രാജ്യത്തിന്റെ സമ്പത് വ്യവസ്ഥയില്‍ ശ്രദ്ധ നല്‍കും, ജന ജീവിതത്തെ ബാധിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും , രാജ്യ സുരക്ഷയുടെ കാര്യത്തിലും നിര്‍ണ്ണായക തീരുമാനമെടുക്കുമെന്ന് ആല്‍ബനീസ്

രാജ്യത്തിന്റെ സമ്പത് വ്യവസ്ഥയില്‍ ശ്രദ്ധ നല്‍കും, ജന ജീവിതത്തെ ബാധിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും , രാജ്യ സുരക്ഷയുടെ കാര്യത്തിലും നിര്‍ണ്ണായക തീരുമാനമെടുക്കുമെന്ന് ആല്‍ബനീസ്
അധികാരമേറ്റെടുത്ത ശേഷം ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നു പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ്. ഓസ്‌ട്രേലിയയില്‍ തിരിച്ചെത്തിയ അദ്ദേഹം ഇനി രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി അവസാനിപ്പിക്കാനായി നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കി. ജനങ്ങളെ ബാധിക്കുന്ന പലിശ നിരക്ക് ഉയരല്‍ ഉള്‍പ്പെടെ വിഷയങ്ങളില്‍ വിശദമായി പരിശോധിക്കും.ജനങ്ങള്‍ക്ക് വലിയ ബാധ്യതകള്‍ നല്‍കാതെ എന്നാല്‍ രാജ്യത്തിന്റെ സാമ്പത്തികം സംരക്ഷിക്കുന്ന നീക്കങ്ങളാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. രാജ്യസുരക്ഷയും പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു.

പലിശ നിരക്കിലെ വ്യത്യാസം സാധാരണ ജനങ്ങളെ ബാധിച്ചു കഴിഞ്ഞതായി ട്രഷറര്‍ ജിം കാല്‍മേഴ്‌സ് വ്യക്തമാക്കിയിരുന്നു.

അധികാരമേറിയ ഉടന്‍ ജപ്പാനിലേക്ക് ക്വാഡ് ഉച്ചകോടിയുടെ ഭാഗമാകാന്‍ പോയ ആല്‍ബനീസ് രാജ്യ തലവന്മാരുമായി കൂടിക്കാഴ്ച നടത്തി. ഇന്‍ഡോ പസഫിക് വിഷയങ്ങള്‍ ചര്‍ച്ചയായിരുന്നു.

സ്‌കോട്ട് മോറിസണിന് തിരിച്ചടിയായിരുന്നു ഈ തെരഞ്ഞെടുപ്പ്. ജനം അധികാരമാറ്റം ആഗ്രഹിക്കുന്നുവെന്നായിരുന്നു ആല്‍ബനീസ് അധികാരമേറിയ ശേഷം വ്യക്തമാക്കിയത്.

രാഷ്ട്രീയം ചര്‍ച്ച ചെയ്യാതെ വികസനത്തിനായി ഇനി എല്ലാവരും കൈകോര്‍ക്കാമെന്നാണ് ആല്‍ബനീസ് പറയുന്നത്.

Other News in this category



4malayalees Recommends