ഡെവണ്‍ ഉള്‍പ്പെടെ തെക്കന്‍ ഇംഗ്ലണ്ടില്‍ മഞ്ഞുവീഴ്ച , പെരുമഴയും ;ഗ്ലാഡിസ് കൊടുങ്കാറ്റിനിടെ ബ്രിട്ടന്റെ പല ഭാഗത്തും ഇടിയോടുകൂടിയ മഴയും മഞ്ഞുവീഴ്ചയും ; യാത്രയ്ക്കിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം

ഡെവണ്‍ ഉള്‍പ്പെടെ തെക്കന്‍ ഇംഗ്ലണ്ടില്‍ മഞ്ഞുവീഴ്ച , പെരുമഴയും ;ഗ്ലാഡിസ് കൊടുങ്കാറ്റിനിടെ ബ്രിട്ടന്റെ പല ഭാഗത്തും ഇടിയോടുകൂടിയ മഴയും മഞ്ഞുവീഴ്ചയും ; യാത്രയ്ക്കിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം
ബ്രിട്ടനില്‍ കാലാവസ്ഥ വ്യതിയാനം ജനജീവിതത്തെ മോശമായി ബാധിച്ചു കഴിഞ്ഞു.കൊടും തണുപ്പില്‍ വിറക്കുകയാണ് പല ഭാഗവും. ഗ്ലാഡിസ് കൊടുങ്കാറ്റ് പലയിടത്തും ആഞ്ഞടിക്കുന്നതിനിടെ ശക്തമായ മഴയും മഞ്ഞുവീഴ്ചയും കൂടിയെത്തുന്നതോടെ ഗതാഗത സംവിധാനങ്ങള്‍ പ്രതിസന്ധിയിലാകും. വാഹനവുമായി പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശമുണ്ട്. സ്‌കോട്‌ലന്‍ഡിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും ഉള്‍പ്പെടെ പലയിടങ്ങളിലും വൈകീട്ട് എട്ടുമണിവരെ യോല്ലോ അലേര്‍ട്ട് നല്‍കിയിരിക്കുകയാണ് മെറ്റ് ഓഫീസ്.

Ice and snow are set for Friday morning for parts of the country

മഞ്ഞുവീഴ്ചയും കാറ്റും ഇടിമിന്നലും പ്രതീക്ഷിക്കണമെന്നും പുറത്തിറങ്ങുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പില്‍ പറയുന്നു. സ്‌കൂളുകള്‍ പലതും സ്‌കോട്ടിഷ് കൗണ്‍സില്‍ അവധി പ്രഖ്യാപിച്ചു. ഹൈലാന്‍ഡ് കൗണ്‍സിലില്‍ 15 സ്‌കൂളുകള്‍ക്കാണ് അവധി. പെര്‍ത്തിലേയും കിന്റോസിലേയും 9 സ്‌കൂളുകളും അടച്ചു. എ 9, എ 90 റോഡുകള്‍ മഞ്ഞില്‍ പുതച്ചുകിടക്കുകയാണെന്നും മുന്നറിയിപ്പുണ്ട്.

നിരവധി വെള്ളപ്പൊക്ക മുന്നറിയിപ്പുകള്‍ കാലാവസ്ഥ എത്രമോശമെന്ന് വ്യക്തമാകുന്നതാണ്. സേവേണ്‍, ഔസ് നദി തീരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. വാഹനമോടിക്കുന്നവര്‍ക്ക് മഞ്ഞുവീഴ്ച ഏറെ ബുദ്ധിമുട്ടുണ്ടാക്കും. അപകടങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് മാത്രമല്ല പല പ്രധാന റോഡുകളിലും മഞ്ഞു പൊതിഞ്ഞ് കിടക്കുകയാണ്. റെയ്ല്‍ സംവിധാനങ്ങളേയും ഫെറി സംവിധാനങ്ങളേയും മോശം കാലാവസ്ഥ ബാധിച്ചു കഴിഞ്ഞു. ചുരുങ്ങിയ സര്‍വ്വീസുകള്‍ മാത്രമാണ് നടക്കുന്നത്.

ഉയര്‍ന്ന പ്രദേശങ്ങളില്‍ എട്ട് ഇഞ്ചുവരേയും താഴ്ന്ന പ്രദേശത്ത് രണ്ട് ഇഞ്ചുവരേയും മഞ്ഞുവീഴ്ചയുണ്ടാകും. 55 മൈല്‍ വേഗത്തില്‍ കാറ്റ് ആഞ്ഞുവീശുന്നതിനാല്‍ മഴയും മഞ്ഞുവീഴ്ചയും രൂക്ഷമാകും. സാഹചര്യം വളരെ മോശമാണെന്നും സെന്‍ട്രല്‍ സ്‌കോട്‌ലന്‍ഡ് ഉള്‍പ്പെടെ പ്രദേശങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പുണ്ട്.

Other News in this category



4malayalees Recommends