Canada

കാനഡ പോസ്റ്റ് പ്രൊസസിംഗ് പ്ലാന്റില്‍ കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടു;നോര്‍ത്ത് കാല്‍ഗറിയിലെ പ്ലാന്റില്‍ അഞ്ച് പേര്‍ക്ക് പോസിറ്റീവ് സ്ഥിരീകരിച്ചു; ഇവര്‍ക്ക് പുറത്ത് നിന്നാണ് രോഗബാധയുണ്ടായതെന്നും കേസുകള്‍ തമ്മില്‍ ബന്ധമില്ലെന്നും ഹെല്‍ത്ത് സര്‍വീസ്
നോര്‍ത്ത് കാല്‍ഗറിയിലെ കാനഡ പോസ്റ്റ് പ്രൊസസിംഗ് പ്ലാന്റില്‍ കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടിരിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ആല്‍ബര്‍ട്ടയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഓഫ് ഹെല്‍ത്തായ ഡോ.ഡീന ഹിന്‍ഷാ ആണ് ഇന്നലെ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.1100 49 Ave. N.E.യില്‍ സ്ഥിതി ചെയ്യുന്ന മെയിന്‍ സോര്‍ട്ടിംഗ് ഫെസിലിറ്റിയില്‍ ആറ് പോസിറ്റീവ് കേസുകള്‍  റിപ്പോര്‍ട്ട് ചെയ്തിരുന്ന കാര്യം തങ്ങള്‍ ആല്‍ബര്‍ട്ട ഹെല്‍ത്ത് സര്‍വീസിനെ അറിയിച്ചിരുന്നുവെന്നാണ് ക്രൗണ്‍ കോര്‍പറേഷന്‍ പറയുന്നത്.               ഏപ്രില്‍ 20 വരെയുള്ള മൂന്നാഴ്ചക്കിടെ വ്യത്യസ്ത സമയങ്ങളിലാണ് ഇവിടെ പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിക്കപ്പെട്ടതെന്നാണ് കാനഡ പോസ്റ്റിന്റെ വക്താവായ ജോണ്‍ ഹാമില്‍ട്ടന്‍ പറയുന്നത്.  കൊറോണ ഭീഷണി രാജ്യത്ത് ശക്തമായതിനെ തുടര്‍ന്ന്

More »

കാനഡയില്‍ കൊറോണ വൈറസിനെതിരെ പോരാടുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ പോലുള്ള എസെന്‍ഷ്യല്‍ വര്‍ക്കര്‍മാര്‍ക്ക് ശമ്പളം വര്‍ധിപ്പിക്കുന്നു; രാജ്യത്ത് കൊറോണ മൂര്‍ധന്യത്തിലെത്തി മരണം 4280 ആയി; അഞ്ച് മില്യണ്‍ ഹൈഡ്രോക്സിക്ലോറോക്യുന്‍ കൊടുത്തയച്ച് ഇന്ത്യ
കാനഡയില്‍ കൊറോണ വൈറസിനെതിരായ പോരാട്ടത്തിലേര്‍പ്പെട്ട എസെന്‍ഷ്യല്‍ വര്‍ക്കര്‍മാര്‍ക്ക് അഥവാ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങിയവ പോലുളള തസ്തികകളില്‍ സേവനം ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം വര്‍ധിപ്പിക്കുമെന്ന മാതൃകാപരമായ പ്രഖ്യാപനവുമായി കാനഡ രംഗത്തെത്തി. ഇന്നലെയാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്ര്യൂഡ്യൂ ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയിരിക്കുന്നത്. തന്റെ

More »

കാനഡയില്‍ കോവിഡ്-19 ഭീഷണിയും യാത്രാ നിയന്ത്രണങ്ങളുമുണ്ടെങ്കിലും ഇവിടെ പഠിക്കാന്‍ താല്‍പര്യപ്പെട്ട് വിദേശ വിദ്യാര്‍ത്ഥികള്‍; നേരത്തെ നിശ്ചയിച്ച കാനഡയിലെ പോസ്റ്റ്-സെക്കന്‍ഡറി പഠനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഇന്ത്യക്കാരടക്കമുള്ള വിദ്യാര്‍ത്ഥികള്‍
കാനഡയില്‍ കൊറോണ ഭീഷണിയും അതുമായി  ബന്ധപ്പെട്ട യാത്രാ നിയന്ത്രണങ്ങളുമുണ്ടെങ്കിലും തങ്ങള്‍ കാനഡയില്‍ പഠിക്കാനെത്തുക തന്നെ ചെയ്യുമെന്ന ദൃഢനിശ്ചയം പ്രകടിപ്പിച്ച് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. അടുത്തിടെ നടത്തിയ ഒരു സര്‍വേയിലാണ് ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കൊറോണ ഭീഷണി ലോകമെമ്പാടും ഭീഷണി പരത്തുന്നുണ്ടെങ്കിലും

More »

കാനഡയിലേക്ക് കൊറോണക്ക് ശേഷവും കുടിയേറ്റക്കാര്‍ക്ക് സ്വാഗതം; കാനഡയുടെ വിജയത്തിനും സാമ്പത്തികമായ പുനരുജ്ജീവനത്തിനും കുടിയേറ്റം അനിവാര്യമെന്ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍; കോവിഡ്-19ന് കാനഡയുടെ കുടിയേറ്റ നയത്തില്‍ വ്യത്യാസം വരുത്താനാവില്ലെന്ന് മാര്‍കോ
കോവിഡ്-19ന് ശേഷവും കാനഡ കുടിയേററക്കാര്‍ക്ക് മുന്നില്‍ തുറന്ന വാതിലുമായി തന്നെ നിലകൊള്ളുമെന്ന സന്തോഷകരമായ വാര്‍ത്ത പുറത്ത് വിട്ട് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ മാര്‍കോ മെന്‍ഡിസിനോ രംഗത്തെത്തി.കൊറൊണ വരാനിരിക്കുന്ന മാസങ്ങളിലും വര്‍ഷങ്ങളിലും കാനഡയിലേക്കുള്ള കുടിയേറ്റത്തെ ഏത് വിധത്തിലാണ് ബാധിക്കുകയെന്നതുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ നടന്ന ചോദ്യോത്തര സെഷനില്‍ പങ്കെടുത്ത്

More »

കാനഡക്കാരുടെ ജീവന് ഭീഷണിയായി കോവിഡ്-19ന് പുറമെ കടുത്ത കാട്ടുതീകളുമെത്തുന്നു; ഇപ്രാവശ്യം പതിവിലും ശക്തവും വ്യാപകവുമായ വൈല്‍ഡ് ഫയര്‍ സീസണ്‍; ജൂണ്‍ മുതല്‍ പടിഞ്ഞാറന്‍ പ്രവിശ്യകളെയും ടെറിട്ടെറികളെയും അഗ്നി വിഴുങ്ങുമെന്ന് മുന്നറിയിപ്പ്
കോവിഡ്-19 മഹാമാരിയാല്‍ വീര്‍പ്പ് മുട്ടിക്കൊണ്ടിരിക്കുന്ന കാനഡയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളി വിടാന്‍ പതിവിലും കൂടുതല്‍ ശക്തമായ കാട്ടുതീകളുമെത്തുന്നുവെന്ന് മുന്നറിയിപ്പ്.  രാജ്യത്തെ വൈല്‍ഡ് ഫയര്‍ സീസണ്‍ ശരാശരിയിലും കൂടുതല്‍ ശക്തമാകുമെന്ന് നാച്വറല്‍ റിസോഴ്‌സ് കാനഡ പുറത്ത് വിട്ട പ്രൊജക്ഷനുകളാണ് മുന്നറിയിപ്പേകിയിരിക്കുന്നത്.  രാജ്യത്തെ പടിഞ്ഞാറന്‍

More »

കാനഡയിലെ കൊറോണ മരണങ്ങളില്‍ 92 ശതമാനവും ക്യൂബെക്കിലും ഒന്റാറിയോവിലും ; മൊത്തം കേസുകളില്‍ 82 ശതമാനവും ഇവിടങ്ങളില്‍; രാജ്യത്തെ മൊത്തം കോവിഡ് മരണം 3682; മൊത്തം രോഗികള്‍ 59,474; കാനഡയില്‍ മൊത്തം 933,000 കോവിഡ്-19 ടെസ്റ്റുകള്‍ നടത്തി
 കാനഡയിലെ കൊറോണ മരണങ്ങളില്‍ 92 ശതമാനവും ക്യൂബെക്കിലും ഒന്റാറിയോവിലും ആണെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. നിലവില്‍ ഏതാണ്ട് 60,000 പേരെ കൃത്യമായി പറഞ്ഞാല്‍ 59,474 പേരെയാണ്  രാജ്യത്ത് കൊറോണ ബാധിച്ചിരിക്കുന്നത്. ഇവയില്‍ 30,000ത്തിലധികം കേസുകളാണ് സക്രിയമായിട്ടുള്ളത്.കാനഡയിലെ കൊറോണ മരണങ്ങള്‍  3682 ആയാണ് വര്‍ധിച്ചിരിക്കുന്നത്. 24,908 പേരാണ് മഹാമാരിയില്‍ നിന്നും മുക്തി

More »

കാനഡയിലേക്കുള്ള വിദേശവിദ്യാര്‍ത്ഥികളുടെ എണ്ണം കൊറോണ കാരണം വന്‍ ഇടിവില്‍; പ്രവേശനം ലഭിച്ചഇന്ത്യന്‍ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് കോവിഡിനാല്‍ അവസരം നഷ്ടം; ഫോറിന്‍ സ്റ്റുഡന്റ്‌സിന്റെ ഇടിവ് കൊറോണാനന്തരം കാനഡയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കും
കോവിഡ്-19 ഭീഷണി കാരണം കാനഡയിലേക്ക് വരുന്ന വിദേശവിദ്യാര്‍ത്ഥികളെ വെട്ടിച്ചുരുക്കിയത് കാനഡയുടെ സമ്പദ് വ്യവസ്ഥയ്ക്ക് കടുത്ത ദോഷം ചെയ്യുമെന്ന മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ധര്‍ രംഗത്തെത്തി. അതായത് ഈ നടപടി കൊറോണയാല്‍ തകര്‍ന്നിരിക്കുന്ന രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കൂടുതല്‍ പരിതാപകരമായ അവസ്ഥയിലേക്കെത്തിക്കുമെന്നാണ് മുന്നറിയിപ്പ്.കൊറോണ വൈറസ് പ്രതിസന്ധി കാരണം രാജ്യത്തെ

More »

കാനഡയില്‍ കൊറോണ മരണങ്ങള്‍ 3391 ; രോഗികള്‍ 55,061; വിവിധ പ്രൊവിന്‍സുകള്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കാനൊരുങ്ങുന്നു; രോഗവ്യാപനത്തിന്റെ തോത് അനുസരിച്ച് ഓരോ പ്രവിശ്യയും അനുവദിക്കുന്ന ഇളവുകളിലും ഏറ്റക്കുറച്ചിലുകള്‍; ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പ്
കാനഡയില്‍ കൊറോണ മരണങ്ങള്‍ 3391 ആയും രോഗികളുടെ എണ്ണം 55,061 ആയും വര്‍ധിച്ചെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. രാജ്യത്ത് രോമുക്തിയുണ്ടായിരിക്കുന്നത് 22,751 പേര്‍ക്കാണ്. ഇതിനിടെ രാജ്യത്തെ ചില പ്രൊവിന്‍സുകള്‍ കൊറോണ ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.കര്‍ക്കശമായ നിര്‍ദേശങ്ങള്‍ പാലിച്ച് കൊണ്ട് ചില ബിസിനസുകള്‍ തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍

More »

കാനഡയില്‍ കോവിഡ്-19ന്റെ പേരിലുള്ള തട്ടിപ്പുകളിലൂടെ ജനത്തിന് നഷ്ടപ്പെട്ടത് 1.2 മില്യണ്‍ ഡോളര്‍; കൊറോണ രോഗിയുമായി സമ്പര്‍ക്കത്തിലായെന്നും വ്യക്തിപരമായ വിവരങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ട് മെയിലക്കുന്ന സ്‌കാമര്‍മാരുമേറുന്നു
കോവിഡ്-19മായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ മൂലം കാനഡക്കാര്‍ക്ക് 1.2 മില്യണ്‍ ഡോളറിലധികം ഇതുവരെ നഷ്ടപ്പെട്ടുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. കൊറോണ തീര്‍ത്ത ഭീതി മുതലെടുത്താണ് ഈ അടുത്ത ആഴ്ചകള്‍ക്കിടെ സ്‌കാമര്‍മാര്‍ ഇത്രയും തുക കാനഡക്കാരില്‍ നിന്നും അടിച്ചെടുത്തതെന്നാണ് സിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാര്‍ച്ച് ആറിന് ശേഷം തങ്ങള്‍ക്ക്

More »

തിരിച്ചടി ; കാനഡയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി സമയം ആഴ്ചയില്‍ 24 മണിക്കൂര്‍ മാത്രം

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ ആഴ്ചയില്‍ 24 മണിക്കൂര്‍ മാത്രമേ ജോലി ചെയ്യാന്‍ അനുവാദമുള്ളൂവെന്ന് കുടിയേറ്റ, അഭയാര്‍ഥി, പൗരത്വ വകുപ്പുമന്ത്രി മാര്‍ക്ക് മില്ലര്‍ അറിയിച്ചു. എക്‌സിലുടെയാണ് മാര്‍ക്ക് മില്ലര്‍ ഇക്കാര്യം അറിയിച്ചത്. ആഴ്ചയില്‍ 20 മണിക്കൂര്‍ മാത്രം ജോലി എന്ന

കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് ഇന്ത്യ. വിഷയത്തില്‍ കനേഡിയന്‍ ഡെപ്യൂട്ടി ഹൈ കമ്മീഷണറെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു. കാനഡയില്‍

ഒന്റാരിയോ പബ്ലിക് കോളേജുകളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടുന്നത് ബുദ്ധിമുട്ടാകും; 2024-ല്‍ എന്റോള്‍മെന്റ് കൂടുതല്‍ കര്‍ശനമാക്കാന്‍ ഗവണ്‍മെന്റ്

ഒന്റാരിയോ ഗവണ്‍മെന്റ് പ്രഖ്യാപന പ്രകാരം പ്രൊവിന്‍സിലെ 13 പബ്ലിക് കോളേജുകളിലേക്ക് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കുന്നത് ബുദ്ധിമുട്ടായി മാറും. ഈ വര്‍ഷം ഈ കോളേജുകളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് എന്റോള്‍മെന്റ് ലഭിക്കുന്നത് കര്‍ശനമായി

അമേരിക്കയേക്കാള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് താല്‍പ്പര്യം കാനഡയില്‍ പഠിക്കാന്‍; കാനഡയിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ കുതിപ്പെന്ന് റിപ്പോര്‍ട്ട്

ഉന്നതവിദ്യഭ്യാസത്തിനായി കാനഡയിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ കുതിപ്പാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകള്‍ക്കിടയിലുണ്ടായത്. പഠനത്തിന് ശേഷം പെര്‍മനന്റ് റസിഡന്‍സ് നേടാന്‍ താരതമ്യേനെ എളുപ്പമാണ് എന്നതാണ് ഇതിന് കാരണം. അമേരിക്കയിലാകട്ടെ പെര്‍മനന്റ് റസിഡന്‍സി നേടാന്‍

കാനഡയില്‍ തനിക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തി ; ഇന്ത്യന്‍ വംശജന്റെ പണി പോയി

കാനഡയിലെ ടിഡി ബാങ്കിലെ ജീവനക്കാരനായിരുന്ന മെഹുല്‍ പ്രജാപതി എന്ന ഇന്ത്യന്‍ വംശജനായ ഡാറ്റ സയന്റിസ്റ്റിന് കാനഡയില്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള ഫുഡ് ബാങ്കുകളില്‍ നിന്ന് തനിക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത് എങ്ങനെയാണെന്ന് വിശദീകരിച്ച് സോഷ്യല്‍മീഡിയയില്‍ വീഡിയോ പങ്കുവച്ചതിനെ

ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് മാറ്റം; പദ്ധതി പുനഃപ്പരിശോധിക്കണമെന്ന് ലിബറല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍; പെന്‍ഷന്‍ കാലത്ത് ബുദ്ധിമുട്ടുമെന്ന് ഡോക്ടര്‍മാര്‍

ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സേഷനിലെ നിര്‍ദ്ദിഷ്ട മാറ്റങ്ങള്‍ പുനഃപ്പരിശോധിക്കണമെന്ന് ഫെഡറല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഡോക്ടര്‍മാരുടെ റിട്ടയര്‍മെന്റ് സേവിംഗ്‌സിനെ ഈ മാറ്റം ദോഷം ചെയ്യുമെന്നാണ് ഇവരുടെ വാദം. പല ഡോക്ടര്‍മാരും