ജയില്‍പുള്ളിയ്‌ക്കൊപ്പം പ്രണയം, സെക്‌സ്, ഒടുവില്‍ പ്രസവം! വനിതാ ജയില്‍ ഓഫീസര്‍ക്ക് ജയില്‍ശിക്ഷ; പിടിക്കപ്പെട്ടത് കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ കവര്‍ച്ചക്കാരന്റെ പേര് കണ്ടെത്തിയതോടെ

ജയില്‍പുള്ളിയ്‌ക്കൊപ്പം പ്രണയം, സെക്‌സ്, ഒടുവില്‍ പ്രസവം! വനിതാ ജയില്‍ ഓഫീസര്‍ക്ക് ജയില്‍ശിക്ഷ; പിടിക്കപ്പെട്ടത് കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ കവര്‍ച്ചക്കാരന്റെ പേര് കണ്ടെത്തിയതോടെ

ജയില്‍പുള്ളിയുമായി ഒരു വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ കുഞ്ഞിന് ജന്മം നല്‍കിയ വനിതാ ജയില്‍ ഓഫീസര്‍ ജയിലിലായി! ആദ്യ ഘട്ടത്തില്‍ താന് കുറ്റം ചെയ്തിട്ടില്ലെന്ന് അവകാശപ്പെട്ട 29-കാരി കോറിന്‍ റെഡ്‌ഹെഡ് കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ തടവുകാരന്‍ റോബര്‍ട്ട് ഒ'കോണറുടെ പേര് നല്‍കിയതായി കണ്ടെത്തിയതോടെയാണ് കുരുങ്ങിയത്.


പ്രൊഫഷണല്‍ ഡ്യൂട്ടിയില്‍ ഗുരുതരമായ ലംഘനം ഉണ്ടായെന്ന് കണ്ടെത്തിയാണ് ജഡ്ജ് മൈക്കിള്‍ സിമോണ്‍ ഇവര്‍ക്ക് 25 മാസത്തെ ജയില്‍ശിക്ഷ വിധിച്ചത്. ഹെര്‍ട്‌സ്, ബോവിംഗ്ടണിലെ എച്ച്എംപിയില്‍ ജോലി ചെയ്യവെയാണ് പത്ത് വര്‍ഷം ശിക്ഷ അനുഭവിക്കുകയായിരുന്ന ഒ'കോണറുമായി ജയില്‍ വിംഗ് സൂപ്പര്‍വൈസറായ റെഡ്‌ഹെഡ് പ്രണയത്തിലായത്.

റെഡ്‌ഹെഡ് ആറ് മാസം ഗര്‍ഭിണിയായി ഇരിക്കവെയാണ് ഓഫീസര്‍മാര്‍ക്ക് ഈ പ്രണയത്തെ കുറിച്ച് വിവരം ലഭിച്ചത്. 2019 ജനുവരിയില്‍ ഒ'കോണറുടെ സെല്‍ റെയ്ഡ് ചെയ്തപ്പോള്‍ ടോയ്‌ലറ്റില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു.

ഇതില്‍ ഇരുവരും തമ്മില്‍ നടത്തിയ ആശയവിനിമയങ്ങള്‍ വ്യക്തമാക്കി. 72 മണിക്കൂറില്‍ നൂറിലേറെ സെക്‌സ് ടെക്സ്റ്റുകള്‍ ഉള്‍പ്പെടെ അയച്ചതാണ് ഓഫീസര്‍മാര്‍ കണ്ടെത്തിയത്. 'മൈ ബേബി' എന്ന പേരിലാണ് ഇവരുടെ ഫോണ്‍ നമ്പര്‍ സേവ് ചെയ്തിരുന്നത്.

മൂന്ന് മാസത്തിന് ശേഷം അറസ്റ്റ് ചെയ്ത റെഡ്‌ഹെഡ് താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് വാദിച്ചു. എന്നാല്‍ ജനന സര്‍ട്ടിഫിക്കറ്റില്‍ ഒ'കോണറുടെ പേര് കണ്ടെത്തിയതോടെയാണ് ഇവര്‍ കുരുങ്ങിയത്.
Other News in this category



4malayalees Recommends