സാമ്പത്തികമായും മിലിറ്ററി എക്യുപ്‌മെന്റും മരുന്നുകളും യുക്രെയ്‌ന് നല്‍കാന്‍ ഓസ്‌ട്രേലിയ ; ആയുധങ്ങള്‍ നല്‍കില്ല ; റഷ്യ രൂക്ഷ ആക്രമണം അഴിച്ചുവിടുമ്പോള്‍ പ്രതീക്ഷിച്ച പിന്തുണ കിട്ടാതെ യുക്രെയ്ന്‍

സാമ്പത്തികമായും മിലിറ്ററി എക്യുപ്‌മെന്റും  മരുന്നുകളും യുക്രെയ്‌ന് നല്‍കാന്‍ ഓസ്‌ട്രേലിയ ; ആയുധങ്ങള്‍ നല്‍കില്ല ; റഷ്യ രൂക്ഷ ആക്രമണം അഴിച്ചുവിടുമ്പോള്‍ പ്രതീക്ഷിച്ച പിന്തുണ കിട്ടാതെ യുക്രെയ്ന്‍
ഓസ്‌ട്രേലിയ മിലിറ്ററി എക്യുപ്‌മെന്റും സാമ്പത്തിക സഹായവും മരുന്നുകളും ഉള്‍പ്പെടെ യുക്രെയ്‌ന് നല്‍കും. എന്നാല്‍ ആയുധങ്ങള്‍ നല്‍കില്ലെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മൊറിസണ്‍. ഫെഡറല്‍ ഗവണ്‍മെന്റ് നാറ്റോയുമായി ചേര്‍ന്ന് എങ്ങനെ ഇവയെല്ലാം യുക്രെയ്‌നില്‍ വിതരണം ചെയ്യുമെന്ന് തീരുമാനിക്കും.ഇങ്ങനെയുള്ള സഹായമേ നല്‍കാനാകൂ. നാറ്റോയുമായി ചേര്‍ന്ന് കൂടുതല്‍ സഹായം എന്ത് ചെയ്യാനാകൂമെന്ന് ചിന്തിക്കും.

Scott Morrison: Ukrainians Applying For Australian Visas To Be Given  Priority Over Other Nationalities

നാറ്റോ ആവശ്യപ്പെടും പോലുള്ള മെഡിക്കല്‍, സാമ്പത്തിക സഹായങ്ങള്‍ നല്‍കും. റഷ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ഓസ്‌ട്രേലിയ വിലക്കേര്‍പ്പെടുത്തി.

അതിനിടെ റഷ്യയ്‌ക്കെതിരായ പോരാട്ടത്തില്‍ യുക്രെയ്ന്‍ ഒറ്റപ്പെട്ടുപോയതായി യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലെന്‍സ്‌കി പറഞ്ഞു. യുക്രെയ്‌നില്‍ റഷ്യന്‍ മുന്നേറ്റം തുടരുകയാണ്. ആദ്യ ദിവസം വിജയമാണെന്ന് റഷ്യന്‍ സൈനീകര്‍ അറിയിച്ചു.

അതിനിടെ റഷ്യയില്‍ യുദ്ധ വിരുദ്ധ പ്രകടനങ്ങള്‍ നടന്നു. റഷ്യന്‍ നഗരങ്ങളിലും മോസ്‌കോയിലും ജനം തെരുവിലിറങ്ങി. 1700 ഓളം പേര്‍ അറസ്റ്റിലായി.

Other News in this category



4malayalees Recommends