ഇന്ത്യക്കാര്‍ വിദേശ പഠനം നടത്താന്‍ ആഗ്രഹിക്കുന്ന 'പ്രിയപ്പെട്ട രാജ്യം' ഏതാണ്? അത് യുകെയും, കാനഡയുമല്ല; 69% ഇന്ത്യക്കാരും വിദേശ പഠനത്തില്‍ ലക്ഷ്യമിടുന്നത് യുഎസിലേക്ക് പറക്കാന്‍

ഇന്ത്യക്കാര്‍ വിദേശ പഠനം നടത്താന്‍ ആഗ്രഹിക്കുന്ന 'പ്രിയപ്പെട്ട രാജ്യം' ഏതാണ്? അത് യുകെയും, കാനഡയുമല്ല; 69% ഇന്ത്യക്കാരും വിദേശ പഠനത്തില്‍ ലക്ഷ്യമിടുന്നത് യുഎസിലേക്ക് പറക്കാന്‍
താങ്ങാന്‍ കഴിയാത്ത ഫീസ്, സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ എന്നിവയ്ക്കിടയിലും വിദേശ പഠനത്തിന് പദ്ധതിയുള്ള 69 ശതമാനം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ലക്ഷ്യകേന്ദ്രമായി കാണുന്നത് യുഎസ്. ഓക്‌സ്‌ഫോര്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് ഗ്ലോബല്‍ മൊബിലിറ്റി ഇന്‍ഡെക്‌സാണ് ഇക്കാര്യം വ്യക്തമാക്കിയത്.

54 ശതമാനവുമായി യുകെ രണ്ടാം റാങ്കിലും, 43 ശതമാനവുമായി കാനഡ, 27 ശതമാനമായി ഓസ്‌ട്രേലിയ എന്നിവര്‍ പിന്നിലുണ്ട്.

സര്‍വ്വെയില്‍ പങ്കെടുത്ത 69 ശതമാനം പേരാണ് അമേരിക്കയെ തങ്ങളുടെ പ്രിയപ്പെട്ട പഠന കേന്ദ്രമായി കണക്കാക്കുന്നത്. ഉന്നത വിദ്യാഭ്യാസത്തിനായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഒരു രാജ്യത്തെ തെരഞ്ഞെടുക്കുന്നതിന് പിന്നിലെ പ്രധാന കാരണം വിദ്യാഭ്യാസത്തിന്റെ നിലവാരവും, യൂണിവേഴ്‌സിറ്റികളുടെ അന്തസ്സും പരിഗണിച്ചാണെന്നും സര്‍വ്വെ പറയുന്നു.

വിദേശത്ത് പോയി പഠിക്കാന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ പ്രധാനമായി പ്രേരിപ്പിക്കുന്നത് മാതാപിതാക്കളാണെന്നും പഠനത്തില്‍ സ്ഥിരീകരിക്കുന്നു. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടാക്കി മാറ്റി ഇമിഗ്രേഷന്‍ നിയമങ്ങള്‍ കര്‍ശനമാക്കുകയാണ് യുകെയും, കാനഡയും. ഇതിന്റെ പ്രതിഫലനവും ഈ കണക്കുകള്‍ നല്‍കുന്നു.

Other News in this category



4malayalees Recommends