വൈദ്യുതി ഉപയോഗം കുറക്കാന്‍ സ്മാര്‍ട്ട് മീറ്ററുകള്‍ ഉപയോഗിക്കുന്ന കുടുംബങ്ങള്‍ക്ക് ദിവസേന പത്തു പൗണ്ട് നല്‍കുമെന്ന് പ്രധാന മന്ത്രി ലിസ് ട്രസ് ; പുതിയ പ്രഖ്യാപനവും വിവാദത്തില്‍ ; മൂന്നു മണിക്കൂര്‍ പവര്‍കട്ട് അത്ര സുഖകരമാകില്ല

വൈദ്യുതി ഉപയോഗം കുറക്കാന്‍ സ്മാര്‍ട്ട് മീറ്ററുകള്‍ ഉപയോഗിക്കുന്ന കുടുംബങ്ങള്‍ക്ക് ദിവസേന പത്തു പൗണ്ട് നല്‍കുമെന്ന് പ്രധാന മന്ത്രി ലിസ് ട്രസ് ; പുതിയ പ്രഖ്യാപനവും വിവാദത്തില്‍ ; മൂന്നു മണിക്കൂര്‍ പവര്‍കട്ട് അത്ര സുഖകരമാകില്ല
ശൈത്യകാലം എത്തുന്നതോടെ വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. വൈദ്യുതി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ' പീക്ക് ' സമയങ്ങളില്‍ ഇവ ഉപയോഗിക്കാതിരിക്കാന്‍ പ്രതിദിനം പത്തു പൗണ്ടുവീതം നല്‍കാമെന്നാണ് പ്രധാനമന്ത്രി ലിസ് ട്രസിന്റെ വാഗ്ദാനം. പദ്ധതി സ്മാര്‍ട്ട് മീറ്ററുകള്‍ ഉള്ളവര്‍ക്കാണ് ലഭിക്കുക. ഗ്യാസ് ക്ഷാമം നേരിടുന്നതോടെ മണിക്കൂറുകള്‍ നീണ്ട പവര്‍കട്ടിലേക്ക് രാജ്യം നീങ്ങും. വൈകീട്ട് നാലു മണി മുതല്‍ ഏഴുവരെയുള്ള പീക്ക് സമയം പവര്‍കട്ട് നടപ്പാക്കാനാണ് ആലോചന.

ഊര്‍ജ്ജ പ്രതിസന്ധിയില്‍ അത്ര ആശങ്കപ്പെടേണ്ടെന്നും ശൈത്യകാലം പ്രതിസന്ധിയില്ലാതെ കടന്നുപോകുമെന്നുമായിരുന്നു സര്‍ക്കാരിന്റെ ആദ്യ വിലയിരുത്തല്‍. എന്നാല്‍ പവര്‍കട്ട് വേണ്ടിവരില്ലെന്ന് തറപ്പിച്ചുപറയാന്‍ ഇപ്പോള്‍ ലിസ് ട്രസ്സിനാകുന്നില്ല.

പ്രതിസന്ധിയില്‍ പവര്‍പ്ലാന്റുകള്‍ അടച്ചുപൂട്ടലിലേക്ക് നീങ്ങുകയാണ്. ക്ഷാമം പല ഭാഗത്തും രൂക്ഷമായി ബാധിച്ചിരിക്കേയാണ് കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്.


രാജ്യത്തെ പകുതിമാത്രമുള്ള വീടുകളിലും ചെറുകിട ബിസിനസുകളിലും മാത്രമാണ് സ്മാര്‍ട്ട്മീറ്ററുകളുള്ളത്. നാലു മുതല്‍ ഏഴു മണിവരെയുള്ള പവര്‍ കട്ട് വിഷയം ഉപഭോക്താക്കളെ മുന്‍കൂട്ടി അറിയിക്കും.

പവര്കട്ട് നടപ്പാക്കണമെങ്കില്‍ സര്‍ക്കാരിന് പുറമേ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ അംഗീകാരവും വേണം.

ഏതായാലും ജീവന്‍ നിലനിര്‍ത്തുന്ന ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്‍പ്പെടെ വൈദ്യുതി അടിയന്തരമായി ആവശ്യമുള്ളവരുണ്ട്. ഇത്തരം കാര്യങ്ങളെ പവര്‍കട്ട് പ്രതിസന്ധിയിലാക്കുമെന്ന് ഹെല്‍ത്ത് ഗ്രൂപ്പുകള്‍ പറയുന്നു. ഡയാലിസിസ് മെഷീനുകളും ജീവന്‍ രക്ഷാ ഉപകരണങ്ങളും പ്രവര്‍ത്തിപ്പിക്കുന്നതിന് വൈദ്യുതി അത്യാവശ്യമാണ്. പവര്‍കട്ട് ഉണ്ടായാല്‍ ജനജീവിതത്തെ ഇതു കാര്യമായി ബാധിക്കുമെന്നുറപ്പാണ്.

Other News in this category



4malayalees Recommends