ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ പദവി തെറിപ്പിച്ച വിവാദം കോടതിയില്‍; യുവതിയ്ക്ക് ലൈംഗിക സന്ദേശങ്ങളും, ജനനേന്ദ്രിയത്തിന്റെ ചിത്രവും അയച്ചത് അനുമതിയില്ലാതെ; മുന്‍ ക്രിക്കറ്റ് ടാസ്മാനിയ ജീവനക്കാരിയുടെ വാദം കേട്ട് ഫെഡറല്‍ കോടതി

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ പദവി തെറിപ്പിച്ച വിവാദം കോടതിയില്‍; യുവതിയ്ക്ക് ലൈംഗിക സന്ദേശങ്ങളും, ജനനേന്ദ്രിയത്തിന്റെ ചിത്രവും അയച്ചത് അനുമതിയില്ലാതെ; മുന്‍ ക്രിക്കറ്റ് ടാസ്മാനിയ ജീവനക്കാരിയുടെ വാദം കേട്ട് ഫെഡറല്‍ കോടതി

ഓസ്‌ട്രേലിയയുടെ ക്യാപ്റ്റന്‍ പദവിയില്‍ നിന്നും ടിം പെയിനെ പുറത്താക്കിയ ലൈംഗിക ആരോപണങ്ങളെ തുടര്‍ന്നുള്ള കേസില്‍ വാദങ്ങള്‍ കേട്ട് ഫെഡറല്‍ കോടതി. ടിം പെയിന് സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങള്‍ അയയ്ക്കാന്‍ അനുമതി നല്‍കിയിരുന്നില്ലെന്ന് വിചാരണയില്‍ വിശദമാക്കപ്പെട്ടു.


ക്രിക്കറ്റ് ടാസ്മാനിയയ്ക്ക് എതിരെ തൊഴിലിടത്തിലെ ലൈംഗിക ചൂഷണ പരാതി നല്‍കിയ റിനീ ഫെര്‍ഗൂസണ്‍ തനിക്ക് നിരന്തരമായി ചൂഷണങ്ങള്‍ നേരിടേണ്ടി വന്നതായി പരാതിപ്പെടുന്നു. 2017ല്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്യവെ നിരന്തരം ശല്യം നേരിട്ടതായും ഇവര്‍ വ്യക്തമാക്കി.

The woman at the centre of the sexting scandal that cost the career of Aussie captain Tim Paine (pictured announcing his resignation on November 19) claims she did not consent to receiving photos of his genitalia, a court has heard

മോശക്കാരിയാക്കുന്ന കമന്റുകളും, സന്ദേശങ്ങളും കേട്ട് ആത്മഹത്യാ ചിന്തയില്‍ വരെ എത്തിയെന്ന് ഫെര്‍ഗൂസണ്‍ കോടതി രേഖകളില്‍ വ്യക്തമാക്കി. മൂന്നോ, നാലോ ക്രിക്കറ്റ് ടാസ്മാനിയ ജീവനക്കാരില്‍ നിന്നും സന്ദേശങ്ങള്‍ ലഭിച്ചതായി ഇവര്‍ ആരോപിക്കുന്നു.

ലൈംഗിക പരാമര്‍ശങ്ങളെ കുറിച്ച് പരാതിപ്പെട്ടെങ്കിലും മറന്ന് കളയാനാണ് ഫെര്‍ഗൂസന് നിര്‍ദ്ദേശം ലഭിച്ചത്. വിഷയത്തില്‍ 100,000 ഡോളര്‍ നഷ്ടപരിഹാരവും, തനിക്ക് നേരിട്ട ബുദ്ധിമുട്ടിനും, മാനഹാനിക്കും ക്രിക്കറ്റ് ഓസ്‌ട്രേലിയ മാപ്പ് പറയണമെന്നുമാണ് ഇവരുടെ ആവശ്യം.
Other News in this category



4malayalees Recommends