കോവിഡ് നിയന്ത്രണങ്ങള്‍ അപ്പാടെ ഉപേക്ഷിച്ച് സ്വാതന്ത്ര്യത്തിലേക്ക് മടങ്ങി ഇംഗ്ലണ്ട്; സെല്‍ഫ് ഐസൊലേഷന്‍ ഇനിയൊരു നിയമമല്ല; വൈറസിനൊപ്പം ജീവിക്കാനുള്ള പദ്ധതികള്‍ക്ക് തുടക്കമായി; ഇംഗ്ലണ്ടിന്റെ വഴി പിന്തുടരാതെ സ്‌കോട്ട്‌ലണ്ടും, വെയില്‍സും

കോവിഡ് നിയന്ത്രണങ്ങള്‍ അപ്പാടെ ഉപേക്ഷിച്ച് സ്വാതന്ത്ര്യത്തിലേക്ക് മടങ്ങി ഇംഗ്ലണ്ട്; സെല്‍ഫ് ഐസൊലേഷന്‍ ഇനിയൊരു നിയമമല്ല; വൈറസിനൊപ്പം ജീവിക്കാനുള്ള പദ്ധതികള്‍ക്ക് തുടക്കമായി; ഇംഗ്ലണ്ടിന്റെ വഴി പിന്തുടരാതെ സ്‌കോട്ട്‌ലണ്ടും, വെയില്‍സും

കോവിഡില്‍ നിന്നും സ്വാതന്ത്ര്യം നേടാനുള്ള നടപടികളിലേക്ക് നീങ്ങി ബ്രിട്ടന്‍. കോവിഡ് നിയന്ത്രണങ്ങളില്‍ നിന്നും മോചനം നേടാനുള്ള ആദ്യ പടിയായി സെല്‍ഫ് ഐസൊലേഷന്‍ നിയമങ്ങളാണ് ഇംഗ്ലണ്ടില്‍ ഇല്ലാതായത്. ഇതോടെ വൈറസ് പോസിറ്റീവാകുന്നവരും നിര്‍ബന്ധമായി ഐസൊലേറ്റ് ചെയ്യണമെന്ന നിബന്ധനയും, ഇത് അനുസരിക്കാത്തവര്‍ക്ക് പിഴ ശിക്ഷ നല്‍കുമെന്ന നിയമവുമാണ് റദ്ദായത്.


ബ്രിട്ടനിലെ ഒമിക്രോണ്‍ വ്യാപനത്തിന്റെ തോത് കുറയുന്നതിന്റെ സൂചനകള്‍ നല്‍കി ദൈനംദിന കേസുകളും, മരണങ്ങളും, ആശുപത്രി അഡ്മിഷനും താഴേക്ക് തന്നെ പോകുന്നുവെന്ന് ഡാറ്റയും വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറില്‍ 38,933 പുതിയ പോസിറ്റീവ് ടെസ്റ്റുകളാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ആഴ്ചയിലെ കണക്കുകളില്‍ നിന്നും കാല്‍ശതമാനത്തിന്റെ കുറവാണ് ഇതില്‍ വന്നിരിക്കുന്നത്.

രണ്ട് വര്‍ഷത്തോളമായി നിലനിന്ന നിയമങ്ങളില്‍ നിന്നും ഇംഗ്ലണ്ട് മോചിതമായത്. ഇന്‍ഫെക്ഷന്‍ ബാധിച്ചവര്‍ക്കുള്ള സെല്‍ഫ് ഐസൊലേഷന്‍ നിയമങ്ങള്‍ ഔദ്യോഗികമായി ഇല്ലാതായി. ലണ്ടനിലെ പൊതുഗതാഗത സംവിധാനങ്ങളില്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടും അനിവാര്യമല്ലാതായി മാറി. എന്‍എച്ച്എസ് ആശുപത്രികളില്‍ സന്ദര്‍ശനത്തിന് എത്തുമ്പോള്‍ നിലനിന്ന വിലക്കുകളും നീക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഏപ്രില്‍ 1 മുതലാണ് സൗജന്യ കോവിഡ് ടെസ്റ്റിംഗ് അവസാനിക്കുന്നത്. തുടര്‍ന്ന് രോഗസാധ്യത ഏറിയവര്‍ക്കായി ഇത് പരിമിതപ്പെടുത്തും. എന്നാല്‍ സ്‌കോട്ട്‌ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളില്‍ ഐസൊലേഷന്‍ നിയമങ്ങള്‍ മാറുന്നില്ല. ഇവിടെ പോസിറ്റീവ് ടെസ്റ്റ് ലഭിച്ചാല്‍ അഞ്ച് ദിവസം സമ്പൂര്‍ണ്ണമായി ഐസൊലേറ്റ് ചെയ്യണം. നിയമം ലംഘിച്ചാല്‍ പിഴ ബാധകമാണ്.

മാസ്‌കുകള്‍ ധരിക്കുന്നത് മറ്റ് നേഷനുകളില്‍ അടുത്ത മാസത്തോടെ ഒഴിവാക്കാന്‍ തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ സൗജന്യ ടെസ്റ്റിംഗ് ഏത് വിധത്തില്‍ മുന്നോട്ട് പോകുമെന്ന് പ്രഖ്യാപനം വന്നിട്ടില്ല.
Other News in this category



4malayalees Recommends