ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെയുണ്ടായ ആക്രമണത്തിനും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി ഒരാളെ അറസ്റ്റ് ചെയ്തു
യുകെയിലെ ഹൗണ്‍സ്ലോയില്‍ താമസിക്കുന്ന ഉന്ദര്‍ പാന്‍സിംഗ് ഗാബയാണ് അറസ്റ്റിലായ്. ഇയാളെ ഡല്‍ഹിയില്‍ നിന്നാണ് എന്‍ഐഎ പിടികൂടിയത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 19നും 22 നുമിടയില്‍ ലണ്ടനില്‍ വച്ചു നടന്ന സംഭവത്തിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നതായി കണ്ടെത്തിയിരുന്നു .ഇന്ത്യന്‍ ഹൈക്കമീഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ഹീനമായ ആക്രമണം നടത്താന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നു
ഖാലിസ്ഥാന്‍ അനുകൂല വിഘടനവാദിയായ അമൃത്പാല്‍ സിംഗിനെതിെ പഞ്ചാബ് പൊലീസ് നടപടി സ്വീകരിച്ചതിനെ തുടര്‍ന്നാണ് ഖാലിസ്ഥാന്‍ അനുകൂലികള്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെ ആക്രമണം അഴിച്ചുവിട്ടത്
500 പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. ഇന്ത്യയുടെ ദേശീയ പതാകയോട് അനാദരവ്, ക്രിമിനല്‍ അതിക്രമം, പൊതു സ്വത്ത് നശിപ്പിക്കല്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയിരുന്നു ഗുര്‍ചരണ്‍ സിംഗ് എന്നയാളാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്.