ഗില്‍ഫോര്‍ഡ് അയല്‍ക്കൂട്ടം കള്‍ച്ചറല്‍ അസ്സോസിയേഷന്റെ ക്രിസ്തുമസ്‌ന്യൂഈയര്‍ ആഘോഷം ഡിസംബര്‍ 28ന് ; മുഖ്യ അതിഥി യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍പിള്ള ; കലാവിരുന്നിന് ശോഭയേകുവാന്‍ യുക്മ ദേശീയ കലാപ്രതിഭ ടോണി അലോഷ്യസും എത്തുന്നു. ഏവര്‍ക്കും സ്വാഗതം.

ഗില്‍ഫോര്‍ഡ് അയല്‍ക്കൂട്ടം കള്‍ച്ചറല്‍ അസ്സോസിയേഷന്റെ ക്രിസ്തുമസ്‌ന്യൂഈയര്‍ ആഘോഷം ഡിസംബര്‍ 28ന് ; മുഖ്യ അതിഥി യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍പിള്ള ; കലാവിരുന്നിന് ശോഭയേകുവാന്‍ യുക്മ ദേശീയ കലാപ്രതിഭ ടോണി അലോഷ്യസും എത്തുന്നു. ഏവര്‍ക്കും സ്വാഗതം.
ലണ്ടന്‍: ഗില്‍ഫോര്‍ഡ് അയല്‍ക്കൂട്ടം കള്‍ച്ചറല്‍ അസ്സോസിയേഷന്റെ ക്രിസ്മസ്‌ന്യൂഇയര്‍ ആഘോഷം ഡിസംബര്‍ 28 ശനിയാഴ്ച്ച വിപുലമായ പരിപാടികളോടെ നടത്തുന്നു. ഫെയര്‍ലാന്‍ഡ്‌സ് കമ്മ്യൂണിറ്റി സെന്ററില്‍ സംഘടിപ്പിക്കുന്ന ആഘോഷപരിപാടികളില്‍ യുക്മ ദേശീയ പ്രസിഡണ്ട് മനോജ് കുമാര്‍ പിള്ളയും

ഗില്‍ഫോര്‍ഡ് മേയര്‍ കൗണ്‍സിലര്‍ റിച്ചാര്‍ഡ് ബില്ലിംഗ്ടനും മുഖ്യഅതിഥികളായി പങ്കെടുക്കും. കലാവിരുന്നിന് ശോഭയേകുവാനായി യുക്മ ദേശീയ കലാപ്രതിഭ ടോണി അലോഷ്യസും പങ്കെടുക്കുന്നു.


ജി എ സി എ യുടെ കുരുന്നു പ്രതിഭകളും യുവ പ്രതിഭകളും ചേര്‍ന്ന് അവതരിപ്പിക്കുന്ന നവ്യാനുഭവം സമ്മാനിക്കുന്ന നേറ്റിവിറ്റി ഷോയോടെയാണ് ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നത് . തുടര്‍ന്നു നടക്കുന്ന സമ്മേളനത്തില്‍ ജി എ സി എ പ്രസിഡണ്ട് ശ്രീ നിക്‌സണ്‍ ആന്റണി അധ്യക്ഷത വഹിക്കും. യുക്മ ദേശീയ പ്രസിഡണ്ട് മനോജ് കുമാര്‍ പിള്ള ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കും. ഗില്‍ഫോര്‍ഡില്‍ പ്രവര്‍ത്തിച്ചിരുന്ന അയല്‍ക്കൂട്ടം എന്ന കൂട്ടായ്മ പുനഃസംഘടിപ്പിച്ച് രൂപീകൃതമായ അയല്‍ക്കൂട്ടം കള്‍ച്ചറല്‍ അസോസിയേഷന്റെ ഔദ്യോഗികമായ ഉദ്ഘാടനവും ബഹു: ഗില്‍ഫോര്‍ഡ് മേയര്‍ കൗണ്‍സിലര്‍ റിച്ചാര്‍ഡ് ബില്ലിംഗ് ടണ്‍ നിര്‍വഹിക്കുന്നതുമാണ് .


സ്വാദിഷ്ടമായ വിഭവങ്ങള്‍ അടങ്ങിയ ക്രിസ്മസ് ലഞ്ചിന് ശേഷം വൈവിധ്യമാര്‍ന്ന പരിപാടികളാണ് കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍സ് ആയ മോളി ക്‌ളീറ്റ്‌സും ഫാന്‍സി നിക്‌സനും ചേര്‍ന്ന് ക്രമീകരിച്ചിരിക്കുന്നത് . ജി എ സി എ യുടെ കലാകാരന്മാരും കലാകാരികളും ചേര്‍ന്ന് അവതരിപ്പിക്കുന്ന പുതുമയാര്‍ന്ന കലാപരിപാടികളോടൊപ്പം ഇക്കഴിഞ്ഞ യുക്മ നാഷണല്‍ കലാമേളയില്‍ പങ്കെടുത്ത മുഴുവന്‍ ഇനങ്ങളിലും ഒന്നാം സമ്മാനം കരസ്ഥമാക്കി യുക്മ ദേശീയ കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ട ടോണി അലോഷ്യസ് ആരെയും വിസ്മയിപ്പിക്കുന്ന മാസ്മരിക കലാപ്രകടനങ്ങളുമായി ആഘോഷപരിപാടികളെ വര്‍ണ്ണാഭമാക്കുവാനായി എത്തുന്നു. ടോണിയുടെ സഹോദരിയും യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ കലോല്‍ത്സവത്തില്‍ രണ്ടുതവണ കലാതിലകവും, പ്രശസ്ത ഗായകരായ ശ്രീ ജി വേണുഗോപാല്‍, ശ്രീ സ്റ്റീഫന്‍ ദേവസി എന്നിവരോടൊപ്പം ഗാനങ്ങളും ആലപിച്ചിട്ടുള്ള യുകെയിലെ അറിയപ്പെടുന്ന ഗായികയും നര്‍ത്തകിയുമായ ആനി അലോഷ്യസും ജി എ സി എ യുടെ ആഘോഷപരിപാടികളെ സംഗീത സാന്ദ്രമാക്കുവാനായി പങ്കെടുക്കുന്നു. എല്ലാവര്‍ക്കും പുതുമയാര്‍ന്നതും ഹൃദ്യവുമായ കലാ വിരുന്ന് സമ്മാനിക്കുന്ന ജി എ സി എ യുടെ ക്രിസ്മസ് ന്യുഇയര്‍ ആഘോഷ പരിപാടിയില്‍ സഹൃദയരായ മുഴുവന്‍ ആളുകളും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് പ്രസിഡണ്ട് നിക്‌സണ്‍ ആന്റണി, സെക്രട്ടറി സനു ബേബി ട്രഷറര്‍ ഷിജു മത്തായി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.


സ്ഥലത്തിന്റെ വിലാസം:

FAIRLANDS COMMUNITY CENTRE, GUILDFORD, GU3 3NA


TIME: 12pm 5pm

Other News in this category



4malayalees Recommends