കൊന്ന് കെട്ടി തൂക്കും'; പെരിയാറിനെ അവതരിപ്പിച്ച കുട്ടിക്ക് വധഭീഷണി, പ്രതി അറസ്റ്റിലായി

കൊന്ന് കെട്ടി തൂക്കും'; പെരിയാറിനെ അവതരിപ്പിച്ച കുട്ടിക്ക് വധഭീഷണി, പ്രതി അറസ്റ്റിലായി
തമിഴ്‌നാട്ടില്‍ സാമൂഹിക പരിഷ്‌കര്‍ത്താവ് പെരിയാറിന്റെ വേഷമിട്ട് ചാനല്‍ പരിപാടിയിലെ നാടകത്തില്‍ അഭിനയിച്ച കുട്ടിക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകന്‍ അറസ്റ്റിലായി. തൂത്തുകുടി കോവില്‍പട്ടി സ്വദേശിയായ വെങ്കട്ടേഷ് കുമാര്‍ ബാബുവിനെയാണ് അറസ്റ്റ് ചെയ്തത്.

വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍,ഭീഷണിപ്പെടുത്തല്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി ആക്ടിലെ സെക്ഷന്‍ 67 എന്നീ നിയമങ്ങള്‍ പിരകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കസ്റ്റഡിയില്‍ എടുത്ത പ്രതിയെ കോവില്‍പട്ടി സബ്ജയിലില്‍ റിമാന്‍ഡില്‍ വിട്ടു.

സീ തമിഴ് ചാനലിലെ ജൂനിയര്‍ സൂപ്പര്‍ സ്റ്റാര്‍ പരിപാടിയിലാണ് പെരിയാറിന്റെ വേഷത്തില്‍ കുട്ടിയെത്തിയത്. ഫെബ്രുവരി 19 നാണ് ഈ എപ്പിസോട് ചാനല്‍ സംപ്രക്ഷണം ചെയ്തത്. തുടര്‍ന്നാണ് സാമൂഹ്യ മാധ്യമത്തിലൂടെ ഭീഷണിയുമായി ഇയാള്‍ രംഗത്തെത്തിയത്. കുട്ടിയെ കൊന്ന് കവലയില്‍ കെട്ടിതൂക്കുമെന്നായിരുന്നു ബാബു ഫേസ്ബുക്കിലൂള്ള ഭീഷണി. ഭീഷണിയെ തുടര്‍ന്ന് ഡിഎംകെ തൂത്തുകുടി ജില്ലാ പ്രസിഡണ്ട് സുരേഷ് കണ്ണനാണ് പരാതി നല്‍കിയത്.

സ്ത്രീ സ്വാതന്ത്ര്യത്തെകുറിച്ചുള്ള പെരിയാറിന്റെ കാഴ്ച്ചപാടുകളും കുട്ടി വേദിയില്‍ പ്രസംഗിച്ചിരുന്നു. ഭര്‍ത്താവിന് അപ്പുറം സ്ത്രീകള്‍ക്ക് ഒരു ജീവിതം ഉണ്ടെന്നും അവര്‍ക്കും സ്വപ്നങ്ങളും ആഗ്രഹങ്ങളുമുണ്ട്. എന്നാല്‍ ജാതിയും മതവും സംസ്‌കാരവും അവരെ ബന്ധനസ്ഥരാക്കുന്നു. കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ മാത്രമുള്ള ഉപകരണമായി അവരെ കാണുന്നത് നിര്‍ത്തൂ എന്നുമായിരു്‌നനു കുട്ടിയുടെ പ്രസംഗം.

പരിപാടിയെ തുടര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കുട്ടിയെ ഓഫീസില്‍ വിളിച്ച് വരുത്തി നേരിട്ട് അഭിനന്ദിച്ചു.

Other News in this category



4malayalees Recommends