കേരള സമാജം സ്റ്റാറ്റന്‍ഐലന്റിനു നവ നേതൃത്വം

കേരള സമാജം സ്റ്റാറ്റന്‍ഐലന്റിനു നവ നേതൃത്വം
ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ഐലന്റിലെ മലയാളി സംഘടനയായ കേരള സമാജം സ്റ്റാറ്റന്‍ഐലന്റിന്റെ 2020ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. 2019 ഡിസംബര്‍ 8നു വൈകിട്ട് 3 മണിക്ക് സ്റ്റാറ്റന്‍ഐലന്റിലുള്ള സെന്റ് പോള്‍സ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ (ആല്‍ബാ ഹൗസ്) വച്ചു നടന്ന തെരഞ്ഞെടുപ്പിനു സംഘടനയുടെ പ്രസിഡന്റ് ഇടിക്കുള ചാക്കോ അധ്യക്ഷത വഹിച്ചു.


മൗന പ്രാര്‍ത്ഥനയ്ക്കും, സ്വാഗത പ്രസംഗത്തിനും ശേഷം പ്രസിഡന്റ് കേരള സമാജത്തിന്റെ ഇന്നത്തെ പ്രസക്തിയേയും, കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളേയുംകുറിച്ച് സംസാരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷണറായി പ്രവര്‍ത്തിച്ച ജേക്കബ് ചാക്കോ ഇലക്ഷന്‍ നടത്തിപ്പിനെക്കുറിച്ച് വിശദീകരിക്കുകയും, സുഗമമായ തെരഞ്ഞെടുപ്പിനു എല്ലാ അംഗങ്ങളുടേയും സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.


പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ വില്‍സന്റ് ബാബുക്കുട്ടി (പ്രസിഡന്റ്), സാബു തോമസ് (വൈസ് പ്രസിഡന്റ്), അനു തോമസ് (സെക്രട്ടറി), ഷൈനി തോമസ് (ജോയിന്റ് സെക്രട്ടറി), ചാക്കോ ഏബ്രഹാം (ട്രഷറര്‍), മോഹന്‍ തോമസ് (ജോയിന്റ് ട്രഷറര്‍) എന്നിവരെ ഐക്യകണ്‌ഠ്യേന എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു.


ബോര്‍ഡ് ഓഫ് ട്രസ്റ്റീസായി ജേക്കബ് ചാക്കോ, വര്‍ഗീസ് മാത്യു, പൊന്നച്ചന്‍ ചാക്കോ എന്നിവരേയും എക്‌സ് ഒഫീഷ്യോ ആയി ഇടിക്കുള ചാക്കോ, 2019 20 വര്‍ഷത്തെ ഓഡിറ്റേഴ്‌സ് ആയി വര്‍ഗീസ് എം. വര്‍ഗീസ്, സാലി ഏബ്രഹാം എന്നിവരേയും തെരഞ്ഞെടുത്തു.


2020 വര്‍ഷത്തെ കേരള സമാജം സ്റ്റാറ്റന്‍ഐലന്റിന്റെ കമ്മിറ്റി അംഗങ്ങളായി ഏബ്രഹാം സക്കറിയ, ബിനോയി തോമസ്, ബിന്ദു തോമസ്, ദീപാ തോമസ്, ജോയിക്കുട്ടി ജോര്‍ജ്, ജൂലി ബിനോയി, ലാലു മാത്യു, ലീല ജേക്കബ്, മാന്‍ ചാക്കോ, മെര്‍ലിന്‍ ഏബ്രഹാം, നിഷാ ഏബ്രഹാം, പ്രിന്‍സ് തോമസ്, സജി ജേക്കബ്, വിജി ഏബ്രഹാം, വര്‍ഗീസ് മാത്യു എന്നിവരേയും ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു.


തെരഞ്ഞെടുപ്പിനുശേഷം നടന്ന യോഗത്തില്‍ പ്രസിഡന്റ് ഇടിക്കുള ചാക്കോ, നിയുക്ത പ്രസിഡന്റ് വില്‍സെന്റ് ബാബുക്കുട്ടിയേയും, പുതിയ വര്‍ഷത്തേക്കുള്ള ഭാരവാഹികളേയും അനുമോദിക്കുകയും, 2020ലെ സമാജത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തന്റെ എല്ലാവിധ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു.


നിയുക്ത പ്രസിഡന്റ് വില്‍സെന്റ് ബാബുക്കുട്ടി തന്റെ മറുപടി പ്രസംഗത്തില്‍, തന്നെ ഈ പ്രസ്ഥാനത്തിലേക്ക് തെരഞ്ഞെടുത്ത എല്ലാ അംഗങ്ങളോടുമുള്ള നന്ദി അറിയിച്ചതോടൊപ്പം 2020ലെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ കേരള സമാജം അംഗങ്ങളുടേയും നിസീമമായ സഹകരണം ഉണ്ടാകണമെന്നു അഭ്യര്‍ത്ഥിക്കുകയും ചെയ്തു. കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ക്കൂടി സമാജത്തെ ശാക്തീകരിക്കാനും, അശരണരും ആലംബഹീനരുമായ സഹജീവികള്‍ക്ക് ആശ്വാസവും, ആശ്രയവും നല്‍കുകയെന്നതാവണം കേരള സമാജം സ്റ്റാറ്റന്‍ഐലന്റിന്റെ മുഖ്യ ലക്ഷ്യമെന്നും അതിനായി ഒന്നിച്ച്ഒരുമനസ്സോടെ പ്രവര്‍ത്തിക്കുമെന്നും നിയുക്ത പ്രസിഡന്റ് തന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.


സെക്രട്ടറി അനൂപ് സി. തോമസിന്റെ നന്ദി പ്രകാശനത്തോടെ മീറ്റിംഗ് സമാപിച്ചു.

രാജു ചിറമണ്ണില്‍ അറിയിച്ചതാണിത്.




Other News in this category



4malayalees Recommends