അല്‍പ്പവസ്ത്രധാരിയായ ക്രൊയേഷ്യക്കാരിയെ 'ഉളിഞ്ഞ് നോക്കിയതല്ല'; ഖത്തര്‍ ആരാധകര്‍ക്ക് യുവതിയുടെ വസ്ത്രധാരണം 'അംഗീകരിക്കാന്‍' കഴിയാത്തത് കൊണ്ടാണ് ചിത്രങ്ങള്‍ പകര്‍ത്തിയതത്രേ! ഉന്നതന്റെ വെളിപ്പെടുത്തല്‍; ചിരിച്ച് ട്വീറ്റന്‍മാര്‍

അല്‍പ്പവസ്ത്രധാരിയായ ക്രൊയേഷ്യക്കാരിയെ 'ഉളിഞ്ഞ് നോക്കിയതല്ല'; ഖത്തര്‍ ആരാധകര്‍ക്ക് യുവതിയുടെ വസ്ത്രധാരണം 'അംഗീകരിക്കാന്‍' കഴിയാത്തത് കൊണ്ടാണ് ചിത്രങ്ങള്‍ പകര്‍ത്തിയതത്രേ! ഉന്നതന്റെ വെളിപ്പെടുത്തല്‍; ചിരിച്ച് ട്വീറ്റന്‍മാര്‍

അല്‍പ്പവസ്ത്രം ധരിച്ച് സ്റ്റേഡിയത്തില്‍ പ്രത്യക്ഷപ്പെട്ട് ശ്രദ്ധ നേടുകയാണ് ക്രൊയേഷ്യക്കാരി ഇവാനാ ക്‌നോള്‍. കര്‍ശനമായ വസ്ത്രധാരണ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോള്‍ ഇത് പതിവായി തെറ്റിച്ച് മിസ് ക്രൊയേഷ്യ ലോകകപ്പ് വേദികളില്‍ എത്തുന്നത്. സദാചാരം പറയുന്ന ഖത്തര്‍ ആരാധകര്‍ 'നൈസായി' ഫോട്ടോ എടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.


എന്നാല്‍ ഇത് മറ്റ് ഉദ്ദേശത്തോടെ അല്ലെന്നും, ഇവാനയുടെ വസ്ത്രധാരണത്തില്‍ അതൃപ്തി രേഖപ്പെടുത്താനാണ് ചിത്രം പകര്‍ത്തിയതെന്നുമാണ് ഒരു പ്രാദേശിക ഉന്നതന്‍ ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്. ലോകകപ്പിലെ ഏറ്റവും സെക്‌സി ഫാന്‍ എന്ന് വിളിപ്പേര് നേടിയ മോഡല്‍ ക്രൊയേഷ്യയുടെ ഉദ്ഘാടന മത്സരത്തില്‍ റെഡ്, വൈറ്റ് ബിക്കിനി ടോപ്പും, ഇറുകിപ്പിടിച്ച ലെഗ്ഗിംഗ്‌സും അണിഞ്ഞ് എത്തിയിരുന്നു.

സ്റ്റേഡിയത്തിലെ ആരാധകരുടെ ശ്രദ്ധ പലപ്പോഴും മത്സരത്തില്‍ നിന്നും വിട്ട് ഇവരുടെ ദേഹത്തായി മാറുകയും ചെയ്തു. മത്സരത്തിന് ശേഷം 30-കാരിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാനും പുരുഷന്‍മാര്‍ തമ്മില്‍ മത്സരിച്ചു.

In her most recent Instagram post to celebrate gaining one million followers, she included a photo of a couple of men catching a quick peek of her in a red and white checked bikini top and tight red leggings and taking photos

അതേസമയം ഖത്തര്‍ പുരുഷന്‍മാര്‍ ഇവരുടെ ചിത്രം പകര്‍ത്തിയത് യുവതിയുടെ ശരീരപ്രദര്‍ശനത്തില്‍ എതിര്‍പ്പുള്ളത് കൊണ്ടാണെന്ന് ഖത്തറി സംരംഭകനായ മുഹമ്മദ് ഹസന്‍ അല്‍ ജെഫാറി പറഞ്ഞു. 'അവരെ ഇഷ്ടപ്പെട്ട് പോയത് കൊണ്ടല്ല ആ ചിത്രം പകര്‍ത്തുന്നത്, മറിച്ച് തങ്ങളുടെ സംസ്‌കാരത്തോടുള്ള നിഷേധം പ്രകടമാക്കാനാണ്. ഏത് ഖത്തര്‍ അധികാരിയോടും ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയും', ജെഫാറി ട്വീറ്റ് ചെയ്തു.

ഖത്തര്‍ ലോകകപ്പിന് എത്തുന്നവര്‍ തോള്‍ മറയ്ക്കണമെന്നും, ഇറക്കമില്ലാത്ത സ്‌കേര്‍ട്ട് ധരിക്കരുതെന്നും ഉപദേശിച്ചിട്ടുണ്ട്. തെറ്റിച്ച് പിടിക്കപ്പെട്ടാല്‍ ഉയര്‍ന്ന ഫൈനും, ജയില്‍ശിക്ഷയും വരെ ലഭിക്കാം. എന്നാല്‍ ജെഫാറിയുടെ വാദം വെറും തമാശയാണെന്നും അറബികളുടെ നോട്ടം തന്നെ ഇത് തിരുത്തുന്നുവെന്നും ആളുകള്‍ തിരിച്ചടിച്ചു.

Other News in this category



4malayalees Recommends