിരിച്ചടിയാകുന്നു. പിആറിനായി റെക്കോര്‍ഡ് നിരക്കില്‍ ആളുകള്‍ അപേക്ഷിക്കുന്ന സാഹചര്യത്തിലാണ് ഉയര്‍ന്ന സ്‌കോര്‍ സാധാരണമായി മാറുന്നതെന്ന്

ഇന്‍ഫോസിസിന് 82 ലക്ഷം രൂപ പിഴ നല്‍കി കാനഡയിലെ ജസ്റ്റിന്‍ ട്രൂഡോ ഗവണ്‍മെന്റ്; എംപ്ലോയി ഹെല്‍ത്ത് ടാക്‌സ് അടച്ചതില്‍ കുറവെന്ന് ആരോപണം

കാനഡയില്‍ ഇന്‍ഫോസിസിന് 82 ലക്ഷം രൂപയുടെ പിഴ. ഇന്ത്യന്‍ ഐടി കമ്പനിയില്‍ നിന്നും 1.34 ലക്ഷം കനേഡിയന്‍ ഡോളര്‍ പിഴ ഈടാക്കാനാണ് ജസ്റ്റിന്‍ ട്രൂഡോ ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുന്നത്. 2020 ഡിസംബര്‍ 1ന് അവസാനിച്ച വര്‍ഷത്തില്‍ എംപ്ലോയി ഹെല്‍ത്ത് ടാക്‌സ് അടച്ചത് കുറഞ്ഞ് പോയതിന്റെ

പ്രശസ്ത കനേഡിയന്‍ സാഹിത്യകാരിയും നൊബേല്‍ ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു

പ്രശസ്ത കനേഡിയന്‍ സാഹിത്യകാരിയും നൊബേല്‍ ജേതാവുമായ ആലിസ് മണ്‍റോ (92) അന്തരിച്ചു. തിങ്കളാഴ്ച രാത്രി ഒന്റാറിയോയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഒരു ദശാബ്ദത്തിലേറെയായി ഡിമെന്‍ഷ്യ ബാധിച്ചിരുന്നു. സാഹിത്യ നൊബേല്‍ നേടിയ പതിമൂന്നാമത്തെ വനിതയായ ആലിസിന് 'കനേഡിയന്‍ ചെക്കോവ്' എന്നും

കാനഡ ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍ണ, കറന്‍സി കൊള്ള ; ഒരു ഇന്ത്യന്‍ വംശജന്‍ കൂടി അറസ്റ്റില്‍

കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍, കറന്‍സി കൊള്ളയില്‍ ഒരു ഇന്ത്യന്‍ വംശജന്‍ കൂടി അറസ്റ്റില്‍. 36 കാരന്‍ ആര്‍ച്ചിറ്റ് ഗ്രോവറിനെയാണ് ടൊറന്‍ഡോ വിമാനത്താവളത്തില്‍ പീല്‍ റീജ്യണല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 17നായിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡിലെ സുറിച്ചില്‍ നിന്ന്