56 വര്‍ഷത്തെ കാത്തിരിപ്പിന് അന്ത്യം കുറിയ്ക്കും; പ്രഖ്യാപനവുമായി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയിന്‍; സ്വവര്‍ഗ്ഗപ്രേമികളെ പിന്തുണയ്ക്കുന്ന ആംബാന്‍ഡ് മഞ്ഞക്കാര്‍ഡിന് ഇടയാക്കുമെന്ന് ആശങ്ക; ഫിഫ വിലക്ക് കാര്യമാക്കില്ലെന്ന് ക്യാപ്റ്റന്‍

56 വര്‍ഷത്തെ കാത്തിരിപ്പിന് അന്ത്യം കുറിയ്ക്കും; പ്രഖ്യാപനവുമായി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയിന്‍; സ്വവര്‍ഗ്ഗപ്രേമികളെ പിന്തുണയ്ക്കുന്ന ആംബാന്‍ഡ് മഞ്ഞക്കാര്‍ഡിന് ഇടയാക്കുമെന്ന് ആശങ്ക; ഫിഫ വിലക്ക് കാര്യമാക്കില്ലെന്ന് ക്യാപ്റ്റന്‍

നീണ്ട 56 വര്‍ഷമായി തുടരുന്ന ലോകകപ്പ് വരള്‍ച്ചയ്ക്ക് ഇക്കുറി ഹാരി കെയിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലീഷ് ടീം അന്ത്യം കുറയ്ക്കുമോ? ഖത്തര്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇറാനെ നേരിടാനൊരുങ്ങുന്ന ക്യാപ്റ്റന്‍ ഹാരി കെയിന്റെ വാക്കുകള്‍ ഈ വിധത്തില്‍ പ്രതീക്ഷ നല്‍കുന്നതാണ്.


ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ സിംഹങ്ങളെ വിജയത്തിലേക്ക് നയിക്കുമെന്നാണ് സ്‌ട്രൈക്കറുടെ പ്രഖ്യാപനം. അതേസമയം എല്‍ജിബിടി സമൂഹത്തിന് ഗള്‍ഫ് രാജ്യത്ത് പിന്തുണ പ്രകടിപ്പിച്ച് ക്യാപ്റ്റന്‍ കുരുക്കിലാകുമെന്ന ആശങ്ക ശക്തമാണ്.

'വണ്‍ലൗ' റെയിന്‍ബോ ആംബാന്‍ഡ് വിലക്കാനുള്ള ഫിഫയുടെ നീക്കം ലംഘിക്കുമെന്നാണ് ഹാരി കെയിന്റെ നിലപാട്. ബാന്‍ഡ് ധരിച്ച് രണ്ടാമതും പിടിക്കപ്പെട്ടാല്‍, സസ്‌പെന്‍ഷന്‍ നേരിടുകയോ, ഡ്രസിംഗ് റൂമിലേക്ക് നീക്കുകയോ ചെയ്യുമെന്നാണ് ആശങ്ക. ക്യാപ്റ്റന്‍ പുറത്താകുന്നത് ഗാരെത് സൗത്ത്‌ഗേറ്റിന്റെ ടീമിന് കനത്ത തിരിച്ചടിയായി മാറും.

രാഷ്ട്രീയ വിഷയങ്ങള്‍ മത്സരങ്ങളില്‍ പ്രൊമോട്ട് ചെയ്യുന്നതിന് ഫിഫ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുസ്ലീം രാജ്യമായ ഖത്തറില്‍ സ്വവര്‍ഗ്ഗാനുരാഗം വിലക്ക് നേരിടുന്നു. ഈ കുറ്റം ചെയ്താല്‍ വധശിക്ഷ വരെ വിധിക്കപ്പെടും.

എട്ട് യൂറോപ്യന്‍ ടീമുകളാണ് 'വണ്‍ലൗ' ബാന്‍ഡ് ധരിക്കാന്‍ തയ്യാറായിട്ടുള്ളത്. എന്നാല്‍ ഫിഫയുടെ വിലക്ക് മറികടന്ന് ലോകകപ്പിനെ വിവാദത്തില്‍ മുക്കാനാണ് പല താരങ്ങളുടെയും ശ്രമം.
Other News in this category



4malayalees Recommends