'7 Beats 'സംഗീതോത്സവം 2019 ' സീസണ്‍3 & ഓ.എന്‍.വി അനുസ്മരണവും വാറ്റ്‌ഫോര്‍ഡില്‍ ഫെബ്രുവരി 23ന് ....

'7 Beats 'സംഗീതോത്സവം 2019 ' സീസണ്‍3 & ഓ.എന്‍.വി അനുസ്മരണവും വാറ്റ്‌ഫോര്‍ഡില്‍ ഫെബ്രുവരി 23ന് ....
ബെഡ്‌ഫോര്‍ഡ്: യു.കെ മലയാളികള്‍ക്കിടയില്‍ ആദ്യ വര്‍ഷത്തിനുള്ളില്‍ തന്നെ ജനശ്രദ്ധ നേടിയ 7 ബീറ്റ്‌സ് മ്യൂസിക് ബാന്‍ഡ് അണിയിച്ചൊരുക്കിയ സംഗീതോത്സവം & ചാരിറ്റി ഇവെന്റ്‌റ് കെറ്ററിംഗില്‍ നടന്ന സീസണ്‍ 1 നും,ബെഡ് ഫോര്‍ഡില്‍ നടന്ന സീസണ്‍2 ന്റെയും വന്‍ വിജയത്തിന് ശേഷം ലണ്ടനടുത്തുള്ള പ്രധാന പട്ടണങ്ങളില്‍ ഒന്നായ വാറ്റ്‌ഫോര്‍ഡിലെ,ഹോളി വെല്‍ കമ്മ്യൂണിറ്റി സെന്ററില്‍ ഈ വരുന്ന ഫെബ്രുവരി 23 ശനിയാഴ്ച 3 മണിമുതല്‍ 11 മണിവരെ 'സംഗീതോത്സവം സീസണ്‍ 3 & ചാരിറ്റി ഇവന്റും മലയാള മണ്ണിന്റെ എക്കാലത്തെയും മറക്കാനാവാത്ത ഏതൊരു മലയാളിക്കും എന്നെന്നും ഓര്‍മയില്‍ സൂക്ഷിക്കാവുന്ന ഒട്ടനവധി നിത്യ ഹരിത ഗാനങ്ങള്‍ സമ്മാനിച്ച മഹാകവി പത്മശ്രീ ഓ.എന്‍.വി കുറുപ്പിന്റെ അനുസ്മരണവും അതിവിപുലമായി യു.കെയിലെ അറിയപ്പെടുന്ന ചാരിറ്റബിള്‍ സങ്കടനയായ Kerala charitable foundationt ruts(KCF Watford)ആയി സംയുക്തമായി സഹകരിച്ചുകൊണ്ടു നടത്തപ്പെടുന്നു.

സംഗീതവും നൃത്തവും ഒന്നുചേരുന്നു ഈ വേദിയില്‍ യു.കെ യയില്‍ വിവിധ വേദികളില്‍ കഴിവു തെളിയിച്ച ഗായികാ ഗായകന്മാര്‍ അണിയിച്ചൊരുക്കുന്ന സംഗീതവിരുന്നും സിരകളെ ത്രസിപ്പിക്കുന്ന സിനിമാറ്റിക് ക്ലാസിക്കല്‍ നൃത്തങ്ങളും സംഗീതോത്സവത്തിനു മാറ്റേകും. 7 ബീറ്റ്‌സ് മ്യൂസിക് ബാന്‍ഡിന്റെ അമരക്കാരന്‍ മനോജ് തോമസും,ജോമോന്‍ മാമ്മൂട്ടിലും നേതൃത്വം നല്‍കുന്ന ഈ കലാമാമാങ്കത്തിന് ശ്രീമാന്‍ സണ്ണിമോന്‍ മത്തായിയുടെ നേതൃത്വത്തിലുള്ള KCF വാറ്റ്‌ഫോര്‍ഡ് ന്റെ പരിപൂര്‍ണ്ണ പിന്തുണയോടെയാണ് നടത്തപ്പെടുന്നത്. കളര്‍ മീഡിയ ലണ്ടന്‍ ഒരുക്കുന്ന ദൃശ്യ ശബ്ദ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള LED wall,സംവിധാനം ഈ വര്‍ഷത്തെ സംഗീതോത്സവത്തിനു മാറ്റ് കൂട്ടും,കൂടാതെ മാഗ്‌നവിഷന്‍ ടി വി മുഴുവന്‍ പ്രോഗ്രാം തല്‍സമയം സംപ്രേഷണം ചെയ്യുന്നതായിരിക്കും.തികച്ചും സൗജന്യമായി പ്രവേശനം ഒരുക്കുന്ന സംഗീതോത്സവം സീസണ്‍ 3യില്‍ യൂകെയിലെ കലാ,സാംസ്‌കാരിക,രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പ്രമുഖര്‍ പങ്കെടുക്കുന്നു.കൂടാതെ മിതമായ നിരക്കില്‍ ഭക്ഷണം ലഭ്യമാകുന്ന ബെര്‍മിംഗ്ഹാം 'ദോശ വില്ലേജ്'റെസ്റ്റോറെന്റിന്റെ സ്വാദേറും ഭക്ഷണശാല വേദിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായിരിക്കും,തികച്ചും സൗജന്യമായി പ്രവേശനമൊരുക്കുന്ന ഈ കലാമാമാങ്കത്തിലേക്കു ഏവരെയും കുടുംബ സമേതം സ്വാഗതം ചെയ്യുന്നതായി മുഖ്യ സങ്കാടകനായ ജോമോന്‍ മാമ്മൂട്ടില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

ജോമോന്‍ മാമ്മൂട്ടില്‍ :07930431445

സണ്ണിമോന്‍ മത്തായി :07727 993229

മനോജ് തോമസ് :?07846 475589?

രാജേഷ് : 07833 314641

ഹരിഹരന്‍ : 07553 076350

വേദിയുടെ വിലാസം :

HolyWell Communtiy Cetnre

Watford

WD18 9QD.

Other News in this category



4malayalees Recommends