ട്യൂബിലും, ട്രെയിനിലും, ബസിലും മാസ്‌ക് നിബന്ധന ഇന്ന് അവസാനിക്കും; പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടില്‍ നിര്‍ബന്ധിത മാസ്‌ക് റദ്ദാക്കി ടിഎഫ്എല്‍; മാസ്‌ക് ധരിക്കുന്നത് തുടരണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് ലണ്ടന്‍ മേയര്‍

ട്യൂബിലും, ട്രെയിനിലും, ബസിലും മാസ്‌ക് നിബന്ധന ഇന്ന് അവസാനിക്കും; പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടില്‍ നിര്‍ബന്ധിത മാസ്‌ക് റദ്ദാക്കി ടിഎഫ്എല്‍; മാസ്‌ക് ധരിക്കുന്നത് തുടരണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് ലണ്ടന്‍ മേയര്‍

ലണ്ടനിലെ ട്യൂബുകളിലും, ബസുകളിലും ഇന്ന് മുതല്‍ മാസ്‌കുകള്‍ നിര്‍ബന്ധമാകില്ല. എന്നാല്‍ സഹയാത്രികരോട് ബഹുമാനം കാണിക്കാന്‍ യാത്രക്കാര്‍ മാസ്‌ക് ധരിക്കുന്നത് തുടരാനാണ് ലണ്ടനിലെ ജനങ്ങള്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശം. തങ്ങളുടെ സേവനങ്ങളില്‍ യാത്ര ചെയ്യാന്‍ മാസ്‌ക് ഇനിയൊരു നിബന്ധനയാകില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ വ്യക്തമാക്കി.


ഇംഗ്ലണ്ടില്‍ ബാക്കിയുണ്ടായിരുന്ന കോവിഡ് വിലക്കുകള്‍ സമ്പൂര്‍ണ്ണമായി നീക്കുമെന്ന് ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്. എന്നിരുന്നാലും ലണ്ടനില്‍ കസ്റ്റമേഴ്‌സും, സ്റ്റാഫും മാസ്‌ക് ധരിക്കുന്നത് തുടരാനാണ് ഉപദേശം. നാഷണല്‍ റെയില്‍ സര്‍വ്വീസുകളിലെ യാത്രക്കാര്‍ക്കുള്ള നിര്‍ദ്ദേശം അനുസരിച്ചാണിത്.

ടാക്‌സികളിലും, പ്രൈവറ്റ് ഹയര്‍ വാഹനങ്ങളിലും ഡ്രൈവര്‍മാരും, യാത്രക്കാരും മുഖം മറയ്ക്കാനാണ് ടിഎഫ്എല്‍ ആവശ്യപ്പെടുന്നത്. പരിഗണന മുന്‍നിര്‍ത്തി മാസ്‌ക് ധരിക്കാനാണ് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ ആഹ്വാനം ചെയ്യുന്നത്. യാത്ര ചെയ്യാനുള്ള ആത്മവിശ്വാസം നല്‍കാന്‍ മാസ്‌കിന് കഴിയുമെന്ന് ഖാന്‍ വ്യക്തമാക്കി.

People getting on a bus at a station in central London on February 15, 2022

വിന്റര്‍ ഒതുങ്ങവെ എത്തിയ ഒമിക്രോണ്‍ തരംഗം ആശങ്കയ്ക്ക് ഇടയാക്കിയെങ്കിലും ദൈനംദിന കേസുകള്‍ കുറയുകയാണ്. ട്യൂബിലും, ബസുകളിലും യാത്ര ചെയ്യുമ്പോള്‍ മാസ്‌ക് ധരിച്ചാല്‍ ആത്മവിശ്വാസം കൂടുമെന്ന് സര്‍വ്വെയില്‍ 69 ശതമാനം പേര്‍ അഭിപ്രായപ്പെട്ടതായി ലണ്ടന്‍ ട്രാവല്‍ വാച്ച് സിഇഒ എമ്മാ ഗിബ്‌സണ്‍ പറഞ്ഞു.

മാസ്‌ക് ധരിക്കുന്നതിനെ പിന്തുണയ്ക്കുന്നതായി ട്രാവല്‍ & ട്രാന്‍സ്‌പോര്‍ട്ട് യൂണിയന്‍ ടിഎസ്എസ്എ പറഞ്ഞു. മാസ്‌ക് അണിയുന്നത് നിര്‍ബന്ധമല്ലെങ്കിലും ഇന്‍ഫെക്ഷന്‍ നിരക്ക് കുറച്ച് നിര്‍ത്താന്‍ മാസ്‌കുകള്‍ സഹായിക്കുമെന്നാണ് പൊതുനിലപാട്.
Other News in this category



4malayalees Recommends