വയനാടിനും, നിലമ്പൂരിനും ഒരു കൈതാങ്ങ് ആകുവാന്‍ ഫീനിക്‌സ് നോര്‍ത്താപ്ടണും, ഇടുക്കി ജില്ലാ സംഗവും.

വയനാടിനും, നിലമ്പൂരിനും ഒരു കൈതാങ്ങ് ആകുവാന്‍ ഫീനിക്‌സ് നോര്‍ത്താപ്ടണും, ഇടുക്കി ജില്ലാ സംഗവും.
കേരളത്തില്‍ സംഭവിച്ച പ്രകൃതിക്ഷോഭത്തിലും ഉരുള്‍പൊട്ടലിലും കഷ്ടത അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാകുവാന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്‍ നിരയില്‍ നില്ക്കുന്ന ഇടുക്കി ജില്ലാ സംഗമവും, ഫീനിക്‌സ് നോര്‍ത്താബറ്റണ്‍ ക്ലബും കൈകോര്‍ക്കുന്നു. ഉറ്റവരും, ഉടയവരും നഷ്ടപ്പെട്ടവരും, സ്വന്തമെന്നു കരുതിയ വീടും സ്ഥലവും കണ്‍മുമ്പില്‍ തകര്‍ന്ന കാഴ്ചകള്‍ കാണേണ്ടിവന്ന ഒരുപാട് ജീവിതങ്ങള്‍ ഇപ്പോള്‍ ദുരിതാശ്വാസക്യാമ്പില്‍ കഷ്ടത അനുഭവിക്കുന്നു. ഈ ദുരന്തത്തില്‍ അകപ്പെട്ടവരെ നേരിട്ട് സഹായിക്കാന്‍ നമ്മള്‍ എല്ലാവരും കൈകോര്‍ക്കണം

എന്ന് താഴ്മയോടെ അപേഷിക്കുന്നു. നിങ്ങളാല്‍ കഴിയുന്ന ഒരു തുക ഈ ദുരന്തങ്ങളില്‍ അകപ്പെട്ട കുടുംബങ്ങള്‍ക്ക്

താങ്ങും തണലും ആകട്ടെ, നിങ്ങള്‍ക്ക് പറ്റുന്ന രീതിയില്‍ ഒരു ചെറിയ തുക തന്ന് നമുക്കും ഈ ദുരന്തത്തില്‍ അകപ്പെട്ടിരിക്ക്കുന്നവരോട് ചേര്‍ന്നുനില്‍ക്കാം. കേരളത്തിന്റെ രക്ഷക്കായി ദുരിതമനുഭവിക്കുന്നവര്‍ക്ക് കരുത്തേകാന്‍ ജാതി, മത , രാഷ്ടീയ ഭേദമെന്യേ ജനങ്ങളെല്ലാം ഒറ്റക്കെട്ടായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ അണിനിരന്നുകൊണ്ടിരിക്കുകയാണ്, ഈ സാഹചര്യത്തില്‍ ഫീനിക്‌സ് ക്ലബ്ലിന്റ അക്കൗണ്ടിലേക്ക് അല്ലങ്കില്‍ ജസ്റ്റ് ഗിവിങ്ങ് വഴി നിങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യണമെന്ന് താഴ്മയായി അപേഷിക്കുന്നു,

നമ്മുടെ സംഭാവനകള്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് നേരിട്ട് കൈമാറുന്നതായിരിക്കും.

ഇടുക്കി ജില്ലാ സംഗത്തിന് വേണ്ടി,

കണ്‍വീനര്‍

ജിമ്മി ജേക്കപ്പ്:


Account Name: Phoenix Northampton

Sort Code: 309626

Account Number: 39144968


JustGiving Crowdfunding Page: https://www.justgiving.com/crowdfunding/keralaflood2019/feedback?utm_term=2aNmrg83Q

Other News in this category



4malayalees Recommends