ആന്‍ഡ്രൂ രാജകുമാരനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് രാജ്ഞിയുടെ പണം അടിച്ചുമാറ്റാന്‍ ജെഫ്രി എപ്സ്റ്റീന്‍ പദ്ധതിയിട്ടു? ധനികരായ പുരുഷന്‍മാരുമായി ചങ്ങാത്തം കൂടി വിവാദം ഒഴിവാക്കാന്‍ പണം ആവശ്യപ്പെടുന്നത് പീഡകന്റെ സ്ഥിരം തൊഴില്‍; വെളിപ്പെടുത്തലുമായി ഉപദേശകന്‍

ആന്‍ഡ്രൂ രാജകുമാരനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് രാജ്ഞിയുടെ പണം അടിച്ചുമാറ്റാന്‍ ജെഫ്രി എപ്സ്റ്റീന്‍ പദ്ധതിയിട്ടു? ധനികരായ പുരുഷന്‍മാരുമായി ചങ്ങാത്തം കൂടി വിവാദം ഒഴിവാക്കാന്‍ പണം ആവശ്യപ്പെടുന്നത് പീഡകന്റെ സ്ഥിരം തൊഴില്‍; വെളിപ്പെടുത്തലുമായി ഉപദേശകന്‍

ആന്‍ഡ്രൂ രാജകുമാരനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് രാജ്ഞിയില്‍ നിന്നും പണം പിടുങ്ങുകയായിരുന്നു ജെഫ്രി എപ്സ്റ്റീന്റെ പരമോന്നത ലക്ഷ്യമെന്ന് സാമ്പത്തിക ഉപദേശകന്‍ ജോണ്‍ ബ്രയാന്‍. 30 വര്‍ഷക്കാലത്തിനിടെ നൂറുകണക്കിന് ചെറിയ പെണ്‍കുട്ടികളെ ലൈംഗിക മനുഷ്യക്കടത്തിന് വിധേയമാക്കിയ എപ്സ്റ്റീന്‍ ഇതിനൊപ്പം ലോകത്തിലെ ശക്തരും, ധനികരുമായ പുരുഷന്‍മാരുമായി ചങ്ങാത്തം കൂടുകയും ചെയ്തിരുന്നു.


എന്നാല്‍ ഇതിന് പിന്നിലെ ഉദ്ദേശം സൗഹൃദം മാത്രമായിരുന്നില്ലെന്നാണ് ബ്രയാന്‍ കരുതുന്നത്. ഈ പെണ്‍കുട്ടികളെ ഉപയോഗപ്പെടുത്തുകയും, പിന്നീട് ഇക്കാര്യം പുറത്തുവരാതിരിക്കാന്‍ ഇത്തരം ആളുകളില്‍ നിന്നും പണം ആവശ്യപ്പെടുകയുമായിരുന്നു കുട്ടിപ്പീഡകനായ എപ്സ്റ്റിന്റെ പണിയെന്ന് ഉപദേശകന്‍ വ്യക്തമാക്കുന്നു. 'ഇതെല്ലാം തട്ടിപ്പ് പരിപാടികളായിരുന്നു', ബ്രയാന്‍ പറയുന്നു.

ലോകത്തിലെ സാമ്പത്തിക രംഗത്തെ ശക്തമായ സാന്നിധ്യം കൂടിയായ ബ്രയാന് എപ്സ്റ്റീന്റെ വലയില്‍ പെട്ട പലരെയും നേരില്‍ പരിചയമുണ്ട്. 'എപ്സ്റ്റീന്‍ എങ്ങിനെയാണ് പണമുണ്ടാക്കുന്നതെന്ന് ആളുകള്‍ ചോദിക്കും. ഇയാള്‍ ടാക്‌സ് മാജിക്കുകാരനാണെന്നാണ് ധരിപ്പിക്കുന്നത്. പക്ഷെ എല്ലാം വെറും തട്ടിപ്പായിരുന്നു', ബ്രയാന്‍ വ്യക്തമാക്കുന്നു.

'അയാള്‍ ധനികരായ പുരുഷന്‍മാരെ ബ്ലാക്ക്‌മെയില്‍ ചെയ്യും. പിന്നീട് വിവാദം ഒഴിവാക്കാന്‍ പണം പിടുങ്ങും. ഇതുവഴി നൂറുകണക്കിന് മില്ല്യണ്‍ ഡോളറാണ് ഇയാള്‍ നേടിയത്. ആന്‍ഡ്രൂവിനെ ഈ വിധം വലയില്‍ കുടുക്കാനാണ് എപ്സ്റ്റീന്‍ ശ്രമിച്ചത്. എന്നാലും പ്രധാന ലക്ഷ്യം രാജ്ഞിയായിരുന്നുവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്', ജോണ്‍ ബ്രയാന്‍ പറഞ്ഞു.

ആന്‍ഡ്രൂ നിരപരാധിയാണെന്നാണ് താന്‍ കരുതുന്നതെന്നും ബ്രയാന്‍ അവകാശപ്പെട്ടു. എപ്സ്റ്റീന്റെ പരിപാടികളില്‍ സജീവമായിരുന്നെങ്കില്‍ ഇതുപയോഗിച്ച് രാജ്ഞിയില്‍ നിന്നും മില്ല്യണുകള്‍ കൈക്കലാക്കുമായിരുന്നു. ആന്‍ഡ്രൂവിന്റെ കൈയിലല്ല, പണം മുഴുവന്‍ രാജ്ഞിയുടേതാണ്. എപ്സ്റ്റീന്‍ ലക്ഷ്യമിട്ടത് ഇതാണെങ്കിലും ആന്‍ഡ്രൂ ഇതിനുള്ള ആയുധം നല്‍കിയില്ലെന്നാണ് കരുതുന്നത്, ബ്രയാന്‍ കൂട്ടിച്ചേര്‍ത്തു.
Other News in this category



4malayalees Recommends