പേയിങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലെ ഗൃഹനാഥന്‍ യുദ്ധത്തിന് പോയി ; യുക്രെയ്‌നില്‍ ഒറ്റയ്ക്കായ വീട്ടമ്മയേയും മൂന്നു മക്കളേയും ഉപേക്ഷിച്ച് നാട്ടിലേക്ക് വരില്ലെന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥി

പേയിങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലെ ഗൃഹനാഥന്‍ യുദ്ധത്തിന് പോയി ; യുക്രെയ്‌നില്‍ ഒറ്റയ്ക്കായ വീട്ടമ്മയേയും മൂന്നു മക്കളേയും ഉപേക്ഷിച്ച് നാട്ടിലേക്ക് വരില്ലെന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥി
റഷ്യന്‍ അധിനിവേശത്തിനിടെ യുക്രേയ്‌നില്‍ കുടുങ്ങിയ ആയിര കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ തിരിച്ച് നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഇതിനിടെ നാട്ടിലേക്ക് വരുന്നില്ലെന്ന് അറിയിച്ച് രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ് ഹരിയാനയില്‍ നിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി.

ഇത്രനാളും അഭയം നല്‍കിയ യുക്രയിന്‍ ജനതയുടെ പോരാട്ടത്തിന് പഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അവിടെ തുടരാന്‍ തീരുമാനിച്ചിരിക്കുകയാണ് 17കാരിയായ ഹരിയാന സ്വദേശിനി നേഹ. മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ നേഹ യുക്രെയ്‌നിലെ ഒരു കുടുംബത്തോടൊപ്പം പേയിംഗ് ഗസ്റ്റായി താമസിച്ചുവരികയാണ്. ഈ വീട്ടിലെ ഗൃഹനാഥന്‍ റഷ്യന്‍ സൈന്യത്തിനെതിരെ പോരാടാനായി യുക്രെയ്ന്‍ സൈന്യത്തില്‍ ചേരാനായി പോയിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തെ ഒറ്റയ്ക്കാക്കി രക്ഷപെടാന്‍ സാധിക്കില്ലെന്നും അദ്ദേഹത്തിന്റെ ഭാര്യയ്ക്കും മൂന്ന് മക്കള്‍ക്കും ഒപ്പം താനും ഉണ്ടാകണമെന്നും നേഹ പറയുന്നു. ഇന്ത്യയിലെ സൈനികന്റെ മകളാണ് നേഹ. രണ്ട് മൂന്ന് വര്‍ഷം മുന്‍പ് അദ്ദേഹം മരണപ്പെട്ടിരുന്നു.

റഷ്യ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ബങ്കറിലാണ് നേഹ നിലവില്‍ താമസിക്കുന്നത്. പുറത്ത് സ്‌ഫോടനത്തിന്റെ ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ടെന്നും ഭയമില്ലെന്നും നേഹ പറഞ്ഞു. നേഹയ്ക്ക് റൊമേനിയയിലേക്ക് പോകാന്‍ അവസരം ലഭിച്ചിരുന്നു. എന്നാല്‍ കുട്ടികള്‍ക്ക് വേണ്ടി നേഹ അവിടെ തന്നെ തുടുരുകയായിരുന്നു. ഇക്കാര്യം നേഹയുടെ സുഹൃത്ത് സവിതയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. സ്വന്തം ജീവനെക്കാള്‍ ആ മൂന്ന് കുട്ടികളുടേയും അമ്മയുടേയും ജീവനാണ് നേഹ മുന്‍കരുതല്‍ നല്‍കുന്നതെന്ന് സവിത കുറിച്ചു.

Other News in this category



4malayalees Recommends