ഇംഗ്ലണ്ടില്‍ ജനിച്ച് ഓസ്‌ട്രേലിയയ്ക്കായി ക്രിക്കറ്റ് കളിച്ച ഓള്‍റൗണ്ടര്‍; ആന്‍ഡ്രൂ സിമണ്ട്‌സിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പബ്ലിക് മെമ്മോറിയല്‍ സര്‍വ്വീസ്; ടൗണ്‍സ്‌വില്ലെയിലെ റിവര്‍വേ സ്‌റ്റേഡിയത്തില്‍ ഒത്തുകൂടിയത് നൂറുകണക്കിന് ആരാധകര്‍

മുന്‍ ഓസ്‌ട്രേലിയ ഓള്‍-റൗണ്ടര്‍ ആന്‍ഡ്രൂ സിമണ്ട്‌സിന് ആദരാഞ്ജലികള്‍ നേര്‍ന്ന് ക്യൂന്‍സ്‌ലാന്‍ഡില്‍ പബ്ലിക് മെമ്മോറിയല്‍ സര്‍വ്വീസ്. 1998 മുതല്‍ 2009 വരെയുള്ള കാലഘട്ടത്തില്‍ 238 അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് ഇറങ്ങിയ സിമണ്ട്‌സ് ഈ മാസം ആദ്യമാണ് കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടത്.

ടൗണ്‍സ്‌വില്ലെയിലെ റിവര്‍വേ സ്റ്റേഡിയത്തിലാണ് അന്തിമയാത്ര നല്‍കാന്‍ നൂറുകണക്കിന് പേര്‍ ഒഴുകിയെത്തിയത്. കരിയര്‍ ഉടനീളം സിമണ്ട്‌സ് ധരിച്ച തൊപ്പികള്‍, ക്രിക്കറ്റ് ബാറ്റ്, ഫിഷിംഗ് റോഡ് എന്നിവ വേദിയില്‍ പ്രദര്‍ശിപ്പിച്ചു.

'അദ്ദേഹം ശുദ്ധ ഹൃദയനായിരുന്നു, വിശ്വസിക്കാന്‍ കഴിയുന്നതിലേറെ വിശ്വസ്തനും, തമാശക്കാരനുമായിരുന്ന', മുന്‍ സഹതാരം ആഡം ഗില്‍ക്രിസ്റ്റ് പറഞ്ഞു. നാളെ ഒരു ടെസ്റ്റ് മത്സരത്തിനോ, ടി20യ്‌ക്കോ ഒരു ടീമിനെ തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ എല്ലാ ദിവസവും എന്റെ ടീമില്‍ സിമണ്ട്‌സ് ഉണ്ടാകുമെന്നാണ് റിക്കി പോണ്ടിംഗ് പ്രതികരിച്ചത്.

ബര്‍മിംഗ്ഹാമില്‍ ജനിച്ച് ഓസ്‌ട്രേലിയയില്‍ വളര്‍ച്ച സിമണ്ട്‌സിന് ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച് ക്രിക്കറ്റില്‍ ഇറങ്ങാന്‍ ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ ഈ പ്രലോഭനം ഉപേക്ഷിച്ച് സിമണ്ട്‌സ് കൗമാരകാലത്ത് ക്യൂന്‍സ്‌ലാന്‍ഡിനായി 17 സീസണ്‍ കളിച്ചു.
Other News in this category

4malayalees Recommends