പുടിന്‍ തെരഞ്ഞെടുത്തിരിക്കുന്നത് രക്തച്ചൊരിച്ചിലിന്റെയും, നാശത്തിന്റെയും പാത! ഉക്രെയിന്‍ അധിനിവേശത്തെ അപലപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി; ഭീകരമായ അക്രമത്തില്‍ യുകെ പ്രതികരണം ചര്‍ച്ച ചെയ്യാന്‍ കോബ്രാ യോഗം വിളിച്ചു

പുടിന്‍ തെരഞ്ഞെടുത്തിരിക്കുന്നത് രക്തച്ചൊരിച്ചിലിന്റെയും, നാശത്തിന്റെയും പാത! ഉക്രെയിന്‍ അധിനിവേശത്തെ അപലപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി; ഭീകരമായ അക്രമത്തില്‍ യുകെ പ്രതികരണം ചര്‍ച്ച ചെയ്യാന്‍ കോബ്രാ യോഗം വിളിച്ചു

ഉക്രെയിനില്‍ രക്തച്ചൊരിച്ചിലും, നാശവും വിതയ്ക്കാനുള്ള പാതയാണ് റഷ്യ തെരഞ്ഞെടുത്തിരിക്കുന്നതെന്ന് പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. അയല്‍ക്കാര്‍ക്ക് നേരെ റഷ്യ ഭീകരമായ അക്രമം അഴിച്ചുവിട്ടതോടെ യൂറോപ്പ് ഉറക്കം ഉണര്‍ന്നത് യുദ്ധത്തിലേക്കാണ്.


അധിനിവേശം തുടങ്ങിയതിന് പിന്നാലെ പ്രധാനമന്ത്രി ഉക്രെയിന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയെ ഫോണില്‍ വിളിച്ചു. ഉക്രെയിന് പ്രതിരോധിക്കാന്‍ സാധിക്കുമെന്ന് പറഞ്ഞ ബോറിസ്, യുകെയിലെ എല്ലാവരുടെയും മനസ്സ് ഒപ്പമുണ്ടെന്നും വ്യക്തമാക്കി.

The port of Ochakiv on the Black Sea this morning  is on fire this morning

റഷ്യക്കെതിരായ നടപടികള്‍ തീരുമാനിക്കാന്‍ പ്രധാനമന്ത്രി കോബ്രാ യോഗം വിളിച്ചിട്ടുണ്ട്. പുടിന്റെ കോടീശ്വര അണികള്‍ക്കെതിരെ കര്‍ശന നടപടികള്‍ വേണമെന്നാണ് ആവശ്യം ഉയരുന്നത്. വിഷയത്തില്‍ കോമണ്‍സിലും പ്രധാനമന്ത്രി അഭിസംബോധന നടത്തുമെന്നാണ് പ്രതീക്ഷ.

അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്നാണ് ഉക്രെയിനിലെ അധിനിവേശത്തെ നാറ്റോ വിളിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പിലെ ഏറ്റവും വലിയ സുരക്ഷാ, സമാധാന ഭീഷണിയാണ് ഇതോടെ ഉടലെടുക്കുന്നത്.

'ഉക്രെയിനില്‍ നടക്കുന്ന ഭീതിജനകമായ സംഭവങ്ങള്‍ ഞെട്ടിക്കുന്നത്. പ്രസിഡന്റ് സെലെന്‍സ്‌കിയുമായി തുടര്‍നടപടികള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്തു. പ്രസിഡന്റ് പുടിന്‍ രക്തച്ചൊരിച്ചിലിന്റെ പാതയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. യാതൊരു പ്രകോപനവുമില്ലാതെയാണ് ഉക്രെയിന് നേരെ അക്രമം അഴിച്ചുവിട്ടത്. യുകെയും, സഖ്യകക്ഷികളും കൃത്യമായി പ്രതികരിക്കും', ബോറിസ് ജോണ്‍സണ്‍ ട്വിറ്ററില്‍ കുറിച്ചു.
Other News in this category



4malayalees Recommends