ശൈത്യകാലത്തെ ആദ്യ മഞ്ഞുവീഴ്ച ബ്രിട്ടീഷുകാരെ തേടിയെത്തി; ഈയാഴ്ച താപനില എല്ല് മരവിപ്പിക്കുന്ന -3 സെല്‍ഷ്യസിലേക്ക് കൂപ്പുകുത്തും; പ്രവചനങ്ങള്‍ സത്യമായാല്‍ ക്രിസ്മസ് 'വെളുപ്പിക്കും'

ശൈത്യകാലത്തെ ആദ്യ മഞ്ഞുവീഴ്ച ബ്രിട്ടീഷുകാരെ തേടിയെത്തി; ഈയാഴ്ച താപനില എല്ല് മരവിപ്പിക്കുന്ന -3 സെല്‍ഷ്യസിലേക്ക് കൂപ്പുകുത്തും; പ്രവചനങ്ങള്‍ സത്യമായാല്‍ ക്രിസ്മസ് 'വെളുപ്പിക്കും'

ഈ ശൈത്യകാലത്തെ ആദ്യത്തെ മഞ്ഞുവീഴ്ച യുകെയെ തേടിയെത്തി. ഈയാഴ്ച കൂടുതല്‍ പ്രദേശങ്ങളില്‍ മഞ്ഞും, തണുപ്പും കനക്കുമെന്നാണ് റിപ്പോര്‍ട്ട്. പെന്നൈന്‍സിലാണ് ആദ്യത്തെ മഞ്ഞുവീഴ്ച രേഖപ്പെടുത്തിയത്. വീക്കെന്‍ഡില്‍ താപനില -3 സെല്‍ഷ്യസായി താഴുമെന്നാണ് പ്രവചനം.


രാത്രിയോടെ താപനില ഫ്രീസിംഗ് പോയിന്റില്‍ നിന്നും താഴേക്ക് വന്നതോടെ രാവിലെ പല ഭാഗങ്ങളിലും മഞ്ഞിലേക്കാണ് കണ്ണുതുറന്നത്. കനത്ത മഞ്ഞിന് സാധ്യതയുണ്ടെന്ന് തന്നെയാണ് പ്രവചനങ്ങള്‍. ഈ ഘട്ടത്തില്‍ ബുധനാഴ്ച സ്‌കോട്ട്‌ലണ്ടില്‍ മുഴുവന്‍ യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

ആഴ്ചയുടെ മധ്യത്തോടെ ഉയര്‍ന്ന പ്രദേശങ്ങളില്‍ 10 സെന്റിമീറ്റര്‍ വരെ മഞ്ഞുവീഴുമെന്നാണ് കരുതുന്നത്. യാത്രകള്‍ക്ക് തടസ്സങ്ങള്‍ നേരിടാന്‍ ഇത് കാരണമാകും. നോര്‍ത്തേണ്‍ സ്‌കോട്ട്‌ലണ്ടിലെ ചില ഭാഗങ്ങളില്‍ ഇതിന്റെ നാലിരട്ടി മഞ്ഞുവീഴ്ചയ്ക്കാണ് ഡിസംബര്‍ 17-ഓടെ സാധ്യത കാണുന്നത്.

നോര്‍വേയില്‍ നിന്നുള്ള ഫ്രീസിംഗ് കൊടുങ്കാറ്റാണ് താപനില താഴ്ത്താന്‍ വഴിയൊരുക്കുന്നത്. ഡിസംബര്‍ 10 മുതല്‍ 15 വരെയാണ് തണുത്ത് മരവിപ്പിക്കുന്ന താപനില നിലനില്‍ക്കുക.

നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലെ ഭൂരിഭാഗം പ്രദേശങ്ങളും ശൈത്യകാല താപനിലയെ നേരിടുന്നു. ഇത് മിഡ്‌ലാന്‍ഡ്‌സിലേക്കും, വെയില്‍സിലേക്കും വീക്കെന്‍ഡില്‍ വ്യാപിക്കും. ഈ സമയത്ത് ആലിപ്പഴ വര്‍ഷവും, മഞ്ഞും തുടരുമെന്നാണ് മെറ്റ് ലോംഗ് റേഞ്ച് പ്രവചനം.
Other News in this category



4malayalees Recommends