ഹൗസ് ഓഫ് ലോര്‍ഡ്‌സിനെ നിരോധിക്കും, പകരം തെരഞ്ഞെടുക്കുന്ന പുതിയ ചേംബറിനെ നിയോഗിക്കും; രാഷ്ട്രീയത്തില്‍ വിശ്വാസം പുനഃസ്ഥാപിക്കാന്‍ പുതിയ പ്രഖ്യാപനവുമായി ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മര്‍; 'കാശുള്ളവന് കസേര' പരിപാടി അവസാനിപ്പിക്കും

ഹൗസ് ഓഫ് ലോര്‍ഡ്‌സിനെ നിരോധിക്കും, പകരം തെരഞ്ഞെടുക്കുന്ന പുതിയ ചേംബറിനെ നിയോഗിക്കും; രാഷ്ട്രീയത്തില്‍ വിശ്വാസം പുനഃസ്ഥാപിക്കാന്‍ പുതിയ പ്രഖ്യാപനവുമായി ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മര്‍; 'കാശുള്ളവന് കസേര' പരിപാടി അവസാനിപ്പിക്കും

കാശുള്ളവര്‍ക്കും, സംഭാവന നല്‍കുന്നവര്‍ക്ക് ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ സമ്മാനമായി കസേര നല്‍കുന്ന പരിപാടി അവസാനിപ്പിച്ച് രാഷ്ട്രീയത്തില്‍ വിശ്വാസ്യത പുനഃസ്ഥാപിക്കാന്‍ പദ്ധതിയുമായി ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മര്‍. ഹൗസ് ഓഫ് ലോര്‍ഡ്‌സിനെ നിരോധിച്ച് കൊണ്ട് ഈ പദ്ധതി നടപ്പാക്കുമെന്നാണ് ലേബര്‍ നേതാവിന്റെ പ്രഖ്യാപനം. പകരം തെരഞ്ഞെടുക്കപ്പെടുന്ന ചേംബറിനെ നിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ചേംബറിന്റെ രീതികള്‍ അപ്പാടെ പരിഷ്‌കരിക്കുമെന്നും ലേബര്‍ നേതാവ് ലേബര്‍ ലോര്‍ഡ്‌സിനോട് വ്യക്തമാക്കി. കോമണ്‍സ് നിര്‍മ്മിക്കുന്ന നിയമങ്ങള്‍ ചോദ്യം ചെയ്യാനും, ഭേദഗതി വരുത്താനുമുള്ള ഉദ്ദേശം നിലനിര്‍ത്തും. ലേബര്‍ ഗവണ്‍മെന്റ് അധികാരത്തിലെത്തിയാല്‍ ആദ്യ വര്‍ഷം തന്നെ രാഷ്ട്രീയക്കാരെ പിയേഴ്‌സായി നിയോഗിക്കുന്നത് നിര്‍ത്തുമെന്ന് സ്റ്റാര്‍മര്‍ തീരുമാനിച്ചെന്നാണ് ഒബ്‌സേര്‍വര്‍ റിപ്പോര്‍ട്ട്.

കോമണ്‍സിനേക്കാള്‍ ഏറെ വലുതാണെങ്കിലും ഇതിലെ അംഗങ്ങളെ എംപിമാര്‍ക്ക് വേണ്ടി രാജാവ് നിയോഗിക്കുന്നതാണ്. പുതിയ ചേംബര്‍ ഏത് രൂപത്തിലായിരിക്കണമെന്ന് കണ്ടെത്താന്‍ ഒരു കണ്‍സള്‍ട്ടേഷന്‍ നടത്താനും സ്റ്റാര്‍മര്‍ ലക്ഷ്യമിടുന്നു. ഈ നയങ്ങള്‍ ലേബര്‍ പ്രകടനപത്രികയിലും ഇടംപിടിക്കും.

രാഷ്ട്രീയ സിസ്റ്റത്തിലും, വ്യക്തികളിലും പൊതുജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കാനുള്ള പദ്ധതികളുടെ ഭാഗമാണ് ഈ നീക്കങ്ങള്‍. ഗവണ്‍മെന്റ് പീറേജ് നല്‍കുന്ന രീതിയെ സ്റ്റാര്‍മര്‍ മുന്‍പും വിമര്‍ശിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച പാര്‍ട്ടി പിയേഴ്‌സിനെ കണ്ട നേതാവ് പരിഷ്‌കാരത്തിനുള്ള നയങ്ങള്‍ അവതരിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്.
Other News in this category



4malayalees Recommends