യുക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടില്‍ എത്തിക്കാന്‍ വലിയ ചെലവ് ; മണിക്കൂറിന് എട്ടു ലക്ഷം രൂപ വരെ ചെലവ്

യുക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടില്‍ എത്തിക്കാന്‍ വലിയ ചെലവ് ; മണിക്കൂറിന് എട്ടു ലക്ഷം രൂപ വരെ ചെലവ്
യുക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടില്‍ എത്തിക്കാന്‍ രണ്ട് ഭാഗത്തേക്കും പറക്കുന്ന ഒരു വിമാനത്തിന് ഒരു കോടിയില്‍ അധികം തുക ചെലവ് വരുന്നുണ്ടെന്ന് അധികൃതര്‍ സൂചിപ്പിക്കുന്നു. രക്ഷാദൗത്യത്തിന്റെ ഭാഗമായി പറക്കുന്ന എയര്‍ ഇന്ത്യ വിമാനങ്ങളുടെ ചെലവ് സംബന്ധിച്ച് പുറത്ത് വന്ന കണക്കുകളിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

മണിക്കൂറിന് ഏഴ് മുതല്‍ എട്ട് ലക്ഷം രൂപവരെ ചെലവാകുന്നു. എവിടെ നിന്ന് കൊണ്ടുവരുന്നു, എത്ര ദൂരമുണ്ട് എന്നതിന് അനുസരിച്ച് ചെലവുകള്‍ വര്‍ധിച്ചേക്കുമെന്നും എയര്‍ ഇന്ത്യ അധികൃതര്‍ പറയുന്നു. വിമാനത്തിലെ ജീവനക്കാര്‍ക്ക് വേണ്ടി വരുന്ന ചെലവ്, ഇന്ധന ചെലവ്, ലാന്‍ഡിംഗിനും പാര്‍ക്കിംഗിനുമുള്ള ചെലവ് എന്നിവയും ഇതില്‍ ഉള്‍പ്പെടും.

ഒരു വിമാനത്തില്‍ രണ്ട് സെറ്റ് ക്രൂ ഉണ്ടാകും. അങ്ങോട്ട് യാത്ര ചെയ്യുമ്പോള്‍ ഒരു സെറ്റ് ക്രൂ പ്രവര്‍ത്തിക്കും തിരികെയുള്ള യാത്രയില്‍ മറ്റൊരു സെറ്റ് ക്രൂ ജോലിയില്‍ ഏര്‍പ്പെടുകയുമാണ് ചെയ്യുന്നത്. ഇതുവരെ എത്തിയ വിമാനങ്ങള്‍ ഒരു ഭാഗത്തേയ്ക്ക് എടുത്ത സമയം ആറു മണിക്കൂറാണ്. അഞ്ച് ടണ്‍ ഇന്ധനമാണ് ഒരു മണിക്കൂര്‍ യാത്രയ്ക്ക് ആവശ്യമായി വരുന്നത്.

ഓപ്പറേഷന്‍ ഗംഗ എന്ന് പേരിട്ടിരിക്കുന്ന രക്ഷാദൗത്യത്തിന് ഡ്രീം ലൈനര്‍ എന്ന് അറിയപ്പെടുന്ന എയര്‍ ഇന്ത്യയുടെ ബോയിംഗ് 787 വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. 250 സീറ്റുകളാണ് ഇതിലുള്ളത്. ഇതുവരെ എത്തിയ വിമാനങ്ങളുടെ ശരാശരി ദൗത്യത്തിന് എടുത്ത സമയം ഒരു ഭാഗത്തേയ്ക്ക് ആറു മണിക്കൂറായിരുന്നു. 250 സീറ്റുകളാണ് ഡ്രീംലൈനര്‍ വിമാനത്തിലുള്ളത്. അഞ്ച് ടണ്‍ ഇന്ധനമാണ് ഒരു മണിക്കൂര്‍ പറക്കാന്‍ വേണ്ടി വരുന്നത്.

വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 16,000ത്തിലേറെ ഇന്ത്യക്കാര്‍ ഉക്രൈനില്‍ കുടുങ്ങി കിടക്കുന്നുണ്ട്. ഇവരെ നാട്ടില്‍ എത്തിക്കുന്നതിനായുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്

Other News in this category



4malayalees Recommends