ബ്രിട്ടനിലേക്ക് 'മഞ്ഞ്' വരുന്നു; ഒരാഴ്ച കനത്ത മഴ പെയ്യുമ്പോള്‍ വെള്ളപ്പൊക്ക സാധ്യതയെന്ന് മുന്നറിയിപ്പ്; സ്‌കോട്ട്‌ലണ്ടിലെ മലനിരകളില്‍ മഞ്ഞുവീഴ്ച തുടങ്ങും; ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി താപനില പൂജ്യത്തിലേക്ക്

ബ്രിട്ടനിലേക്ക് 'മഞ്ഞ്' വരുന്നു; ഒരാഴ്ച കനത്ത മഴ പെയ്യുമ്പോള്‍ വെള്ളപ്പൊക്ക സാധ്യതയെന്ന് മുന്നറിയിപ്പ്; സ്‌കോട്ട്‌ലണ്ടിലെ മലനിരകളില്‍ മഞ്ഞുവീഴ്ച തുടങ്ങും; ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി താപനില പൂജ്യത്തിലേക്ക്

ബ്രിട്ടന്‍ കനത്ത മഴയും, കാറ്റും, മാറിമറിയുന്ന കാലാവസ്ഥ നേരിടുന്നതിനിടെ മഞ്ഞ് തേടിയെത്തുമെന്ന് മുന്നറിയിപ്പ്. ഇതോടെ ചില ഭാഗങ്ങളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പുകളും പുറപ്പെടുവിച്ചു. തണുപ്പേറിയ വിന്ററാണ് ഇക്കുറി നേരിടേണ്ടി വരികയെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പ്രവചിക്കുന്നു.


സ്‌കോട്ട്‌ലണ്ടില്‍ മലനിരകളിലാണ് ആദ്യമായി മഞ്ഞുവീണ് തുടങ്ങുകയെന്ന് മെറ്റ് ഓഫീസ് റിപ്പോര്‍ട്ട് ചെയ്തു. ഇവിടെയാണ് തണുപ്പേറിയ താപനില ആദ്യമെത്തുക. അടുത്ത ആഴ്ചയില്‍ മഞ്ഞ് പ്രധാനമായും ഉയര്‍ന്ന പ്രദേശങ്ങളിലാണ് കേന്ദ്രീകരിക്കുകയെന്ന് മീറ്റിയോറോളജിസ്റ്റുകള്‍ വ്യക്തമാക്കി.

താപനില മാറിമറിയുന്നതിനാല്‍ മഞ്ഞ് പെട്ടെന്ന് തന്നെ അലിയുകയും ചെയ്യും. അതേസമയം ശനി, ഞായര്‍ ദിവസങ്ങളില്‍ രാജ്യത്ത് കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ഞായറാഴ്ച മാത്രമാണ് ചില ഭാഗങ്ങളില്‍ നേരിയ ശമനം അനുഭവപ്പെടുക.

വരുന്ന ആഴ്ചയിലേക്ക് മഴ കനക്കുന്നതോടെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കം രൂപപ്പെടാന്‍ ഇടയാക്കും. ഗ്ലാസ്‌ഗോയില്‍ വെള്ളിയാഴ്ച തന്നെ വെള്ളക്കെട്ടുകളില്‍ കാറുകള്‍ കുടുങ്ങിയ കാഴ്ച പുറത്തുവന്നിരുന്നു.

അടുത്ത ആഴ്ച മഞ്ഞുവീഴുന്നത് ഉയര്‍ന്ന പ്രദേശങ്ങളിലായതിനാല്‍ ഇവിടെയാണ് താപനില പൂജ്യത്തിന് താഴേക്ക് എത്തുക. ശനിയാഴ്ച ഉച്ചതിരിഞ്ഞ് തണുപ്പ് വീശിയടിക്കുകയും, ഞായറാഴ്ച വരെ ഇത് നീണ്ടുനില്‍ക്കുകയും ചെയ്യും. അടുത്ത ആഴ്ച ചൊവ്വ, ബുധന്‍ ദിവസങ്ങളിലാകും താപനില പൂജ്യത്തിന് താഴേക്ക് പതിക്കുക.

കംബ്രിയ, ഡെര്‍ബിഷയര്‍ എന്നിവിടങ്ങളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ഇക്കുറി അറ്റ്‌ലാന്റിക് സമുദ്രത്തില്‍ നിന്നുമുള്ള കാറ്റാകും യുകെയിലേക്ക് ഒഴുകിയെത്തുകയെന്നാണ് പ്രതീക്ഷ. അതുകൊണ്ട് തന്നെ മഞ്ഞിനും, ഐസിനും സാധ്യത കൂടുതലാണെന്നാണ് പ്രവചനം.
Other News in this category



4malayalees Recommends