ഓസ്‌ട്രേലിയയില്‍ കോവിഡ് മൂലം 69 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു ; ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് ഉടന്‍ ; 15 ലക്ഷം പേര്‍ക്ക് നാലാം ഡോസ് സ്വീകരിക്കാം

ഓസ്‌ട്രേലിയയില്‍ കോവിഡ് മൂലം 69 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു ; ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് ഉടന്‍ ; 15 ലക്ഷം പേര്‍ക്ക് നാലാം ഡോസ് സ്വീകരിക്കാം
ഓസ്‌ട്രേലിയയില്‍ പുതിയതായി 69 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ന്യൂ സൗത്ത് വെയില്‍സില്‍ 30 മരണങ്ങളും, വിക്ടോറിയയിലും ക്വീന്‍സ്ലാന്റിലും 19 മരണങ്ങള്‍ വീതവുമാണ് സ്ഥിരീകരിച്ചിട്ടുള്ളത്.

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ട് മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് അധികൃതര്‍ വ്യാഴാഴ്ച സ്ഥിരീകരിച്ചു. കോവിഡ് കേസുകള്‍ ഉയരുന്നത് ആശങ്കയാകുകയാണ്.

Australia's covid case tally continues to rise, 40,000 new cases reported |  Business Standard News

ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും, ഡിസബിലിറ്റിയുള്ളവര്‍ക്കും തണുപ്പ് കാലത്ത് കോവിഡ് ബൂസ്റ്റര്‍ ഡോസ് ശുപാര്‍ശ ചെയ്യുന്നതായി ഓസ്‌ട്രേലിയന്‍ ടെക്‌നിക്കല്‍ അഡ്വൈസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷന്‍ (ATAGI) അറിയിച്ചു. മേയ് 30 മുതലാണ് നാലാം ഡോസ് ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നത്. 16നും 64നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് ഇത് നടപ്പിലാക്കുക. ഇതേ പ്രായ പരിധിയില്‍പ്പെടുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്തവര്‍ക്ക് നാലാം ഡോസ് നിര്‍ദ്ദേശിക്കുന്നില്ല എന്ന് ATAGI വ്യക്തമാക്കി.പുതിയ നിര്‍ദ്ദേശം പതിനഞ്ച് ലക്ഷം പേര്‍ക്ക് ബാധകമാകുമെന്നാണ് കണക്കുകള്‍.

അപകട സാധ്യത കൂടുതലുള്ള വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്കാണ് നാലാം ഡോസ് ലഭ്യമാകുക. 65 വയസും മുകളിലും പ്രായമുള്ളവര്‍, ഏജ്ഡ് കെയര്‍ കേന്ദ്രങ്ങളിലുള്ളവര്‍, ഡിസബിലിറ്റി കേന്ദ്രങ്ങളിലുള്ളവര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ കൂടാതെ ആദിമവര്‍ഗ സമൂഹത്തില്‍പ്പെട്ട 50 വയസിന് മേല്‍ പ്രായമുള്ളവര്‍ എന്നിവര്‍ക്കാണ് നാലാം ഡോസിന് അര്‍ഹതയുണ്ടാവുക.

ന്യൂ സൗത്ത് വെയില്‍സ് ആശുപത്രികളില്‍ നടപ്പിലാക്കുന്നതിന് സമാനമായി ക്വീന്‍സ്ലാന്റിലും കൊവിഡ് പരിശോധനക്കൊപ്പം ഫ്‌ലൂ പരിശോധനയും നടത്താന്‍ പദ്ധതി പ്രഖ്യാപിച്ചു. മറ്റ് സംസ്ഥാനങ്ങളിലും ഇത് നടപ്പിലാക്കുമെന്നാണ് റിപ്പോര്‍ട്ട്.

Other News in this category



4malayalees Recommends