ബ്രിട്ടനിലെത്തുന്ന അണ്‍സ്‌കില്‍ഡ് വിദേശ ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ ഹോം സെക്രട്ടറി; ഇമിഗ്രേഷന്‍ നിയമങ്ങളില്‍ ഇളവ് നല്‍കുമെന്ന് ക്യാബിനറ്റിലെ എതിരാളികള്‍; ലിസ് ട്രസിന് പുതിയ തലവേദനയുമായി ബ്രക്‌സിറ്റ് വിസാ സ്വാതന്ത്ര്യങ്ങള്‍

ബ്രിട്ടനിലെത്തുന്ന അണ്‍സ്‌കില്‍ഡ് വിദേശ ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ ഹോം സെക്രട്ടറി; ഇമിഗ്രേഷന്‍ നിയമങ്ങളില്‍ ഇളവ് നല്‍കുമെന്ന് ക്യാബിനറ്റിലെ എതിരാളികള്‍; ലിസ് ട്രസിന് പുതിയ തലവേദനയുമായി ബ്രക്‌സിറ്റ് വിസാ സ്വാതന്ത്ര്യങ്ങള്‍

ഇമിഗ്രേഷന്‍ വെട്ടിക്കുറയ്ക്കാന്‍ നടപടികളുമായി മുന്നോട്ട് പോകുമെന്ന ഹോം സെക്രട്ടറി സുവെല്ലാ ബ്രാവര്‍മാന്റെ പ്രഖ്യാപനം ലിസ് ട്രസ് ക്യാബിനറ്റില്‍ പുതിയ വെടിപൊട്ടിച്ചു. സ്വന്തം ക്യാബിനറ്റില്‍ നിന്ന് തന്നെ ഇതിനെതിരെ ട്രസിന് പ്രതിരോധം നേരിടേണ്ട അവസ്ഥയാണ്.


യൂറോപ്യന്‍ യൂണിയനില്‍ നിന്നും പിന്‍വാങ്ങിയതിലൂടെ കൈവന്ന അധികാരങ്ങള്‍ ഉപയോഗിച്ച് അണ്‍സ്‌കില്‍ഡ് വിദേശ ജോലിക്കാരുടെ വരവ് വെട്ടിക്കുറയ്ക്കനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഹോം സെക്രട്ടറി വ്യക്തമാക്കി. എന്നാല്‍ ഈ ഇമിഗ്രേഷന്‍ വിരുദ്ധ നിലപാടിന് എതിരെയാണ് മറ്റ് ക്യാബിനറ്റ് അംഗങ്ങള്‍ നിലയുറപ്പിച്ചിരിക്കുന്നത്.

1.2 മില്ല്യണ്‍ വേക്കന്‍സികള്‍ ഉള്ളപ്പോള്‍ ഇമിഗ്രേഷന്‍ നിയമങ്ങളില്‍ ഇളവ് വരുമെന്ന പ്രതീക്ഷയിലാണ് മറ്റ് മന്ത്രിമാര്‍. സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനമേകുകയെന്ന ലക്ഷ്യത്തോടെ പ്രതിവര്‍ഷം 20,000 അണ്‍സ്‌കില്‍ഡ് വിദേശ ജോലിക്കാരെ എത്തിക്കാനാണ് പ്രധാനമന്ത്രിയുടെ സ്വന്തം പദ്ധതി.

നിലവിലെ 239,000 കുടിയേറ്റക്കാരില്‍ നിന്നും ആയിരക്കണക്കിന് എണ്ണം കുറയ്ക്കുകയാണ് തന്റെ ഉദ്ദേശമെന്ന് ബ്രാവര്‍മാന്‍ വ്യക്തമാക്കി. 'നമുക്ക് പുതിയ വിസാ റൂട്ടുകളുണ്ട്. ആര് രാജ്യത്തേക്ക് വരണമെന്ന് തീരുമാനിക്കാന്‍ അധികാരവുമുണ്ട്. ഈ അധികാരം ഉപയോഗിക്കുകയാണ് വേണ്ടത്', ഹോം സെക്രട്ടറി എക്‌സ്പ്രസിനോട് പറഞ്ഞു.

നിലവിലെ ലേബര്‍ ക്ഷാമം പരിഹരിക്കാന്‍ ജോലിയെടുക്കാതെ ഇരിക്കുന്നവരെ ജോലി ചെയ്യിപ്പിച്ചാല്‍ മതിയെന്നാണ് ബ്രാവര്‍മാന്റെ നിലപാട്. 40,000 വിദേശ ജോലിക്കാരെ സീസണല്‍ വര്‍ക്കര്‍ വിസാ സ്‌കീം പ്രകാരം എത്തിക്കുന്ന ബ്രിട്ടീഷ് കര്‍ഷകര്‍ ആഭ്യന്തര ജോലിക്കാരെ ആശ്രയിക്കണമെന്നാണ് ഹോം സെക്രട്ടറിയുടെ നിര്‍ദ്ദേശം.
Other News in this category



4malayalees Recommends