Kerala

പാലക്കാട് നിന്ന് കാണാതായ വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
പാലക്കാട് പേഴുങ്കരയില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥി മരിച്ചു. ബിഗ് ബസാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥി അനസ് (17) മരിച്ചത്. തൃശൂരില്‍ വച്ച് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടുകയായിരുന്നെന്ന് പൊലീസ് പറയുന്നു ചൊവ്വാഴ്ചയാണ് അനസിനെ കാണാതാകുന്നത്. സ്ഥിരമായി പോയിരുന്ന കടയില്‍ നിന്ന് തലവേദനയാണെന്ന് പറഞ്ഞ്, നേരത്തെ ഇറങ്ങുകയായിരുന്നു. രാത്രി വൈകിയും കുട്ടിയെ കാണാതായതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ആദ്യം കുട്ടി ചാവക്കാടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചെത്തിയെങ്കിലും അവിടെ നിന്ന് കുട്ടി കടന്നുകളഞ്ഞിരുന്നു. കയ്യിലുണ്ടായിരുന്ന മൊബൈലും വിറ്റതായി സൂചന ലഭിച്ചിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് മരണം.  

More »

കേരളത്തില്‍ ജനിച്ചതിനാല്‍ പദവികളില്‍ നിന്നും മാറ്റിനിര്‍ത്തി; ഉയര്‍ന്ന സ്ഥാനങ്ങളില്‍ ദളിത് വിഭാഗത്തെ പരിഗണിച്ചിട്ടില്ല; തുറന്നടിച്ച് കൊടിക്കുന്നില്‍
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ അവകാശവാദവുമായി കൊടിക്കുന്നില്‍ സുരേഷ് എംപി. ദളിത് വിഭാഗത്തില്‍ നിന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മറ്റിയിലെത്താന്‍ യോഗ്യരായവര്‍ കേരളത്തിലുണ്ടെന്ന് കൊടിക്കുന്നില്‍ പറഞ്ഞു. ഇതുവരെ ഉയര്‍ന്ന പദവികളിലേക്ക് ദളിത് വിഭാഗത്തെ പരിഗണിച്ചിട്ടില്ല. ഒരു ലോബിയിംഗിനും താന്‍ പോയിട്ടില്ല. കേരളത്തില്‍ ജനിച്ചത് കൊണ്ട് പല പദവികളില്‍ നിന്നും

More »

ഇന്‍സ്റ്റഗ്രാം കാമുകനെ തേടി മലപ്പുറത്തുകാരി തമിഴ്‌നാട്ടില്‍ അലഞ്ഞു നടന്നത് 3 മാസം; ഒടുവില്‍ പോലീസ് ഇടപെടലില്‍ 22കാരിയെ ഭര്‍ത്താവിനൊപ്പം വിട്ടു
ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട കാമുകനെ തേടി തമിഴ്‌നാട്ടിലെ ദിണ്ടിഗലിലെത്തിയ മലയാളി യുവതി തമിഴ്‌നാട്ടില്‍ അലഞ്ഞ് തിരിഞ്ഞ് നടന്നത് 3 മാസത്തോളം. ഒടുവില്‍ പോലീസ് ഇടപെട്ട് യുവതിയെ ഭര്‍ത്താവിന് അടുത്തെത്തിച്ചു. മലപ്പുറം ജില്ലയില്‍ താമസിക്കുന്ന 22കാരിയെയാണ് കേരള, തമിഴ്‌നാട് പോലീസുകാര്‍ നടത്തിയ തിരച്ചിലിനൊടുവില്‍ രക്ഷപ്പെടുത്തിയത്. വിവാഹ ശേഷം, സ്വന്തം വീട്ടില്‍

More »

'വേലിയില്‍ കിടന്ന വിഷപ്പാമ്പിനെ എടുത്ത് കഴുത്തില്‍ ചുറ്റിയ പരമശിവം': പീഡന ആരോപണങ്ങള്‍ക്കിടെ അര്‍ജുന്‍ ആയങ്കി
സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ പോലീസ് സംരക്ഷണയില്‍ ഇരുന്ന് ഭാര്യ അമല ഗുരുതര ലൈംഗിക പീഡന ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിനെതിരെ അര്‍ജുന്‍ രംഗത്ത് വന്നു. തനിക്കെതിരെ ആരോപണമുന്നയിച്ച ഭാര്യ അമലയ്ക്ക് മാനസിക പ്രശ്‌നമാണെന്നും, അവളോട് സഹതാപം തോന്നുന്നവര്‍ അത് ചികിത്സിച്ച് ഭേദമാക്കുകയാണ് ചെയ്യേണ്ടതെന്നും പരിഹസിച്ചുകൊണ്ടുള്ള അര്‍ജുന്‍

More »

മാങ്ങാ മോഷണക്കേസ് പൊലീസ് സേനയ്ക്ക് നാണക്കേടായി ; പ്രതിയായ പോലീസുകാരനെ പിരിച്ചു വിടും
കേരളം ഒന്നടങ്കം ചര്‍ച്ചയായ മാങ്ങാ മോഷണക്കേസിലെ പ്രതിയായ പോലീസുകാരനെ പിരിച്ചു വിടും. ക്രിമിനല്‍ പശ്ചാത്തലമുള്ള പൊലീസുകാര്‍ക്കെതിരായ നടപടിയുടെ തുടര്‍ച്ചയായിട്ടാണ് തീരുമാനം. ഇടുക്കി എ.ആര്‍ കാംപിലെ സിവില്‍ പൊലീസ് ഓഫീസര്‍ പി.വി.ഷിഹാബിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മാങ്ങാ മോഷണത്തില്‍ പോലീസുകാരന്റെ പങ്ക് വെളിപ്പെട്ടതോടെ കേരളാ പോലീസ് സേനയ്ക്ക് വലിയ നാണക്കേട്

More »

പതിനാറുകാരിയുടെ നഗ്‌നചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച കേസ് ; പിതൃസഹോദര പുത്രന്‍ അറസ്റ്റില്‍
പതിനാറുകാരിയുടെ നഗ്‌നചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച കേസില്‍ അറസ്റ്റിലായ ബന്ധുവിനെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. പെണ്‍കുട്ടിയുടെ പിതൃസഹോദര പുത്രനാണ് പ്രതി. 2020ല്‍ പ്രതി പെണ്‍കുട്ടിക്ക് മെഗാ ആപ് എന്ന ആപ്ലിക്കേഷന്‍ പരിചയപ്പെടുത്തി.സുരക്ഷിതമായ ആപ്പ് ആണെന്ന് പറഞ്ഞ ഇയാള്‍ ആപ്ലിക്കേഷന്‍ പെണ്‍കുട്ടിയുടെ മൊബൈലില്‍

More »

ലൈഫ് മിഷന്‍ കേസില്‍ ശിവശങ്കര്‍ ടൂള്‍ മാത്രം, അവസാന പ്രതി പിടിയിലാകുന്നത് വരെ പോരാടും: പിണറായിക്കും സി.പി.എം നേതൃത്വത്തിനും പങ്കുണ്ടെന്ന് അനില്‍ അക്കര
ലൈഫ് മിഷന്‍ കേസില്‍ എം. ശിവശങ്കര്‍ ടൂളാണെന്ന് മുന്‍ എംഎല്‍എ അനില്‍ അക്കര. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിലും ഈ കേസ് മൂലം തനിക്ക് വ്യക്തിപരമായ പ്രശ്‌നങ്ങളുണ്ടായെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് കേസില്‍ പങ്കില്ലെന്ന് ഉറപ്പാണെങ്കില്‍ കേസ് അന്വേഷണം സിബിഐക്ക് വിടണമെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം

More »

മുഖ്യമന്ത്രിയുടെ സുരക്ഷാ നിയന്ത്രണത്തിനിടയില്‍ കുഞ്ഞിന് മരുന്ന് വാങ്ങാനെത്തിയ അച്ഛനെ പോലീസ് തിരിച്ചയച്ച സംഭവം ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുക്കാന്‍ ഉത്തരവിട്ടു
മുഖ്യമന്ത്രിയുടെ സുരക്ഷാ നിയന്ത്രണത്തിനിടയില്‍ കുഞ്ഞിന് മരുന്ന് വാങ്ങാനെത്തിയ അച്ഛനെ പോലീസ് തിരിച്ചയച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. പത്രവാര്‍ത്തയുടെ

More »

മാഡം ഒരു സാമൂഹ്യ ദുരന്തമാണ്, അത് സ്വയമേ തോന്നണം ; ബിന്ദു അമ്മിണിക്കെതിരെ മാത്യു സാമുവല്‍
ശബരിമലയില്‍ കയറിയതിനെ പേരില്‍ തനിക്ക് ചില ബസുകളില്‍ ഇപ്പോഴും അയിത്തമാണെന്ന് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി കഴിഞ്ഞ ദിവസം കുറിച്ചിരുന്നു. കൃതിക എന്ന ബസും അതേ മാര്‍ഗം സ്വീകരിച്ചെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. നിരവധി ആളുകളാണ് ഇതില്‍ പ്രതികരണവുമായി എത്തിയത്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും നാരദന്യൂസിന്റെ ചീഫ് എഡിറ്ററുമായ മാത്യു സാമുവലും സംഭവത്തില്‍ പ്രതികരണവുമായി

More »

'യുഡിഎഫിനെ വിശ്വസിക്കാനാവില്ല', ഇടതുപക്ഷം ശ്വസിക്കുന്ന വായുവില്‍ പോലും മതവര്‍ഗീയ വിരുദ്ധ നിലപാടും ബിജെപി വിരുദ്ധതയുമുണ്ട്: മുഹമ്മദ് റിയാസ്

യുഡിഎഫിനെ വിശ്വസിക്കാനാവില്ലെന്നും ഇതിന്റെ ഭാഗമായി ജനം തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണിക്ക് ഒപ്പം നില്‍ക്കുമെന്നും മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഓരോ ചലനത്തിലും ചിരിയിലും ഹസ്തദാനത്തില്‍ പോലും ജനങ്ങളുടെ ആഗ്രഹം അനുസരിച്ചായിരിക്കണം പ്രവര്‍ത്തനമെന്നും റിയാസ് പറഞ്ഞു. വോട്ട് ചെയ്ത ശേഷം

ബിജെപിയും എല്‍ഡിഎഫും തകരും; നിര്‍ണായക തെരഞ്ഞെടുപ്പെന്ന് എ.കെ ആന്റണി

നിര്‍ണായക തെരഞ്ഞെടുപ്പാണ് ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. കേരളത്തില്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും എതിരായി വലിയ ജനരോഷമുണ്ട്. ഇന്നത്തെ പോളിങ് കഴിയുമ്പോള്‍ ഇടതുമുന്നണിയും ബിജെപിയും തകര്‍ന്ന് തരിപ്പണമാകും. 20 സീറ്റിലും

വിരലിലെ മഷി പൂര്‍ണമായും മായാത്ത നിലയില്‍, വീണ്ടും വോട്ട് ചെയ്യാനെത്തി യുവതി; ഇടുക്കിയില്‍ ഇരട്ട വോട്ട് പിടികൂടി

ഇടുക്കിയില്‍ ഇരട്ട വോട്ട് പിടികൂടി. ചെമ്മണ്ണാര്‍ സെന്റ് സേവിയേഴ്‌സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അന്‍പത്തി ഏഴാം നമ്പര്‍ ബൂത്തിലെത്തിയ യുവതിയെയാണ് പോളിംഗ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. തമിഴ്‌നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം വിരലിലെ മഷി പൂര്‍ണമായും മായാത്ത നിലയിലാണ്

കെ സുധാകരനും ശോഭാസുരേന്ദ്രനും തമ്മില്‍ അന്തര്‍ധാര, ഇവര്‍ ചേര്‍ന്നാണ് എനിക്കെതിരെ ഗുഢാലോചന നടത്തിയത്, ഇരുവര്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കും' : ഇ.പി ജയരാജന്‍

ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചരിത്ര വിജയം നേടുമെന്ന് ഇ പി ജയരാജന്‍. തനിക്കെതിരെ ആസൂത്രിത ഗൂഡാലോചന നടന്നുവെന്നും കെ സുധാകരനും ശോഭാസുരേന്ദ്രനും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കണ്ട ഇ.പി ജയരാജന്‍ പറഞ്ഞു. തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടന്നത്.

'പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപി'; ഇപി ജാഗ്രത കാട്ടിയില്ല, ജാവഡേക്കര്‍ കൂടിക്കാഴ്ചയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി

ജയരാജന്‍ ജാവഡേക്കര്‍ കൂടിക്കാഴ്ചയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപി ജയരാജന്‍ വേണ്ടത്ര ജാഗ്രത കാട്ടിയില്ലെന്നും വഞ്ചിക്കുന്നവരുമായി കൂട്ടുകൂടുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയായിടും. ഇത് ശക്തമായ ഗൂഢാലോചനയാണ്. ചില

ഇ പി ജയരാജന്റെ പ്രതികരണം സിപിഐഎം, ബിജെപി അന്തര്‍ധാരയുടെ തെളിവ്; കെ മുരളീധരന്‍

കെ മുരളീധരന്‍ പ്രകാശ് ജാവദേക്കറെ കണ്ടിരുന്നുവെന്ന ഇ പി ജയരാജന്റെ പ്രതികരണം സിപിഐഎം ബിജെപി അന്തര്‍ധാരയുടെ തെളിവാണെന്ന് കെ മുരളീധരന്‍ ആരോപിച്ചു. ഇത് ഞങ്ങള്‍ പൊളിക്കും. എല്‍ഡിഎഫിന് 18 സീറ്റ്. ബിജെപിക്ക് രണ്ട് എന്നതാണ് സിപിഐഎം, ബിജെപിയുടെ അന്തര്‍ധാരയുടെ ധാരണ. ഇതോടെ സ്വന്തം പേരിലുള്ള